അച്ഛനെ കൊല്ലാൻ ഓൺലൈനിൽ ബോംബ് വാങ്ങിയ ഇന്ത്യൻ വംശജന് യുകെയിൽ തടവ്

ഗുര്‍ജിത് കാര്‍ബോംബ് ഓര്‍ഡര്‍ ചെയ്യുന്നത് കഴിഞ്ഞ മെയിലാണ്. ക്രിപ്‌റ്റോ കറന്‍സി ഉപയോഗിച്ചായിരുന്നു ഗുർജിത്തിന്റെ പർച്ചേസ്.

അച്ഛനെ കൊല്ലാൻ ഓൺലൈനിൽ ബോംബ് വാങ്ങിയ ഇന്ത്യൻ വംശജന് യുകെയിൽ തടവ്

അച്ഛനെ കൊല്ലാന്‍ ഓണ്‍ലൈനായി ബോംബ് വാങ്ങാന്‍ ശ്രമിച്ച ഇന്ത്യന്‍ വംശജന് യുകെയില്‍ തടവ്. സിഖ് വംശജനായ ഗുര്‍ജിത് സിങ് റന്‍ധാവയ്ക്കാണ് യുകെ കോടതി എട്ടു വര്‍ഷം തടവു ശിക്ഷ വിധിച്ചത്. വെള്ളക്കാരിയുമായിട്ടുള്ള ബന്ധം എതിർത്തതിന്റെ തുടർന്ന് അച്ഛനെ കൊല്ലാൻ ഗുർജിത് തീരുമാനിക്കുകയായിരുന്നു.

ഗുര്‍ജിത് കാര്‍ബോംബ് ഓര്‍ഡര്‍ ചെയ്യുന്നത് കഴിഞ്ഞ മെയിലാണ്. ക്രിപ്‌റ്റോ കറന്‍സി ഉപയോഗിച്ചായിരുന്നു ഗുർജിത്തിന്റെ പർച്ചേസ്. എന്നാല്‍ ഇത് നിരീക്ഷിച്ച യുകെയിലെ രഹസ്യാന്വേഷണ വിഭാഗം ബോംബെന്നു തോന്നിക്കുന്ന മറ്റൊരു വസ്തു ഡെലിവറി ചെയ്തു. ഗുര്‍ജിതിന്റെ പദ്ധതി വിജയിച്ചിരുന്നെങ്കില്‍ ഒട്ടേറെപ്പേർ കൊല്ലപ്പെട്ടേനെയെന്നാണ് യുകെ പൊലീസ് വിലയിരുത്തിയത്.

​ഗുർജിത്തിന് ലിവർപൂള്‍ യൂണിവേഴ്‌സിറ്റിയില്‍ മെഡിസിന്‍ പഠനത്തിനായി അവസരം ലഭിച്ചിരിക്കെയാണ് കോടതിയുടെ വിധി.

Read More >>