ഗുല്‍ഭൂഷണ്‍ ജാധവിനായി വാദിക്കരുതെന്ന് അഭിഭാഷകര്‍ക്ക് ലാഹോര്‍ ബാര്‍ അസോസിയേഷന്‍ മുന്നറിയിപ്പ്

അതേസമയം ഗുല്‍ഭൂഷണിന്റെ കേസുമായി ബന്ധപ്പെട്ട് പാക്കിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഗൗതം ബാംബുവാലെ പാക് വിദേശകാര്യ സെക്രട്ടറി തെഹ്മിന ജാന്‍ജുവയെ സന്ദര്‍ശിക്കാനിരിക്കുകയാണ്.

ഗുല്‍ഭൂഷണ്‍ ജാധവിനായി വാദിക്കരുതെന്ന് അഭിഭാഷകര്‍ക്ക് ലാഹോര്‍ ബാര്‍ അസോസിയേഷന്‍ മുന്നറിയിപ്പ്

ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ച് പാക്ക് സൈന്യം വധശിക്ഷയ്ക്ക് വിധിച്ച മുന്‍ ഇന്ത്യന്‍ നാവികന്‍ ഗുല്‍ഭൂഷണ്‍ ജാധവിനു വേണ്ടി വാദിക്കരുതെന്ന് ലാഹോര്‍ ബാര്‍ അസോസിയേഷന്റെ മുന്നറിയിപ്പ്. മുന്നറിയിപ്പ് അവഗണിച്ച് ഗുല്‍ഭൂഷണിന്റെ വക്കാലത്ത് ഏറ്റെടുക്കാന്‍ ആരെങ്കിലും തയ്യാറായാല്‍ നടപടിയെടുക്കുമെന്ന് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി.

''ഗുല്‍ഭൂഷണ്‍ ജാധവിന് വേണ്ടി ഏതെങ്കിലും അഭിഭാഷകന്‍ വാദിക്കാന്‍ തയ്യാറായാല്‍ കര്‍ശനമായ നടപടി സ്വീകരിക്കും'' ലാഹോര്‍ ഹൈക്കോടതിയിലെ ബാര്‍ അസോസിയേഷന്‍ സെക്രട്ടറി അമര്‍ സയ്യിദ് റാന്‍ പറഞ്ഞു. ഗുല്‍ഭൂഷണിന്റെ കേസില്‍ ഏതെങ്കിലും തരത്തിലുള്ള വിദേശ സമ്മര്‍ദ്ദത്തിന് വഴങ്ങരുതെന്ന് സംഘടന പാക്കിസ്താന്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ''ഗുല്‍ഭൂഷണ്‍ ഇന്ത്യയുടെ മകനാണെന്നാണ് ഇന്ത്യന്‍ ഗവണ്‍മെന്റ് പറയുന്നത്. ഗുല്‍ഭൂഷണിന്റെ മോചനത്തിനായി ഇന്ത്യ കടുത്ത സമ്മര്‍ദ്ദമാണ് ചെലുത്തുന്നത്. ഇന്ത്യന്‍ ചാരനായ ഗുല്‍ഭൂഷണ്‍ രക്ഷപ്പെടാന്‍ പാടില്ല'' അമര്‍ സയ്യിദ് പറഞ്ഞു.

അതേസമയം ഗുല്‍ഭൂഷണിന്റെ കേസുമായി ബന്ധപ്പെട്ട് പാക്കിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഗൗതം ബാംബുവാലെ പാക് വിദേശകാര്യ സെക്രട്ടറി തെഹ്മിന ജാന്‍ജുവയെ സന്ദര്‍ശിക്കാനിരിക്കുകയാണ്.