'ഒരു മനുഷ്യ സ്ത്രീക്കും ഇട്ട ഹോട്ടാവാൻ പറ്റില്ല'; പാറ്റയെ പ്രണയിച്ച് ഭക്ഷിച്ച ഒരു യുവാവ്

ഒരു വര്‍ഷമായി താന്‍ ഒരു പാറ്റയുമായി പ്രണയത്തിലായിരുന്നുവെന്നാണ് യൂതാ അവകാശപ്പെടുന്നത്.

ഒരു മനുഷ്യ സ്ത്രീക്കും ഇട്ട ഹോട്ടാവാൻ പറ്റില്ല; പാറ്റയെ പ്രണയിച്ച് ഭക്ഷിച്ച ഒരു യുവാവ്

പാറ്റയെ പ്രണയിക്കുന്ന യുവാവ്. സംഗതി സിനിമയിലൊന്നുമല്ല. സത്യമാണ്. ജീവികളോടുള്ള സ്‌നേഹം മൂത്ത് ഒടുവില്‍ ഈ വിദ്വാന്‍ ഒരു പാറ്റയുമായി ഡേറ്റിംഗ് ആരംഭിച്ചിരിക്കുകയാണ്. 25 വയസ്സുള്ള യൂതാ ഷിനോഹാര എന്ന ജപ്പാൻ സ്വദേശിയാണ് കഥയിലെ താരം. ഒരു വര്‍ഷമായി താന്‍ ഒരു പാറ്റയുമായി പ്രണയത്തിലായിരുന്നുവെന്നാണ് യൂതാ അവകാശപ്പെടുന്നത്. ഇതൊന്നും പോരാഞ്ഞ് ലോകത്തിലെ ഒരു മനുഷ്യ സ്ത്രീയ്ക്കും ഇത്ര ഹോട്ടാകാന്‍ പറ്റില്ലെന്നും ഇദ്ദേഹം അവകാശപ്പെടുന്നു.

ലിസ എന്നാണ് തന്റെ പ്രണയിനിക്ക് നല്‍കിയ പേര്. തന്റെ ജീവിതസഖിയാണ് ലിസയെന്നാണ് യൂതാ അവകാശപ്പെടുന്നത്. ജീവികളെ ഭക്ഷണമാക്കുന്ന എന്റോമോഫജിസ്റ്റ് കൂടിയാണ് ഇദ്ദേഹമെന്നതാണ് രസകരം. എന്നാല്‍ ലിസയോടുള്ള തന്റെ പ്രണയം ആത്മാര്‍ത്ഥമാണെന്നും ആഫ്രിക്കയില്‍ നിന്നും പ്രത്യേകം കൊണ്ടുവന്നതാണെന്നും യൂതാ ആണയിടുന്നു.

ഏതൊരു ജീവിയെയും പോലും ലിസയും അടുത്തിടെ മരിച്ചു. തന്റെ പ്രണയിനിടെ ഇദ്ദേഹം ഭക്ഷണവുമാക്കി. ലിസയെ തന്റെ ശരീരത്തിന്റെ ഭാഗമാക്കാനാണ് ഭക്ഷിച്ചതെന്നാണ് യൂതാ പറയുന്നത്.