അല്‍ അഖ്സ പള്ളിയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണം റിപ്പോര്‍ട്ട് ചെയ്തു, ഇസ്രയേലും അല്‍ ജസീറ പൂട്ടുന്നു

കിഴക്കന്‍ ജറുസലേമിലെ അല്‍ അഖ്സ പള്ളിയില്‍ പലസ്തീനികളുടെ മരണത്തിന് കാരണമായ ഇസ്രയേല്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്തു എന്നതാണ് അല്‍ ജസീറയ്ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ കാരണം. തന്റെ നിർദ്ദേശ പ്രകാരമാണ് ചാനൽ ഓഫിസ് അടച്ചു പൂട്ടുന്നതെന്ന് ഇസ്രായേൽ പ്രധാന മന്ത്രി ബെന്യാമിൻ നെതന്യാഹു ട്വീറ്റ് ചെയ്തു. അൽ ജസീറയിലെ മാധ്യമ പ്രവർത്തകരുടെ അക്രഡിറ്റേഷൻ പിൻ വലിക്കുമെന്നും കേബിള്‍ പ്രൊവൈഡര്‍മാരെ കൊണ്ട് സേവനം നിര്‍ത്തിവെപ്പിക്കുമെന്നും ഭരണ കക്ഷിയായ ലിക്കുഡ് പാർട്ടി അം​ഗം അയൂബ് കാറ അറിയിച്ചു

അല്‍ അഖ്സ പള്ളിയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണം റിപ്പോര്‍ട്ട് ചെയ്തു,  ഇസ്രയേലും അല്‍ ജസീറ പൂട്ടുന്നു

ജറുസലേമിലെ അൽ ജസീറ ഓഫിസ് ഇസ്രായേൽ വാർത്താ വിനിമയ മന്ത്രാലയം അടച്ചു പൂട്ടിക്കുന്നു. കിഴക്കന്‍ ജറുസലേമിലെ അല്‍ അഖ്സ പള്ളിയില്‍ പലസ്തീനികളുടെ മരണത്തിന് കാരണമായ ഇസ്രയേല്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്തു എന്നതാണ് അല്‍ ജസീറയ്ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ കാരണം. തന്റെ നിർദ്ദേശ പ്രകാരമാണ് ചാനൽ ഓഫിസ് അടച്ചു പൂട്ടുന്നതെന്ന് ഇസ്രായേൽ പ്രധാന മന്ത്രി ബെന്യാമിൻ നെതന്യാഹു ട്വീറ്റ് ചെയ്തു. അൽ ജസീറയിലെ മാധ്യമ പ്രവർത്തകരുടെ അക്രഡിറ്റേഷൻ പിൻ വലിക്കുമെന്നും കേബിള്‍ പ്രൊവൈഡര്‍മാരെ കൊണ്ട് സേവനം നിര്‍ത്തിവെപ്പിക്കുമെന്നും ഭരണ കക്ഷിയായ ലിക്കുഡ് പാർട്ടി അം​ഗം അയൂബ് കാറ അറിയിച്ചു. നിരോധനം എപ്പോള്‍ നടപ്പിലാക്കും എന്ന് വ്യക്തമാക്കിയിട്ടില്ല. അല്‍ ജസീറ സ്റ്റേഷന്‍ തീവ്രവാദ ഗ്രൂപ്പുകളുടെ കേന്ദ്രമാണ് എന്നും ആക്രമണങ്ങളുടെ ഉറവിടമാണെന്ന് കാറ ആരോപിക്കുന്നു.മറ്റ് അറബ് രാജ്യങ്ങള്‍ അല്‍ ജസീറ അടച്ചുപൂട്ടിയപ്പോള്‍ ഇസ്രായേല്‍ അങ്ങനെ ചെയ്യാതിരിക്കുന്നത് വഞ്ചനാപരമാണെന്നും കാറ അഭിപ്രായപ്പെട്ടു. ചാനലിനുള്ള നിരോധനത്തെ നിയമപരമായി നേരിടുമെന്ന് അല്‍ ജസീറ അറിയിച്ചു. രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി മാധ്യമസ്ഥാപനങ്ങള്‍ക്കുനേരെയുള്ള ഇത്തരം നടപടികള്‍ അംഗീകരിക്കാനാവില്ലെന്ന് ഫോറിന്‍ പ്രസ് അസോസിയേഷന്‍ പ്രതികരിച്ചു. ജോര്‍ദ്ദാനും സൗദി അറേബ്യയും അല്‍ ജസീറയുടെ പ്രാദേശിക ഓഫീസുകള്‍ നേരത്തെ അടച്ചുപൂട്ടിയിരുന്നു.

Read More >>