ഹിലാരി ക്ലിന്റണും ഐഎസിനും ഒരേ സാമ്പത്തിക സ്രോതസ്സെന്ന് വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാഞ്ചെ

ക്ലിന്റൺ ഫൗണ്ടേഷനു സംഭാവന നൽകുന്ന ആളുകൾ തന്നെയാണ് ഐഎസിനും പണം നൽകുന്നത് എന്ന് അസാഞ്ചെ വിശ്വസിക്കുന്നുണ്ടോ എന്ന ജോൺ പിൽഗറിന്റെ ചോദ്യത്തിന് അതേ എന്നാണു അസാഞ്ചെ ഉത്തരം നൽകുന്നത്.

ഹിലാരി ക്ലിന്റണും ഐഎസിനും ഒരേ സാമ്പത്തിക സ്രോതസ്സെന്ന് വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാഞ്ചെ

ഹിലാരി ക്ലിന്റന്റെ ചാരിറ്റബിൾ ഫൌണ്ടേഷനു പണം സംഭാവന ചെയ്ത ഖത്തറിലേയും സൗദി അറേബ്യയിലെയും ധനകാര്യ സ്ഥാപനങ്ങൾ ഭീകര സംഘടനയായ ഐസിസിനു ധനസഹായം നൽകിയെന്ന അവകാശവാദവുമായി വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാഞ്ചെ.

ലണ്ടനിലെ ഇക്വഡോറിയൻ എംബസിയിൽ അന്വേഷണാത്മക ഡോക്യുമെന്ററി നിർമാതാവായ ജോൺ പിൽഗറിനോട് ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അസാഞ്ചെ. സൗദി, ഖത്തരി ഉദ്യോഗസ്ഥർ ക്ലിൻറൺ ഫൌണ്ടേഷനെ പിന്തുണയ്ക്കാൻ തയാറാകുന്നു അതേ സമയം അവർ ഐഎസിനെയും സഹായിക്കുന്നു - അസാഞ്ചെ വ്യക്തമാക്കി

Image result for julian assange

ക്ലിന്റൺ ഫൗണ്ടേഷനു സംഭാവന നൽകുന്ന ആളുകൾ തന്നെയാണ് ഐഎസിനും പണം നൽകുന്നത് എന്ന് അസാഞ്ചെ വിശ്വസിക്കുന്നുണ്ടോ എന്ന ജോൺ പിൽഗറിന്റെ ചോദ്യത്തിന് അതേ എന്നാണു അസാഞ്ചെ ഉത്തരം നൽകുന്നത്.

നേരത്തേ വിക്കി ലീക്സ് പുറത്ത് വിട്ട ഹിലാരി ക്ലിൻറണും അവരുടെ പ്രചരണ മാനേജർ ജോൺ പോഡസ്റ്റയും കൈമാറിയ ഇ മെയിലിലേക്കാണ് അസാഞ്ചെ വിരൽ ചൂണ്ടുന്നത്. തന്റെ ശേഖരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇമെയിൽ സന്ദേശമായി അസാഞ്ചെ ഇതിനെ കരുതുന്നു.

2014 ആഗസ്ത് 17ന് ഹിലാരി ക്ലിന്റൺ പോഡെസ്റ്റയ്ക്ക് അയച്ച ഇമെയിൽ സന്ദേശത്തിൽ, ഐഎസ് എന്ന ഭീകര സംഘത്തിന് പിന്തുണ നൽകുന്ന രാജ്യങ്ങളായ ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിൽ സമ്മർദ്ദം ചെലുത്താൻ സഹായിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. ഈ കാലത്ത് അമേരിക്കൻ പ്രസിഡന്റായിരുന്ന ബാരാക് ഒബാമയ്ക്ക് കീഴിലാണ് പോഡെസ്റ്റ പ്രവർത്തിച്ചു കൊണ്ടിരുന്നത്.

'ഖത്തറിലെയും സൗദി അറേബ്യയിലെയും ഭരണകൂടങ്ങൾക്കുമേൽ സമ്മർദ്ദം ചെലുത്തുന്നതിന് നാം നയതന്ത്രപരവും കൂടുതൽ പരമ്പരാഗതവുമായ രഹസ്യാന്വേഷണ ശേഷികൾ ഉപയോഗിക്കേണ്ടതുണ്ട്. മറ്റു റാഡിക്കൽ സുന്നി ഗ്രൂപ്പുകളെക്കാളും സാമ്പത്തികമായും പലവിധ ചരക്കുകളായും ഐഎസിനെ സഹായിക്കുന്നത് ഈ ഭരണകൂടങ്ങളാണ്' - ക്ലിന്റൺ മെയിലിൽ പറയുന്നു.

wikileaks-clinton.jpg

യുഎസ് ഗവൺമെൻറ് ഐഎസുകളെ സാമ്പത്തികമായി പിന്തുണച്ചിരുന്ന ഭരണകൂടങ്ങളെ ഒരിക്കലും പിന്തുണച്ചിരുന്നില്ലെന്ന് അസാഞ്ചെ ചൂണ്ടിക്കാട്ടി. ചില പ്രഭുക്കന്മാർ എണ്ണയിൽ നിന്നും സമ്പാദിക്കുന്ന പണം അവർക്കു തോന്നിയത് പോലെ ചിലവഴിക്കുകയാണ്.

1997ൽ ക്ലിന്റൺ ഫൌണ്ടേഷൻ ആരംഭിച്ചതിനു ശേഷം സൌദി അറേബ്യ സർക്കാർ 10 മില്ല്യൻ ഡോളർ മുതൽ 25 മില്ല്യൻ ഡോളർ വരെ സംഭാവന ചെയ്തിട്ടുണ്ട് കഴിഞ്ഞ ബിൽ ക്ലിന്റന്റെ ജന്മദിനത്തിൽ ഒരു മില്യൺ യുഎസ് ഡോളർ സംഭാവന നൽകാമെന്ന് ഖത്തർ സർക്കാർ വാഗ്ദാനം ചെയ്തിരുന്നു. മിഡിൽ ഈസ്റ്റിലെ പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ അസാഞ്ചെയുടെ വെളിപ്പെടുത്തലിനു വലിയ പ്രാധാന്യമാണുള്ളത്.

Read More >>