ഭാര്യയെ ദീര്‍ഘകാലം മര്‍ദ്ദിച്ച ഇന്ത്യന്‍ വംശജനായ സിഇഒയ്ക്ക് അമേരിക്കയില്‍ ഒരു മാസത്തെ തടവ്

ചെറിയ പ്രായത്തിലുള്ള മകളുടെ മുന്നില്‍ വെച്ചായിരുന്നു ഇയാള്‍ ഭാര്യയെ മര്‍ദ്ദിച്ചിരുന്നത്. ഭാര്യയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഇയാള്‍ മര്‍ദ്ദിക്കുന്നതിന്റെ 30 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ പുറത്തുവന്നിരുന്നു.

ഭാര്യയെ ദീര്‍ഘകാലം മര്‍ദ്ദിച്ച ഇന്ത്യന്‍ വംശജനായ സിഇഒയ്ക്ക് അമേരിക്കയില്‍ ഒരു മാസത്തെ തടവ്

ഭാര്യയെ ദീര്‍ഘകാലം മര്‍ദ്ദിച്ച ഇന്ത്യന്‍ വംശജനായ സിഇഒയ്ക്ക് അമേരിക്കയില്‍ വെറും ഒരു മാസത്തെ തടവ്. ക്യൂബറോണ്‍ എന്ന കമ്പനിയുടെ സിഇഒ ആയ അഭിഷേക് ഖട്ടാനിയെന്ന 38കാരനാണ് വര്‍ഷങ്ങളോളം ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ചതിന് വെറും ഒരു മാസത്തെ തടവ് മാത്രം ശിക്ഷയായി ലഭിച്ചത്. ഭാര്യ നേഹ രാസ്തോഗിയെ മര്‍ദ്ദിച്ച സംഭവത്തില്‍ കാലിഫോര്‍ണിയയിലെ സാന്ത ക്ലാര കോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഒരു മാസത്തെ തടവുശിക്ഷ വിധിച്ചതെന്ന് ദി ഡെയ്്‌ലി ബീസ്റ്റ് റിപ്പോര്‍ട്ട് പറയുന്നു.

ചെറിയ പ്രായത്തിലുള്ള മകളുടെ മുന്നില്‍ വെച്ചായിരുന്നു ഇയാള്‍ ഭാര്യയെ മര്‍ദ്ദിച്ചിരുന്നത്. ഭാര്യയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഇയാള്‍ മര്‍ദ്ദിക്കുന്നതിന്റെ 30 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ പുറത്തുവന്നിരുന്നു. അഭിഷേകിനെതിരെ നേരത്തെ ചുമത്തിയിരുന്ന വകുപ്പുകള്‍ റദ്ദാക്കിയാണ് കോടതി ഇയാളുടെ ശിക്ഷയില്‍ ഇളവ് വരുത്തിയത്. ഇന്ത്യയില്‍ പഠനം പൂര്‍ത്തിയാക്കിയ അഭിഷേക് 2005ലാണ് അമേരിക്കയിലുള്ള ഒരു കമ്പനിയില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറുടെ ജോലിയില്‍ പ്രവേശിച്ചത്. അമേരിക്കയില്‍ വെച്ച് പരിചയപ്പെട്ട ശേഷമാണ് ഇയാള്‍ നേഹയെ വിവാഹം കഴിച്ചത്. ഒരു ദിവസം അപ്രതീക്ഷിതമായി ഭര്‍ത്താവ് തന്നെ മര്‍ദ്ദിക്കുകയായിരുന്നുവെന്നും പിന്നീടത് പതിവായെന്നും നേഹ പറഞ്ഞു. മുഖത്തും തലയ്ക്കും കൈകാലുകളിലും വയറിലും മര്‍ദ്ദിക്കുകയും തലമുടിയില്‍ പിടിച്ച് കറക്കി വേശ്യേ എന്ന് വിളിക്കുകയും ചെയ്തിരുന്നതായി ഇവരുടെ പരാതിയില്‍ പറയുന്നു.

Read More >>