കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ: ഇന്ത്യ നിലപാട് കടുപ്പിക്കുന്നു; പാക്കിസ്ഥാനുമായുള്ള എല്ലാ നയതന്ത്ര ചർച്ചകളും നിർത്തിവച്ചു

ഈ മാസം 17നായിരുന്നു പാക് സമുദ്ര സുരക്ഷാ എജന്‍സിയും ഇന്ത്യന്‍ കോസ്റ്റുഗാര്‍ഡും തമ്മിൽ ചർച്ചകൾ നടക്കേണ്ടിയിരുന്നത്. 2005ല്‍ ഒപ്പുവെച്ച കരാര്‍ പ്രകാരം ഇരു രാജ്യങ്ങള്‍ക്കുമിടയിലെ സമുദ്രത്തിലെ എക്‌സ്‌ക്ലൂസീവ് എക്കണോമിക് സോണുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരസ്പരം കൈമാറിയും വരുന്നുണ്ട്. അതിര്‍ത്തി ലംഘനം, സമുദ്ര മലിനീകരണം, ദുരന്തങ്ങള്‍, കള്ളക്കടത്ത്, കടല്‍ക്കൊള്ള തുടങ്ങിയ വിഷയങ്ങളിൽ പരസ്പരം സഹകരണവും കരാര്‍ പ്രകാരം ഇരുരാജ്യങ്ങളും നടത്താറുണ്ട്. എന്നാൽ സമുദ്രസുരക്ഷാ ചർച്ചകൾക്കായി യാതൊരു തയ്യാറെടുപ്പുകളും നടത്തിയിട്ടില്ലെന്നും അതിനായി ഇവിടേക്കു വരേണ്ടതില്ലെന്നും ഇന്ത്യ പാക്കിസ്ഥാനെ അറിയിച്ചു.

കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ: ഇന്ത്യ നിലപാട് കടുപ്പിക്കുന്നു; പാക്കിസ്ഥാനുമായുള്ള എല്ലാ നയതന്ത്ര ചർച്ചകളും നിർത്തിവച്ചു

ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ച് മുൻ നാവിക സേനാ ഓഫീസർ ​കുൽഭൂഷൺ ജാദവിനെ പാക് പട്ടാളക്കോടതി വധശിക്ഷയ്ക്കു വിധിച്ച സംഭവത്തിൽ ഇന്ത്യ നിലപാട് കടുപ്പിക്കുന്നു. പാക്കിസ്ഥാനുമായുള്ള എല്ലാ നയതന്ത്ര ചർച്ചകളും നിർത്തിവയ്ക്കാൻ ഇന്ത്യ തീരുമാനിച്ചു. ഇതിന്റെ ആദ്യപടിയായി ഇരു രാജ്യങ്ങളും തമ്മിൽ നടക്കേണ്ടിയിരുന്ന സമുദ്രസുരക്ഷാ ചർച്ചയിൽ നിന്നും ഇന്ത്യ പിന്മാറി.

ഈ മാസം 17നായിരുന്നു പാക് സമുദ്ര സുരക്ഷാ എജന്‍സിയും ഇന്ത്യന്‍ കോസ്റ്റുഗാര്‍ഡും തമ്മിൽ ചർച്ചകൾ നടക്കേണ്ടിയിരുന്നത്. 2005ല്‍ ഒപ്പുവെച്ച കരാര്‍ പ്രകാരം ഇരു രാജ്യങ്ങള്‍ക്കുമിടയിലെ സമുദ്രത്തിലെ എക്‌സ്‌ക്ലൂസീവ് എക്കണോമിക് സോണുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരസ്പരം കൈമാറിയും വരുന്നുണ്ട്. അതിര്‍ത്തി ലംഘനം, സമുദ്ര മലിനീകരണം, ദുരന്തങ്ങള്‍, കള്ളക്കടത്ത്, കടല്‍ക്കൊള്ള തുടങ്ങിയ വിഷയങ്ങളിൽ പരസ്പരം സഹകരണവും കരാര്‍ പ്രകാരം ഇരുരാജ്യങ്ങളും നടത്താറുണ്ട്.

എന്നാൽ സമുദ്രസുരക്ഷാ ചർച്ചകൾക്കായി യാതൊരു തയ്യാറെടുപ്പുകളും നടത്തിയിട്ടില്ലെന്നും അതിനായി ഇവിടേക്കു വരേണ്ടതില്ലെന്നും ഇന്ത്യ പാക്കിസ്ഥാനെ അറിയിച്ചു. പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ഗൗതം ബാംബുവാലെയാണ് ഇക്കാര്യം അവിടുത്തെ വിദേശകാര്യമന്ത്രാലത്തെ അറിയിച്ചത്. കൂടാതെ, ചര്‍ച്ചകള്‍ നിര്‍ത്തിവയ്ക്കാനുള്ള തീരുമാനം കൂടുതല്‍ വിഷയങ്ങളിലേക്കു വ്യാപിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.

അഞ്ചുദിവസം മുമ്പാണ് ചാരവൃത്തി ആരോപിച്ച് പാക് സൈനിക കോടതി വധശിക്ഷക്കു വിധിച്ചത്. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തിൽ വിള്ളൽ വീഴ്ത്തിയിരിക്കുകയാണ്. കഴിഞ്ഞ വർഷം മാർച്ച് 24ന് പാക് പ്രവിശ്യയായ ബലൂചിസ്ഥാനിലെ മഷ്കലിൽ നിന്നാണ് കുൽഭൂഷണെ പാക്കിസ്ഥാൻ സൈന്യം പിടികൂടുന്നത്.

നാവികസേനയിൽ നിന്നും വിരമിച്ച ശേഷം ഇറാനിലെ ചബഹര്‍ തുറമുഖ പട്ടണത്തില്‍ ചരക്കു ഗതാഗത ബിസിനസ് നടത്തിവരികയായിരുന്നു കുൽഭൂഷൺ ജാദവ്. എന്നാൽ 2013 മുതൽ ഇന്ത്യൻ ഇന്റലിജൻസ് ഏജൻസിയായ റോയ്ക്കു വേണ്ടി വിവരങ്ങൾ ചോർത്തി നൽകിവരുന്നതായി കുൽഭൂഷൺ ജാദവ് സമ്മതിച്ചതായാണ് പാക് വാദം.


Read More >>