ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരേ അഴിമതിക്കുറ്റം ചുമത്തണമെന്ന് പൊലീസ്

തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും സത്യം പുറത്തുവരുമെന്നും നെതന്യാഹു പറഞ്ഞു. 2019ൽ ഇസ്രയേലിൽ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നെതന്യാഹുവിനെതിരെ അഴിമതി ആരോപണമുണ്ടാകുന്നത്.

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരേ അഴിമതിക്കുറ്റം ചുമത്തണമെന്ന് പൊലീസ്

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരേ അഴിമതിക്കുറ്റം ചുമത്തണമെന്ന് പൊലീസ്. കൈക്കൂലി, വഞ്ചന എന്നീ കേസുകളിൽ നെതന്യാഹുവിനെതിരേ വ്യക്തമായ തെളിവുണ്ടെന്ന് പൊലീസിന്റെ റിപോർട്ട്. പ്രധാനമന്ത്രിക്കെതിരായ കേസുകളും തെളിവുകളും പോലീസ് അറ്റോണി ജനറലിന് സമർപ്പിക്കുകയും ചെയ്തു. അറ്റോണി ജനറലായിരിക്കും കേസിൽ തുടർനടപടികൾ വേണമോ എന്ന് തീരുമാനിക്കുന്നത്.

ജനപ്രീതി വർധിപ്പിക്കാനായി മാധ്യമങ്ങളെ ഉപയോഗിച്ചുവെന്നും ഹോളിവുഡ് സിനിമാ നിർമാതാക്കളിൽ നിന്ന് കോഴ വാങ്ങിയെന്നുമുള്ള ആരോപണങ്ങളാണ് നെതന്യാഹുവിനെതിരേയുള്ളത്.

അതേസമയം, തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും സത്യം പുറത്തുവരുമെന്നും നെതന്യാഹു പറഞ്ഞു. പ്രധാനമന്ത്രിയായി താൻ തുടരുമെന്നും അദ്ദേഹം പറഞ്ഞു. 2019ൽ ഇസ്രയേലിൽ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നെതന്യാഹുവിനെതിരെ അഴിമതി ആരോപണമുണ്ടാകുന്നത്.

Read More >>