ഇന്ത്യക്കാർക്ക് സ്വാഗതമൊരുക്കി കെനിയ; ഗൾഫ് സാധ്യതകൾ അടയുമ്പോൾ കെനിയൻ സാധ്യതകൾ തുറക്കുന്നു

കെനിയയിലെ ഇന്ത്യൻ വംശജർ ജനസംഖ്യയുടെ ഒരു ശതമാനമാണെങ്കിലും കെനിയൻ സാമ്പത്തിക മേഖലയിലെ ഏറിയ പങ്കും കൈകാര്യം ചെയ്യുന്നത് ഇന്ത്യക്കാർ തന്നെയാണ്. സാമ്പത്തിക മേഖലയുടെ എല്ലാ തലങ്ങളിലും ഇന്ത്യൻ വംശജർ സ്വാധീനം ചെലുത്തുന്നുണ്ട്. കിസുമു, മെമ്പൊസ, നെയ്‌റോബി എന്നിങ്ങനെ കെനിയയുടെ സുപ്രധാന ഇടങ്ങളിലൊക്കെ ഇന്ത്യക്കാർക്ക് വ്യവസായ സംരംഭങ്ങളുണ്ട്.

ഇന്ത്യക്കാർക്ക് സ്വാഗതമൊരുക്കി കെനിയ; ഗൾഫ് സാധ്യതകൾ അടയുമ്പോൾ കെനിയൻ സാധ്യതകൾ തുറക്കുന്നു

1962 ൽ മാത്രം സ്വാതന്ത്ര്യം ലഭിച്ച രാജ്യമാണ് കെനിയ. ഏതാണ്ട് അഞ്ചു കോടിയോളം ജനസംഖ്യയുള്ള കൊച്ചു രാജ്യമാണിത്. ടൂറിസവും കൃഷിയും കുറച്ച് എണ്ണയും കൊണ്ട് സാമ്പത്തിക ഭദ്രത തേടുന്ന കെനിയയിൽ കുറെയേറെ ഇന്ത്യക്കാരും ജീവിച്ചു പോരുന്നുണ്ട്. 2009 ലെ സെൻസസ് പ്രകാരം 81,791 ഇന്ത്യക്കാരാണ് കെനിയയിൽ ഉണ്ടായിരുന്നത്. കെനിയൻ സമ്പദ് വ്യവസ്ഥയിൽ ഒരു വലിയ പങ്കു വഹിക്കുന്നത് ഇന്ത്യൻ വംശജരാണ്. തെളിച്ചു പറഞ്ഞാൽ കെനിയയിലെ പണക്കാരിലധികവും ഇന്ത്യൻ വംശജരാണെന്നതാണ് വാസ്തവം.

ഇന്ത്യൻ വംശജരായ കെനിയക്കാർ നിരവധിയുണ്ട്. കെനിയയുടെയും ഇന്ത്യയുടേയും സാമൂഹ്യ, സാംസ്കാരിക, സാമ്പത്തിക ഇടങ്ങളിൽ കൃത്യമായ വ്യക്തിമുദ്ര പതിപ്പിച്ച കെനിയയിലെ ഇന്ത്യൻ വംശജർ ഇന്ത്യയ്ക്കും കെനിയക്കുമിടയിലെ പാലമായി വർത്തിക്കുന്നവരാണ്. ചിലർ ഇന്ത്യയിൽ ജനിച്ച് കെനിയയിൽ കുടിയേറിയെങ്കിൽ മറ്റു ചിലർ കെനിയയിൽ വളർന്ന് ഇന്ത്യയിലേക്ക് തിരികെ വന്നു.

റിസർവ് ബാങ്ക് ഗവർണറായ ഉൗർജിത് പട്ടേൽ കെനിയയിൽ വളർന്ന ആളാണ്. കെനിയൻ പൗരത്വമുണ്ടായിരുന്ന ഉൗർജിത് തന്റെ പഠനകാലങ്ങൾക്കു ശേഷമാണ് ഇന്ത്യയിലെത്തിയത്. കെനിയയിൽ ജനിച്ച ഗുരീന്ദർ ഛദ്ദ എന്ന പഞ്ചാബി വനിത സിനിമാ മേഖലയിലാണ് തന്റെ കൈമുദ്ര പതിപ്പിച്ചത്. കെനിയയിൽ നിന്നും ഇംഗ്ലണ്ടിലേക്ക് വിമാനം കയറിയ ഗുരീന്ദർ ബെൻഡ് ഇറ്റ് ലൈക്ക് ബെക്കാം, ഭാജി ഓൺ ദി ബീച്ച് തുടങ്ങി ഇംഗ്ലണ്ടിലെ ഇന്ത്യക്കാരുടെ ജീവിതം പറയുന്ന നിരവധി സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. പഞ്ചാബിയായ വീണ സൂഡും ചലച്ചിത്ര മേഖലയിലെ ഇന്ത്യ - കെനിയ സാന്നിധ്യമാണ്. കെനിയയിലെ സിനിമാജീവിതത്തിനിടയിൽ നിരവധി പുരസ്കാരങ്ങളും വീണ നേടിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ സ്റ്റണ്ട് മാൻ എന്ന ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ കിരൺ ഷാ കെനിയയിൽ ജനിച്ച ഇന്ത്യൻ വംശജനാണ്. കഴിഞ്ഞ വർഷം ഒഡീഷയിൽ നിന്നുള്ള ഒരു ഡോക്ടർ കെനിയയിൽ എംപിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 52കാരനായ ഡോക്ടർ സ്വരൂപ് രഞ്ജൻ മിശ്ര 23,314 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. കെനിയൻ സ്വാതന്ത്ര്യ സമരത്തിൽ സുപ്രധാന പങ്കുവഹിച്ച എ ആർ കപില എന്ന അഭിഭാഷകൻ, കെനിയയിലെ ഓറഞ്ച് ഡെമോക്രാറ്റിക് മൂവ്മെന്റ്പാർട്ടി അംഗമായ ഷക്കീൽ ഷബീർ തുടങ്ങി ഈ പട്ടികയിൽ ഇനിയും നിരവധി പേരുകളുണ്ട്.

