ഐഎസ് തലവന്‍ ബാഗ്ദാദി മരിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്

കുര്‍ദിഷ് സുരക്ഷാ സേന റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്

ഐഎസ് തലവന്‍ ബാഗ്ദാദി മരിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്

ഇസ്ലാമിക് സ്‌റ്റേറ്റ് തലവന്‍ അബുബക്കര്‍ അല്‍ ബാഗ്ദാദി മരിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍. കുര്‍ദിഷ് സുരക്ഷാ സേന റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെട്ടുത്തിയത്. ബാഗ്ദാദി മരിച്ചിട്ടില്ലെന്നും ജീവനോടെ സിറിയന്‍ നഗരമായ റഖാഖയില്‍ ഇപ്പോഴും കഴിയുന്നുണ്ടെന്ന് ലഹൂര്‍ തല്‍ബാനി പറഞ്ഞു.

മൂന്ന് വര്‍ഷം നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇറാഖി സൈന്യം ഇസ്ലാമിക് സ്റ്റേറ്റിന്റെ പിടിയില്‍ നിന്നും മോചിപ്പിച്ചത്. പരാജയത്തിനു ശേഷം അല്‍ക്വയ്ദയുമായി സംയുക്ത പോരാട്ടത്തിന് തയ്യാറാക്കുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റ് തന്ത്രങ്ങള്‍ മാറ്റുകയാണെന്നും പൂര്‍ണ്ണമായി മാറ്റിയെടുക്കാന്‍ മൂന്നോ നാലോ വര്‍ഷമെടുക്കും എന്ന് താലിബാനി റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

ബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത കഴിഞ്ഞ ആഴ്ചയിലാണ് സിറിയന്‍ മനുഷ്യവകാശ സംഘടന പുറത്തുവിട്ടിരുന്നത്. ബാഗ്ദാദിയുടെ മരണം സ്ഥിതികരിച്ച് ഐഎസ് അനുകൂല സംഘടനകളും പ്രസ്താവനകള്‍ ഇറക്കിയിരുന്നു.


Read More >>