ഇന്ത്യ; ലോകത്തിലെ ഏറ്റവും വലിയ ആയുധ ഇറക്കുമതി രാജ്യം

സ്വീഡനിലെ സ്റ്റോക്ഹോം ഇന്റർനാഷനൽ പീസ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

ഇന്ത്യ; ലോകത്തിലെ ഏറ്റവും വലിയ ആയുധ ഇറക്കുമതി രാജ്യം

ലോക രാജ്യങ്ങൾ ആയുധ ഇറക്കുമതി കുറച്ച് അടിസ്ഥാന സൗകര്യ വികസനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ആയുധ ഇറക്കുമതി രാജ്യമാണെന്ന് പഠന റിപ്പോർട്ട്. സ്വീഡനിലെ സ്റ്റോക്ഹോം ഇന്റർനാഷനൽ പീസ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

മുൻവർഷങ്ങളെ അപേക്ഷിച്ച് 2013–17 ൽ ഇന്ത്യയുടെ ആയുധ ഇറക്കുമതി 24 ശത‌മാനം കൂടിഎന്നാണ് പഠന റിപ്പോർട്ടിൽ പറയുന്നത്. സൗദി അറേബ്യ ആണ് ആയുധ ഇറക്കുമതിയിൽ രണ്ടാമത്തെ രാജ്യം. ഈജിപ്‍താണ് മൂന്നാം സ്ഥാനത്ത്. റഷ്യ ആണ് ഇന്ത്യയുമായുള്ള ആയുധ ഇടപാടിന്റെ 62 ശമനമാവും കൈകാര്യം ചെയ്യുന്നതെന്നും റിപ്പോർട്ടിലുണ്ട്. അമേരിക്കയാണ് തൊട്ട് പിന്നിൽ. അതേസമയം അയൽരാജ്യമായ ചൈന ഈ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്.

2008–17 കാലഘട്ടത്തിൽ ചൈനയുടെ ആയുധ ഇറക്കുമതി 19 ശതമാനം കുറഞ്ഞു. പാക്കിസ്ഥാന്റെ ആയുധ ഇറക്കുമതിയിലും 36 ശതമാനം കുറവുണ്ട്. 2008–17 കാലഘട്ടത്തെ അപേക്ഷിച്ച് 2013–17 ലെ ആയുധ കയറ്റുമതിയിൽ രാജ്യാന്തരതലത്തിൽ 10 ശതമാനം വർധനയുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

Read More >>