ഇറാൻ- ഇറാക്ക് ഭൂചലനം; മരണം 450 കവിഞ്ഞു

അപകട സ്ഥലത്ത് രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. രക്ഷാപ്രവർത്തനത്തിന് ഇടയിൽ ഉണ്ടായ മണ്ണിടിച്ചില്‍ പൊലീസിന് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കി

ഇറാൻ- ഇറാക്ക് ഭൂചലനം; മരണം 450 കവിഞ്ഞു

ഇറാൻ- ഇറാക്ക് അതിർത്തിയിലുണ്ടായ ശക്തമായ ഭൂചലനത്തിൽ മരണം 450 കവിഞ്ഞു. ദുരന്തത്തിൽ 8000 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇറാന്റെയും ഇറാഖിന്റെയും അതിർത്തിയായ ഹാലബ്ജയിലാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഏകദേശം 20 സെക്കന്റോളം നീണ്ടുനിന്നിരുന്നു.അപകട സ്ഥലത്ത് രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. രക്ഷാപ്രവർത്തനത്തിന് ഇടയിൽ ഉണ്ടായ മണ്ണിടിച്ചില്‍ പൊലീസിന് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കി. കൂടുതൽ പേർ തകർന്ന കെട്ടിടങ്ങൾക്കുള്ളിൽ അകപ്പെട്ടു പോയിട്ടുണ്ടോയെന്നും പൊലീസ് സംശയിക്കുന്നു. ഭൂകമ്പത്തെ തുടർന്ന് ടെലിഫോണ്‍ ബന്ധങ്ങളും മറ്റു സംവിധാനങ്ങളും വിച്ഛേദിക്കപ്പെട്ടു.ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ഭൂചലനം ഉണ്ടായത്. ഭൂചലന വാർത്ത പരന്നതോടെ ജനങ്ങൾ വീടുകൾ വിട്ട് കൂട്ടത്തോടെ തെരുവിലിറങ്ങുകയായിരുന്നു. ഇറാനിലെ എട്ടിലേറെ ഗ്രാമങ്ങളിൽ ഭൂചലനം വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കി. ഭൂചലനത്തെ തുടർന്ന് കടകളും കെട്ടിടങ്ങളുമടക്കം തകർന്നുവീണത് മരണം കൂടാൻ കാരണമായി. ഇറാഖിൽ ഉണ്ടായ ഭൂചലനത്തിന്റെ തുടര്‍ ചലനങ്ങള്‍ ഗൾഫ് മേഖലയിലും അനുഭവപ്പെട്ടിരുന്നു. യുഎഇ, കുവൈറ്റ് തുടങ്ങിയ സ്ഥലങ്ങളിൽ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്.Read More >>