സുനാമി: ഇന്തോനേഷ്യയിൽ മരണം 168 ആയി; 745 പേർക്ക് പരിക്ക്

നൂ​റു​ക​ണ​ക്കി​ന് കെ​ട്ടി​ട​ങ്ങ​ൾ ത​ക​ർ​ന്ന​താ​യും നി​ര​വ​ധി​പ്പേ​രെ കാ​ണാ​താ​യ​താ​യും ദു​ര​ന്ത​നി​വാ​ര​ണ സേ​ന അ​റി​യി​ച്ചു.

സുനാമി: ഇന്തോനേഷ്യയിൽ മരണം 168 ആയി; 745 പേർക്ക് പരിക്ക്

ഇ​ന്തോ​നേ​ഷ്യ​ൻ തീ​ര​ത്തു​ണ്ടാ​യ ശ​ക്ത​മാ​യ സു​നാ​മി​യി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 168 ആ​യി. തെ​ക്ക​ൻ സു​മാ​ത്ര, പ​ടി​ഞ്ഞാ​റ​ൻ ജാ​വ എ​ന്നി​വി​ട​ങ്ങ​ളി​ൽ നൂ​റു​ക​ണ​ക്കി​ന് കെ​ട്ടി​ട​ങ്ങ​ൾ ത​ക​ർ​ന്ന​താ​യും നി​ര​വ​ധി​പ്പേ​രെ കാ​ണാ​താ​യ​താ​യും ദു​ര​ന്ത​നി​വാ​ര​ണ സേ​ന അ​റി​യി​ച്ചു.

ശ​നി​യാ​ഴ്ച രാ​ത്രി 9.30 ഓ​ടെയാണ് ഇന്തോനേഷ്യൻ തീരത്ത് സുനാമി ആഞ്ഞടിച്ചത്. ക്രാ​ക്ക​ത്തു​വ് അ​ഗ്നി​പ​ർ​വ​ത ദ്വീ​പി​ലു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യാ​ണ് സു​നാ​മി​ക്കു കാ​ര​ണ​മാ​യ​തെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. സുനാമിയിൽ 745 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

65 അ​ടി​യോ​ളം ഉ​യ​ര​ത്തി​ലാ​ണ് തി​ര​യ​ടി​ച്ച​തെ​ന്നാ​ണ് വി​വ​രം. ജാ​വ​യി​ലെ പാ​ൻ​ഡെ​ഗ്ലാം​ഗി​ലാ​ണ് സു​നാ​മി ഏ​റ്റ​വും കൂ​ടു​ത​ൽ നാ​ശം വി​ത​ച്ച​ത്. സെ​പ്റ്റം​ബ​റി​ൽ ഇ​ന്തോ​നേ​ഷ്യ​യി​ൽ ഭൂ​ച​ല​ന​ത്തി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും ആ​യി​ര​ത്തി​ൽ അ​ധി​കം പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

Story by