ഇന്ത്യയുടെ ആളില്ലാ വിമാനം വ്യോമപരിധിയിൽ അതിക്രമിച്ചു കടന്നെന്ന് ചൈന

നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ ചൈനയുടെ അധികാരപരിധിക്ക് മേലുള്ള കടന്നുകയറ്റമാണിതെന്ന് ചൈനയുടെ സൈനിക വക്താവ് ഴാങ്ങ് ഷുയ്ലി പറഞ്ഞു.

ഇന്ത്യയുടെ ആളില്ലാ വിമാനം വ്യോമപരിധിയിൽ അതിക്രമിച്ചു കടന്നെന്ന് ചൈന

ചൈനീസ് വ്യോമപരിധിയില്‍ ഇന്ത്യയുടെ ആളില്ലാ വിമാനം (ഡ്രോണ്‍) അതിക്രമിച്ചു കടന്നതായി ചൈന. ഈ ഡ്രോണ്‍ പിന്നീട് തകർക്കപ്പെട്ടെന്നും ചൈനീസ് സൈനിക വക്താവിനെ ഉദ്ധരിച്ച് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വാര്‍ത്താ ഏജന്‍സി സിന്‍ഹുവ റിപ്പോര്‍ട്ടു ചെയ്തു.

നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ ചൈനയുടെ അധികാരപരിധിക്ക് മേലുള്ള കടന്നുകയറ്റമാണിതെന്ന് ചൈനയുടെ സൈനിക വക്താവ് ഴാങ് ഷുയ്ലി പറഞ്ഞു. സംഭവത്തിൽ പ്രതിഷേധവും അതൃപ്തിയും അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ അതിർത്തിലംഘനം എവിടെ വെച്ചാണെന്നോ എപ്പോഴാണെന്നോ പറയാൻ അദ്ദേഹം തയ്യാറായില്ല. ചൈനീസ് സൈന്യം തക്കസമയത്ത് ഉചിതമായ നടപടി സ്വീകരിച്ചതായും ഡ്രോണ്‍ തകര്‍ത്തതായും അദ്ദേഹം അറിയിച്ചു. ഡ്രോണിന്റെ ഭാഗങ്ങള്‍ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയതായും ഴാങ് ഷുയ്‌ലി വ്യക്തമാക്കി.

ദോക്ലാമിൽ ചൈന റോഡ് നിര്‍മിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഇരു രാജ്യങ്ങളുടെ സൈനികരും തമ്മില്‍ സംഘര്‍ഷത്തിന്റെ വക്കോളമെത്തിയിരുന്നു. ആഗസ്റ്റില്‍ ഇരു രാജ്യങ്ങളും മേഖലയില്‍നിന്ന് തങ്ങളുടെ സൈന്യത്തെ പിന്‍വലിച്ചിരുന്നു.

Story by
Read More >>