വീസാ ചട്ടലംഘനം: ബ്രിട്ടിനിൽ ഒൻപത് സ്ത്രീകളടക്കം 38 ഇന്ത്യക്കാർ അറസ്റ്റിൽ

അറസ്റ്റിലായവരില്‍ 19പേരെ കസ്റ്റഡിയില്‍ വിടാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ഇരുപതുപേര്‍ കേസ് നടക്കുന്ന ഓഫിസില്‍ ദിവസവും ഹാജരാവണമെന്നാണ് വ്യവസ്ഥ.

വീസാ ചട്ടലംഘനം: ബ്രിട്ടിനിൽ ഒൻപത് സ്ത്രീകളടക്കം 38  ഇന്ത്യക്കാർ അറസ്റ്റിൽ

വീസ ചട്ടങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ ഒന്‍പതു സ്ത്രീകളടക്കം 38 ഇന്ത്യക്കാരെ ബ്രിട്ടന്‍ എമിഗ്രേഷന്‍ വിഭാഗം അറസ്റ്റ് ചെയ്തു. ഈസ്റ്റ് മിഡ്‌ലാന്റ് പ്രവിശ്യയിലെ വസ്ത്ര നിര്‍മ്മാണശാലകളില്‍നിന്നാണ് ഇവരെ പിടികൂടിയത്.

ഇതില്‍ 31 പേര്‍ വീസാ കാലാവധി കഴിഞ്ഞിട്ടും ജോലിയില്‍തുടരുന്നവരാണ്. ഏഴുപേര്‍ മറ്റു രാജ്യങ്ങളില്‍നിന്നും കുടിയേറിയവരാണ്. യുകെയിലെ എംകെ ക്ലോത്തിങ് ലിമിറ്റഡ്, ഫാഷന്‍സ് ടൈംസ് യുകെ ലിമിറ്റഡ് എന്നീ കമ്പനികളില്‍ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.

അറസ്റ്റിലായവരില്‍ 19പേരെ കസ്റ്റഡിയില്‍ വിടാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ഇരുപതുപേര്‍ കേസ് നടക്കുന്ന ഓഫിസില്‍ ദിവസവും ഹാജരാവണമെന്നാണ് വ്യവസ്ഥ. നിയമവിരുദ്ധമായി തൊഴിലെടുപ്പിച്ച വസ്ത്രനിര്‍മ്മാണ ശാലകള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് ലഭ്യമായ വിവരം.


Read More >>