പെണ്‍കുട്ടികളെ പരിച്ഛേദനം ചെയ്ത ഇന്ത്യന്‍ ഡോക്ടര്‍ അമേരിക്കയില്‍ അറസ്റ്റില്‍

ഇവര്‍ ഇംഗ്ലീഷും ഗുജറാത്തിയും സംസാരിക്കുന്ന വ്യക്തിയാണെന്ന് ആശുപത്രി രേഖകളില്‍ നിന്ന് വ്യക്തമാകുന്നതായി അന്വേഷണ സംഘം പറഞ്ഞു.

പെണ്‍കുട്ടികളെ പരിച്ഛേദനം ചെയ്ത ഇന്ത്യന്‍ ഡോക്ടര്‍ അമേരിക്കയില്‍ അറസ്റ്റില്‍

ആറിനും എട്ടിനും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെ പരിച്ഛേദനത്തിന് വിധേയരാക്കിയ ഇന്ത്യന്‍ ഡോക്ടര്‍ അമേരിക്കയില്‍ അറസ്റ്റിലായി. ഡോ ജുമൈന നാഗര്‍വാല എന്ന 44കാരിയാണ് അറസ്റ്റിലായത്. അമേരിക്കയില്‍ ഇത്തരത്തിലുള്ള ആദ്യ സംഭവമാണിതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. മിഷിഗണിനടുത്തുള്ള ലിവോനിയയിലെ ഇവരുടെ ആശുപത്രിയിലാണ് പരിച്ഛേദനം നടന്നത്. ഇവര്‍ ഇംഗ്ലീഷും ഗുജറാത്തിയും സംസാരിക്കുന്ന വ്യക്തിയാണെന്ന് ആശുപത്രി രേഖകളില്‍ നിന്ന് വ്യക്തമാകുന്നതായി അന്വേഷണ സംഘം പറഞ്ഞു.

അടിയന്തര സേവന വിഭാഗത്തില്‍ ഡോക്ടറായ ഇവരെ ഡെട്രോയിറ്റിലെ ഫെഡറല്‍ കോടതയില്‍ ഹാജരാക്കും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികളെപ്പോലും ഇവരുടെയടുക്കല്‍ പരിച്ഛേദനം നടത്താനായി കൊണ്ടുവന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.