നേപ്പാളിലെ ഹിന്ദു ആചാരം, രണ്ടുവര്‍ഷം മുമ്പു വരെ ലക്ഷം മാടുകളെ കൊന്നു രസിച്ച ഭയാനകത

ഹിന്ദു ദേവതയായ ഗാദിമയി ദേവിയെ പ്രീതിപ്പെടുത്താനാണ് അഞ്ച് വര്‍ഷത്തിലൊരിക്കല്‍ മൃഗബലി നടന്നിരുന്നത്. അവസാനം ബലി നടന്ന 2014ല്‍ 25 ലക്ഷം മൃഗങ്ങളാണ് കൊല്ലപ്പെട്ടത്

നേപ്പാളിലെ ഹിന്ദു ആചാരം, രണ്ടുവര്‍ഷം മുമ്പു വരെ ലക്ഷം മാടുകളെ കൊന്നു രസിച്ച ഭയാനകത

ഭക്ഷണം കഴിക്കാനുള്ള അവകാശത്തില്‍ ഇടപെടുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനം ശക്തമാകുമ്പോള്‍ ഹൈന്ദവാചാരത്തിന്റെ ഭാഗമായി ലക്ഷക്കണക്കിന് കന്നുകാലികളെ കൊന്നൊടുക്കിയ സംഭവം അറിയാതെ പോകരുത്. നേപ്പാളിലാണ് 2009 വരെ ഹൈന്ദവാചാരത്തിന്റെ ഭാഗമായി ശരാശരി 250,000 മുതല്‍ 300,000 പോത്തുകളേയും എരുമകളേയും കൊന്നൊടുക്കിയിരുന്നത്.

ഹൈന്ദവ ദേവതയായ ഗാദിമയി ദേവിയെ പ്രീതിപ്പെടുത്താനാണ് അഞ്ച് വര്‍ഷത്തിലൊരിക്കല്‍ മൃഗബലി നടന്നിരുന്നത്. നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ നിന്ന് 160 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ബരിയാര്‍പൂര്‍ ഗാദിമയി ക്ഷേത്രത്തിന് സമീപമാണ് ചടങ്ങുകള്‍ നടന്നിരുന്നത്. ഇതിനായി ഏക്കറുകളോളം പരന്നുകിടക്കുന്ന കശാപ്പുശാലകള്‍ കെട്ടിയുയര്‍ത്തിയിരുന്നു. എരുമകളേയും പോത്തുകളേയും കൂടാതെ കോഴികള്‍, പ്രാവുകള്‍ എന്നിവയേയും കൊല ചെയ്തിരുന്നു. 2014ലാണ് അവസാനമായി ഗോദിമയി ഉത്സവം നടന്നത്. ആ വര്‍ഷം 25 ലക്ഷം മൃഗങ്ങളാണ് കൊല്ലപ്പെട്ടത്. ശക്തിയുടെ ദേവതയായ ഗോദിമയിയെ പ്രീതിപ്പെടുത്താനാണ് മൃഗബലി നടന്നിരുന്നത്. കാലാകാലങ്ങളായി മൃഗബലിക്കെതിരെ വിവിധ സംഘടനകള്‍ പ്രക്ഷോഭം നടത്തിവരികയായിരുന്നു. ഇതിനെത്തുടര്‍ന്ന് 2015ല്‍ നേപ്പാള്‍ ടെമ്പിള്‍ ട്രസ്റ്റ്് മൃഗബലി ഔദ്യോഗികമായി നിരോധിച്ചു.

25 ലക്ഷം പേരോളം ഭക്തര്‍ ഓരോ മൃഗബലിക്കും ക്ഷേത്രപരിസരത്ത് തടിച്ചുകൂടിയിരുന്നു. ഇതില്‍ വലിയൊരു പങ്കും ഇന്ത്യയില്‍ നിന്നുള്ളവരായിരുന്നുവെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മൃഗങ്ങളെ കൊന്നൊടുക്കുന്നതിലൂടെ ദുഷ്ടശക്തികള്‍ ഇല്ലാതായി സമൃദ്ധി കൈവരിക്കുമെന്നാണ് വിശ്വാസം. ക്ഷേത്ര പൂജാരി 'സപ്തബലി' എന്ന പേരിലുള്ള പൂജ ചെയ്യുന്നതോടെയാണ് മൃഗബലി ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കുക. അതിന് ശേഷം ഭക്തിയോടെ കൂടി നില്‍ക്കുന്ന ആയിരക്കണക്കിനാളുകളെ സാക്ഷിയാക്കി 200 പേരാണ് മൃഗങ്ങളുടെ കഴുത്ത് വെട്ടി മൃഗബലി നടത്തുന്നത്.

2008 മെയ് 28നാണ് നേപ്പാള്‍ സ്വതന്ത്ര റിപ്പബ്ലിക്കായത്. അതിന് മുമ്പ് ലോകത്തെ ഏക ഹിന്ദുരാഷ്ട്രം നേപ്പാളായിരുന്നു. രാജ്യം ജനാധിപത്യത്തിലേക്ക് കാലെടുത്തു വെച്ച ശേഷമാണ് മൃഗബലിയെന്ന അനാചാരം ഇല്ലാതായതെന്ന കാര്യവും ശ്രദ്ധേയമാണ്.

Read More >>