ബ്രിട്ടന്റെ കെനിയൻ കോളനിവത്കരണത്തിന്റെ സമയത്താണ് ഇന്ത്യക്കാർ കെനിയയിൽ കുടിയേറുന്നത്. 1896ലും 1901ലും കെനിയ-ഉഗാണ്ട റെയിൽവേയുടെ നിർമാണം നടക്കുന്ന സമയത്ത് ജോലി ആവശ്യങ്ങൾക്കായി ഒട്ടേറെ ഇന്ത്യക്കാരെ കെനിയയിലേക്കു കൊണ്ട് പോയിരുന്നു. നിർമാണം പൂർത്തിയായെങ്കിലും ഇന്ത്യക്കാർ മടങ്ങിപ്പോയില്ല. ടാൻസാനിയ, ഉഗാണ്ട, കെനിയ തുടങ്ങിയ രാജ്യങ്ങളിലായി അവർ താമസം തുടങ്ങി. രണ്ടാം ലോക മഹായുദ്ധത്തിന്റെ സമയത്ത് ഇന്ത്യക്കാർ എല്ലാത്തരം ജോലികളും ചെയ്യാനാരംഭിച്ചു. സർക്കാർ ജോലികളിൽ പോലും ഇന്ത്യക്കാർ കയറിപ്പറ്റി. അഥവാ, കെനിയയുടെ സാമ്പത്തിക പുരോഗതിയിൽ ഇന്ത്യൻ വംശജരുടെ സംഭാവനകൾ ചെറുതല്ലെന്നു ചുരുക്കം.

കെനിയയിലെ ഇന്ത്യൻ വംശജർ ജനസംഖ്യയുടെ ഒരു ശതമാനമാണെങ്കിലും കെനിയൻ സാമ്പത്തിക മേഖലയിലെ ഏറിയ പങ്കും കൈകാര്യം ചെയ്യുന്നത് ഇന്ത്യക്കാർ തന്നെയാണ്. സാമ്പത്തിക മേഖലയുടെ എല്ലാ തലങ്ങളിലും ഇന്ത്യൻ വംശജർ സ്വാധീനം ചെലുത്തുന്നുണ്ട്. കിസുമു, മെമ്പൊസ, നെയ്‌റോബി എന്നിങ്ങനെ കെനിയയുടെ സുപ്രധാന ഇടങ്ങളിലൊക്കെ ഇന്ത്യക്കാർക്ക് വ്യവസായ സംരംഭങ്ങളുണ്ട്. പക്ഷേ, ഇന്ത്യൻ വംശജർ കെനിയക്കാരുമായി രക്തബന്ധമുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല എന്നതും ഇതിനോടൊപ്പം ചേർത്ത് വായിക്കേണ്ടതാണ്. കെനിയക്കാരെ വിവാഹം കഴിക്കാനും കുടുംബമുണ്ടാക്കാനും അവർക്ക് താൽപ്പര്യമില്ല. ഏറിയ പങ്കും ഇങ്ങനെയാണെങ്കിലും കെനിയക്കാരുമായി കുടുംബബന്ധമുണ്ടാകുന്ന വളരെ ചുരുങ്ങിയ ഒരു കൂട്ടം ഇന്ത്യക്കാരും അവിടെയുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ 'ആനിമൽ ഗാർഡൻ' ആണ് മസായ് മാര. സിംഹവും പുലിയുമുൾപ്പെടെയുള്ള 'രാജാക്കന്മാരും' സീബ്രയും മാനുമുൾപ്പെടെയുള്ള 'പ്രജകളും' മസായ് മാരയിലെ പതിവ് കാഴ്ചകളിൽ പെട്ടതാണ്. കെനിയയുടെ വരുമാനത്തിന്റെ 61 ശതമാനം ടൂറിസത്തിൽ നിന്നാണ് ലഭിക്കുന്നത്. അതിൽ തന്നെ വലിയൊരു പങ്ക് വരുന്നത് ഈ 'മൃഗത്തോട്ട'ത്തിൽ നിന്നാണ്. ദക്ഷിണാഫ്രിക്കയിലെ പ്രസിദ്ധമായ ജം​ഗിൾ സഫാരിയെപ്പോലും വെല്ലുന്ന കാഴ്ചകൾ തിരിച്ചറിഞ്ഞ് മസായ് മാര ഇപ്പോൾ ഒരു ആഗോള ശ്രദ്ധാകേന്ദ്രമാകുന്നുണ്ട്. ലോകബാങ്കിന്റെ കണക്കുകൾ പ്രകാരം കെനിയയിലെ ജിഡിപി കഴിഞ്ഞ അഞ്ചു വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 4.9 ലാണെങ്കിലും ജോലി സാധ്യതകൾ അവിടെ അവസാനിക്കുന്നില്ല. കൃഷി, ടൂറിസം മേഖലകളിൽ വിശാലമായ അവസരങ്ങൾ കെനിയ തുറന്നിടുന്നുണ്ട്.

Read More >>