ആണവായുധം ആദ്യം പ്രയോഗിക്കുന്നത് ഇന്ത്യ ആയിരിക്കുമെന്ന് വിപിൻ നരംഗ്

പാകിസ്താൻ ആണവായുധം പ്രയോഗിക്കുമെന്ന് തോന്നുകയാണെങ്കിൽ ഇന്ത്യ മുൻ കൂറായി പ്രഹരിക്കാൻ സാദ്ധ്യതയുണ്ടെന്ന് ആദ്യം ഉപയോഗിക്കില്ലെന്ന ഇന്ത്യയുടെ നയം മാറാൻ സാദ്ധ്യതയുണ്ടെന്ന് മസാച്വേറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ സൗത്ത് ഏഷ്യൻ ന്യൂക്ലിയർ സ്ട്രാറ്റജി വിദഗ്ധൻ വിപിൻ നരംഗ് പറഞ്ഞു.

ആണവായുധം ആദ്യം പ്രയോഗിക്കുന്നത് ഇന്ത്യ ആയിരിക്കുമെന്ന് വിപിൻ നരംഗ്

ആണവായുധം ആദ്യം ഉപയോഗിക്കില്ലെന്ന ഇന്ത്യയുടെ നയം മാറാൻ സാദ്ധ്യതയുണ്ടെന്ന് മസാച്വേറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ സൗത്ത് ഏഷ്യൻ ന്യൂക്ലിയർ സ്ട്രാറ്റജി വിദഗ്ദ്ധൻ വിപിൻ നരംഗ്. പാകിസ്താൻ ആണവായുധം പ്രയോഗിക്കുമെന്ന് തോന്നുകയാണെങ്കിൽ ഇന്ത്യ മുൻ കൂറായി പ്രഹരിക്കാൻ സാദ്ധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

2017 ലെ കാർണജി ഇന്റർനാഷണൽ ന്യൂക്ലിയർ പോളിസി കോൺഫറൻസിലാണ് "പാകിസ്താനെ ആദ്യം ഉപയോഗിക്കാൻ ഇന്ത്യ സമ്മതിക്കില്ല" എന്ന് നരംഗ് പറഞ്ഞത്. എന്നാൽ ഇന്ത്യയുടെ മുൻ കൂർ പ്രഹരം സാധാരണ രീതിയിലുള്ളത് ആയിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താന്റെ മിസൈൽ ലോഞ്ചറുകളും യുദ്ധമുന്നണിയും ആയിരിക്കും ഇന്ത്യയുടെ ലക്ഷ്യം.

നിലവിലുള്ള സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ ഇന്ത്യ ന്യൂക്ലിയർ നയത്തിൽ മാറ്റം വരുത്താനും പാകിസ്താനു നേരെ വൻ ആക്രമണം അഴിച്ചു വിടാനും സാദ്ധ്യതയുണ്ടെന്ന് നരംഗ് കൂട്ടിച്ചേർത്തു.