അറേബ്യൻ ശീതയുദ്ധം; ഖത്തറിൽ ഭക്ഷണത്തിനു വില പൊള്ളും

ഖത്തറിലെ 40 ശതമാനം ഭക്ഷണവും സൗദി വഴിയാണ് രാജ്യത്ത് എത്തുന്നത്. സൗദി അറേബ്യ അതിർത്തി അടയ്ക്കുന്നതോടെ ഇനി ഭക്ഷ്യക്ഷാമത്തെ നേരിടാന്‍ ഖത്തർ വ്യോമ/കടൽ ചരക്ക് മാര്‍ഗ്ഗങ്ങളെ ആശ്രയിക്കേണ്ടതായി വരും. ഇതോടെ ഭക്ഷ്യ വില കുത്തനെ ഉയരും.

അറേബ്യൻ ശീതയുദ്ധം; ഖത്തറിൽ ഭക്ഷണത്തിനു വില പൊള്ളും

ഭക്ഷണം ഉത്പാദിപ്പിക്കുവാന്‍ അഹോരാത്രം ശ്രമം നടത്തുന്ന ഒരു മരുഭൂമി രാജ്യമാണ് ഖത്തര്‍. ഭക്ഷ്യസുരക്ഷയുടെ കാര്യത്തില്‍ ഇവര്‍ ഇതുവരെ സ്വയം പര്യാപ്തത നേടിയിട്ടില്ല. സൗദി അറേബ്യയുമായുള്ള ഒരൊറ്റ അതിർത്തിയാണ് ഈ രാജ്യത്തിന്‍റെ ഭക്ഷ്യസുരക്ഷയെ നിലനിര്‍ത്തുന്നത് എന്ന് പറയാം.

എല്ലാ ദിവസവും നൂറുകണക്കിന് ലോറികൾ അതിർത്തി കടന്നു ഇവിടേക്ക് എത്തുന്നു. ഖത്തറിലെ 40 ശതമാനം ഭക്ഷണവും ഈ വഴിയിലൂടെയാണ് രാജ്യത്ത് എത്തുന്നത്. സൗദി അറേബ്യ അതിർത്തി അടയ്ക്കുന്നതോടെ ഇനി ഭക്ഷ്യക്ഷാമത്തെ നേരിടാന്‍ ഖത്തർ വ്യോമ/കടൽ ചരക്ക് മാര്‍ഗ്ഗങ്ങളെ ആശ്രയിക്കേണ്ടതായി വരും.

"ഇത് ഉടനെ പണപ്പെരുപ്പത്തെ ബാധിക്കും, അത് സാധാരണ ഖത്തരി ജനതയെ നേരിട്ട് ബാധിക്കും," നസ്സിബി പറഞ്ഞു.പല ഖത്തരികളും ദിവസേനയോ ആഴ്ചതോറുമുള്ള അവരുടെ ഷോപ്പിംഗ്‌ നടത്താനായി സൌദിയിലേക്ക് പോകുന്നതും പതിവാണ്. വിലകുറഞ്ഞ ഷോപ്പിംഗ് നടത്താന്‍ സൗദിയില്‍ സാധിക്കും എന്നുള്ളത് കൊണ്ട് കൂടിയായിരുന്നു ഈ യാത്രകള്‍ ഉണ്ടായിരുന്നത്. അതിർത്തി അടയ്ക്കുന്ന സാഹചര്യത്തില്‍ ഇനി അതും സാധ്യമല്ല.

Read More >>