ബ്രസീലിയൻ ഫുട്ബോളർ റൊബീ‍ഞ്ഞോ ഇനി അഴിയെണ്ണും; കൂട്ടബലാത്സം​ഗ കേസിൽ ഒമ്പത് വർഷം തടവ്

2013ൽ മിലാൻ നൈറ്റ് ക്ലബിൽ വെച്ച് അൽബേനിയൻ യുവതിയെ റൊബീഞ്ഞോയും അഞ്ച് കൂട്ടാളികളും ചേർന്ന് കൂട്ട മാനഭം​ഗത്തിനിരയാക്കി എന്നാണ് കേസ്. കുറ്റത്തിൽ പങ്കാളികരായവരെയും കോടതി ശിക്ഷിച്ചിട്ടുണ്ട്.

ബ്രസീലിയൻ ഫുട്ബോളർ റൊബീ‍ഞ്ഞോ ഇനി അഴിയെണ്ണും; കൂട്ടബലാത്സം​ഗ കേസിൽ ഒമ്പത് വർഷം തടവ്

കൂട്ട മാനഭം​ഗക്കേസിൽ ബ്രസീലിയൻ ഫുട്ബോളർ റൊബീഞ്ഞോ ഇനി അഴിയെണ്ണും. കൂട്ടകൂട്ടബലാത്സംഗ കേസിൽ ഒമ്പതു വർഷം തടവാണ് ഇറ്റാലിയൻ കോടതി റൊബീഞ്ഞോയ്ക്ക് വിധിച്ചത്. 2013ൽ മിലാൻ നൈറ്റ് ക്ലബിൽ വെച്ച് അൽബേനിയൻ യുവതിയെ റൊബീഞ്ഞോയും അഞ്ച് കൂട്ടാളികളും ചേർന്ന് കൂട്ട കൂട്ടബലാത്സം​ഗത്തിനിരയാക്കി എന്നാണ് കേസ്. കുറ്റത്തിൽ പങ്കാളികരായവരെയും കോടതി ശിക്ഷിച്ചിട്ടുണ്ട്.

ഇറ്റാലിയൻ ക്ലബ്ബായ എസി മിലാനു വേണ്ടി കളിക്കുമ്പോഴാണ് കേസിനാസ്പ​ദമായ സംഭവം. രണ്ടു വർഷങ്ങൾക്കു ശേഷം റൊബീഞ്ഞോ മിലാനിൽ നിന്നും ചൈനീസ് ഫുട്ബോൾ ക്ലബ്ബിലേക്ക് ചേക്കേറി. പിന്നീട് റൊബീഞ്ഞോയുടെ അഭിഭാഷകനാണ് താരത്തിനായി കോടതിയിൽ ഹാജരായിരുന്നത്.

ഇതിഹാസ താരം പെലെക്ക് പകരക്കാരൻ എന്ന വിശേഷണത്തോടെ അന്താരാഷ്‌ട്ര ഫുട്ബോളിലേക്ക് അരങ്ങേറിയ ആളാണ് റോബീഞ്ഞോ എന്ന റോബിൻസൺ ഡിസൂസ. പെലെയെ പോലെ സാന്റോസിലായിരുന്നു റോബീഞ്ഞോയുടെയും പ്രൊഫഷണൽ ഫുട്ബോളിന്റെ തുടക്കം. ശേഷം സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ്, ഇംഗ്ളീഷ് ഭീമൻ മാഞ്ചസ്റ്റർ സിറ്റി, ഇറ്റാലിയൻ ക്ലബ്ബ് എസി മിലാൻ തുടങ്ങിയ മുൻനിര ക്ലബ്ബുകൾക്കായി ബൂട്ട് കെട്ടിയ റോബീഞ്ഞോ ബ്രസീൽ ദേശീയ ടീമിലെ സ്ഥിരസാന്നിധ്യമായിരുന്നു.

നിലവിൽ ബ്രസീലിയൻ ക്ലബ് അത്ലറ്റിക്കോ മിനീറോയ്ക്ക് വേണ്ടിയാണ് റോബീഞ്ഞോ കളിക്കുന്നത്. കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ റോബീഞ്ഞോയ്ക്ക് അവസരമുണ്ട്.

Read More >>