കത്വ കൂട്ടബലാത്സം​ഗക്കൊലയിൽ ലോകമെങ്ങും പ്രതിഷേധം വ്യാപിക്കുന്നു; നീതിക്കു വേണ്ടി ശബ്ദിച്ച് ജപ്പാനിലെ ഇന്ത്യക്കാർ

ജപ്പാൻ ഒട്ടാഷി പാർക്കിൽ നടന്ന സമര സംഗമത്തിൽ പങ്കെടുക്കാൻ ദൂരദിക്കുകളിൽ നിന്നു പോലും നിരവധി പേരാണെത്തിയത്‌.

കത്വ കൂട്ടബലാത്സം​ഗക്കൊലയിൽ ലോകമെങ്ങും പ്രതിഷേധം വ്യാപിക്കുന്നു; നീതിക്കു വേണ്ടി ശബ്ദിച്ച് ജപ്പാനിലെ ഇന്ത്യക്കാർ

ജമ്മുവിലെ കത്വയിൽ സംഘപരിവാർ അക്രമികളാൽ ക്രൂരമായി കൂട്ടബലാത്സം​ഗത്തിനിരയായി എട്ടുവയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം ലോകമെങ്ങും വ്യാപിക്കുന്നു. ഇതിന്റെ ഭാ​ഗമായി ഇന്നു വൈകീട്ട് ജപ്പാനിലെ ഒട്ടാഷി പാർക്കിൽ പ്രതിഷേധ സം​ഗമം സംഘടിപ്പിച്ചാണ് രാജ്യത്തെ ഇന്ത്യക്കാർ പെൺകുട്ടിയോട് ഐക്യപ്പെട്ടത്സവർണ്ണ മാടമ്പിത്തരത്തിനു വിടുപണി ചെയ്യുന്ന മോ​ദി സർക്കാർ രാജ്യത്തിനു അപമാനമാണെന്നും പിഞ്ചു കുഞ്ഞിനെപ്പോലും മതത്തിന്റെ പേരിൽ ബലാത്സംഗം ചെയ്ത്‌ കൊലപ്പെടുത്തുന്ന ഭീകരസംഘത്തെ ചെറുക്കാൻ ജനങ്ങൾ മുന്നോട്ടു വരണമെന്നും സംഗമം ആവശ്യപ്പെട്ടു. ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളെ വേട്ടയാടുക എന്ന സവർണ ഫാസിസത്തിന്റെ അവസാനത്തെ ഉദാഹരണമായി നമുക്കിതിനെ കാണാൻ കഴിയില്ല.

രാഷ്ട്രീയ മതജാതി വ്യത്യാസമില്ലാതെയാണ് എല്ലാവരും ഈ പൈശാചികതയ്ക്കെതിരെ പ്രതിഷേധിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ ഭാ​ഗമായാണ് ജപ്പാനിലെ ഇന്ത്യക്കാരും ഇതിനെതിരെ പ്രതിഷേധിക്കുന്നതെന്ന് സമരക്കാർ പറഞ്ഞു. അധികാരികളുടെ ശ്രദ്ധയിൽ ഈ പ്രതിഷേധവും പതിയുമെന്നാണ് ‍തങ്ങളുടെ വിശ്വാസമെന്നും ഒരു പെൺകുട്ടി എന്നതിലുപരി ഒരു മുസ്ലിം ആയതുകൊണ്ടു കൂടിയാണ് ആസിഫ ക്രൂരമായി പിച്ചിച്ചീന്തപ്പെട്ടതെന്നും അവർ ചൂണ്ടിക്കാട്ടി.ജപ്പാൻ ഒട്ടാഷി പാർക്കിൽ നടന്ന സമര സംഗമത്തിൽ പങ്കെടുക്കാൻ ദൂരദിക്കുകളിൽ നിന്നു പോലും നിരവധി പേരാണെത്തിയത്‌. സംഗമത്തിൽ ജാസിം മൗലാക്കിരിയത്ത്‌, അഷ്‌റഫ്‌ ആറങ്ങാടി, സുഹൈൽ ചെറുവത്തൂർ, ബാസിത്ത്‌ ഉപ്പള തുടങ്ങിയവർ സംസാരിച്ചു.പെൺകുട്ടിയുടെ ഘാതകർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യമൊട്ടാകെ വിവിധ രീതിയിലുള്ള പ്രതിഷേധങ്ങൾ നടന്നുവരുന്നതിനിടെയാണ് പ്രക്ഷോഭങ്ങൾ വിദേശ രാജ്യങ്ങളിലേക്കും വ്യാപിക്കുന്നത്. കൊലയാളികളെ സംരക്ഷിക്കാനുള്ള ബിജെപിയുടെ നീക്കത്തിനെതിരെയും പ്രതിഷേധം വ്യാപകമാണ്.


Read More >>