സ്വവർഗ്ഗാനുരാഗിയായ ഇന്ത്യൻ വംശജൻ അയർലൻഡ് പ്രധാനമന്ത്രിയാകും

കൂട്ടുകക്ഷി ഭരണം നടക്കുന്ന അയർലൻഡിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ് വരാദ്ക്കറുടെ ഫൈൻ ഗെയിൽ പാർട്ടി. ജനവിധിയിലൂടെ സ്വവർഗ്ഗവിവാഹത്തിനു നിയമസാധുത നൽകിയ ആദ്യത്തെ രാജ്യമാണ് അയർലൻഡ്.

സ്വവർഗ്ഗാനുരാഗിയായ ഇന്ത്യൻ വംശജൻ അയർലൻഡ് പ്രധാനമന്ത്രിയാകും

സ്വവർഗ്ഗാനുരാ​ഗിയാണെന്നു തുറന്നുപറഞ്ഞ ഇന്ത്യൻ വംശജൻ ലിയോ വരാദ്ക്കർ അയർലൻഡിന്റെ അടുത്ത പ്രധാനമന്ത്രിയായേക്കും. അയർലൻഡിലെ ഭരണകക്ഷിയായ ഫൈൻ ഗെയിലിന്റെ നേതൃത്വത്തിലേക്ക് മത്സരിച്ചുജയിച്ചതോടെയാണ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള സാധ്യത തെളിഞ്ഞത്. മുംബൈയിൽനിന്നും അയർലൻഡിലേക്ക് കുടിയേറിയവരാണ് ലിയോ വരാദ്ക്കറുടെ കുടുംബം. നിലവിൽ അയർലൻഡിലെ സാമൂഹ്യക്ഷേമകാര്യ മന്ത്രിയാണ് വരാദ്ക്കർ. എതിരാളിയായ സൈമൺ കൊവേനിക്കെതിരെ 60 ശതമാനം വോട്ടു നേടിയാണ് വരാദ്ക്കർ വിജയിച്ചത്.

അയർലൻഡ് പ്രധാനമന്ത്രിയായിരുന്ന ഏൻഡാ കെന്നി സ്ഥാനമൊഴിഞ്ഞതോടെയാണ് ലിയോ മത്സര രം​ഗത്തേയ്ക്കെത്തിയത്. പ്രധാനമന്ത്രി പദവിയിലെത്തുന്നതോടെ ഈ സ്ഥാനത്തെത്തുന്ന ആദ്യ സ്വവർഗ്ഗാനുരാഗിയായി ലിയോ വരാദ്ക്കർ മാറും. 38 കാരനായ വാരാദ്കർ അയർലൻഡ് പ്രധാനമന്ത്രിയാകുന്ന ഏറ്റവും പ്രായം കുറഞ്ഞയാൾ കൂടിയാകും. 2015ലാണ് താൻ സ്വവർഗാനുരാഗിയാണെന്ന് വരാദ്ക്കർ പ്രഖ്യാപിച്ചത്.

കൂട്ടുകക്ഷി ഭരണം നടക്കുന്ന അയർലൻഡിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ് വരാദ്ക്കറുടെ ഫൈൻ ഗെയിൽ പാർട്ടി. ജനവിധിയിലൂടെ സ്വവർഗ്ഗവിവാഹത്തിനു നിയമസാധുത നൽകിയ ആദ്യത്തെ രാജ്യമാണ് അയർലൻഡ്.

Story by
Read More >>