ബ്രിട്ടനിൽ ബോറിസ് ജോൺസൺ മന്ത്രിസഭയ്ക്ക് വീണ്ടും തിരിച്ചടി

കാലാവധിക്ക് മുമ്പ് തിരഞ്ഞെടുപ്പ് നടത്തണമെന്ന പ്രധാന മന്ത്രിയുടെ നിലപാടിനോട് എങ്ങനെ പ്രതികരിക്കണമെന്നതില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ വ്യാഴാഴ്ച യോഗം ചേര്‍ന്നു

ബ്രിട്ടനിൽ ബോറിസ് ജോൺസൺ മന്ത്രിസഭയ്ക്ക് വീണ്ടും തിരിച്ചടി

ബ്രിട്ടനിൽ ബോറിസ് ജോൺസൺ മന്ത്രിസഭയ്ക്ക് വീണ്ടും തിരിച്ചടി.തിരഞ്ഞെടുപ്പ് നേരത്തെ നടത്താനുള്ള പ്രമേയം പാർലമെന്റ് തള്ളി.ഒക്ടോബർ ഒക്ടോബർ 15 ന് തിരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ബോറിസ് ജോൺസൺ കൊണ്ടുവന്ന പ്രമേയമാണ് ബുധനാഴ്ച പ്രധിനിധി സഭയിൽ നടന്ന വോട്ടെടുപ്പിൽ പരാജയപ്പെട്ടത്. തിങ്കളാഴ്ച ഇക്കാര്യത്തിൽ വീണ്ടും വോട്ടെടുപ്പ് നടക്കും.

കരാറില്ലാതെ യൂറോപ്യൻ യുണിയന്‍ വിടാമെന്ന ബോറിസ് ജോണ്‍സന്റെ നയത്തെ പ്രതിപക്ഷത്തിനൊപ്പം ഭരണ കക്ഷി എംപി മാര്‍ കൂടി എതിര്‍ത്തത്തിനു പിന്നാലെ,തിരഞ്ഞെടുപ്പ് നേരത്തെ നടത്താനുള്ള പ്രമേയവും കൂടി പരാജയപ്പെട്ടത് സര്‍ക്കാരിന് ഇരട്ട പ്രഹരമായി.കാലാവധിക്ക് മുമ്പ് തിരഞ്ഞെടുപ്പ് നടത്തണമെന്ന പ്രധാന മന്ത്രിയുടെ നിലപാടിനോട് എങ്ങനെ പ്രതികരിക്കണമെന്നതില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ വ്യാഴാഴ്ച യോഗം ചേര്‍ന്നു.

നിലവിലെ ധാരണയനുസരിച്ച് ഒക്ടോബര്‍ 31 നാണ് ബ്രിട്ടന്‍ യൂറോപ്യന്‍ യുണിയന്‍ വിടേണ്ടത്‌.എന്നാല്‍ ഇതിനകം യൂറോപ്യന്‍ യൂണിയനുമായി ധാരണയിലെത്താനായില്ലെങ്കില്‍ ബ്രെക്സിറ്റ് 2020 ജനുവരി 31 ലേക്ക് നീട്ടാന്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നാവശ്യപ്പെട്ടുള്ള ബില്‍ ബുധനാഴ്ച പാര്‍ലമെന്റില്‍ പസായിരുന്നു. അതേ സമയം, തിരഞ്ഞെടുപ്പ് നടക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും കരാറില്ലാതെ ബ്രെക്സിറ്റ് സംഭവിക്കുന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്ന് പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയുടെ നേതാവും നിഴല്‍ മന്ത്രിസഭാഗംവുമായ ജോണ്‍ മക്ഡോണല്‍ പറഞ്ഞു.

Read More >>