തോക്കിൻമുനയിലെ വിവാഹം: ഉസ്മയ്ക്ക് ഇന്ത്യയിലേയ്ക്ക് മടങ്ങാമെന്ന് പാക് കോടതി

മെയ് അഞ്ചിനായിരുന്നു 20കാരിയായ ഉസ്മ പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ പരാതിയുമായി എത്തിയത്. പാകിസ്ഥാന്‍ പൗരനായ ഭര്‍ത്താവ് താഹിര്‍ അലി തന്നെ തോക്കിൻമുനയില്‍ നിര്‍ത്തി വിവാഹം കഴിക്കുകയായിരുന്നു എന്നായിരുന്നു പരാതി. ഇസ്ലാമാബാദ് കോടതിയിലും ഉസ്മ പരാതി നല്‍കിയിരുന്നു.

തോക്കിൻമുനയിലെ വിവാഹം: ഉസ്മയ്ക്ക് ഇന്ത്യയിലേയ്ക്ക് മടങ്ങാമെന്ന് പാക് കോടതി

പാകിസ്ഥാനില്‍ വച്ച് തോക്കിൻമുനയിൽ നിർത്തി നിര്‍ബന്ധിതമായി വിവാഹം ചെയ്തു എന്നു പരാതിപ്പെട്ട ഇന്ത്യക്കാരി യുവതിക്കു നാട്ടിലേയ്ക്കു തിരിച്ചുപോകാനുള്ള അനുമതി. ഇസ്ലാമാബാദ് ഹൈക്കോടതിയാണു ഉസ്മ എന്ന യുവതിയുടെ പരാതിയില്‍ വിധി പ്രസ്താവിച്ചത്. ഇന്ത്യയിലേയ്ക്കു തിരിച്ചു പോകുന്ന ഉസ്മയ്ക്കു വാഗാ അതിര്‍ത്തി വരെ പൊലീസ് സംരക്ഷണം നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

മെയ് അഞ്ചിനായിരുന്നു 20കാരിയായ ഉസ്മ പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ പരാതിയുമായി എത്തിയത്. പാകിസ്ഥാന്‍ പൗരനായ ഭര്‍ത്താവ് താഹിര്‍ അലി തന്നെ തോക്കിൻമുനയില്‍ നിര്‍ത്തി വിവാഹം കഴിക്കുകയായിരുന്നു എന്നായിരുന്നു പരാതി. ഇസ്ലാമാബാദ് കോടതിയിലും ഉസ്മ പരാതി നല്‍കിയിരുന്നു.

തന്റെ ഇമിഗ്രേഷന്‍ രേഖകളും താഹിര്‍ കൈവശപ്പെടുത്തിയെന്ന് അവര്‍ പരാതിയില്‍ പറഞ്ഞിരുന്നു. താഹിര്‍ ആദ്യമേ വിവാഹം കഴിച്ചതാണെന്നും നാലു കുട്ടികള്‍ ഉണ്ടെന്നും ഉസ്മ പരാതിപ്പെട്ടു. മെയ് 12നു അപേക്ഷയോടൊപ്പം തന്റെ കുഞ്ഞിനു സുഖമില്ലെന്നും ഇന്ത്യയിലേയ്ക്കു തിരിച്ചു പോകേണ്ടത് അത്യാവശ്യമാണെന്നും പറഞ്ഞു മെഡിക്കല്‍ രേഖകളും സമര്‍പ്പിച്ചിരുന്നു.

ന്യൂ ഡല്‍ഹി സ്വദേശിയാണ് ഉസ്മ. മലേഷ്യയില്‍ വച്ചായിരുന്നു അവര്‍ താഹിറിനെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. മെയ് ഒന്നിന് ഉസ്മ വാഗാ അതിര്‍ത്തി വഴി പാകിസ്ഥാനിലേയ്ക്കു പോയി. മെയ് മൂന്നിനു അവര്‍ വിവാഹിതരായെന്നു താഹിര്‍ പറയുന്നു.

പരാതി പരിഗണിച്ച ഇസ്ലാമാബാദ് ഹൈക്കാടതി ബെഞ്ച് ഉസ്മയുടെ ഇമിഗ്രേഷന്‍ രേഖകള്‍ തിരിച്ചു നല്‍കി. ജസ്റ്റിസ് മൊഹ്‌സീന്‍ അഖ്തര്‍ കയാനിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ആണ് ഉസ്മയ്ക്കു മോചനം അനുവദിച്ചത്.

Read More >>