പുൽവാമ ഭീകരാക്രമണത്തിൽ പാക്കിസ്ഥാന് പങ്കില്ല; ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് ഇമ്രാൻ ഖാൻ

പു​ൽ​വാ​മ ആ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പാ​ക്കി​സ്ഥാ​നെ​തി​രെ ഒ​രു ആ​ക്ര​മ​ണ​ത്തി​നാ​ണ് ഇ​ന്ത്യ മു​തി​രു​ന്ന​തെ​ങ്കി​ൽ തി​രി​ച്ച​ടി ഉ​റ​പ്പാ​ണെ​ന്നും പാ​ക് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

പുൽവാമ ഭീകരാക്രമണത്തിൽ പാക്കിസ്ഥാന് പങ്കില്ല; ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് ഇമ്രാൻ ഖാൻ

കശ്മീരിലെ പുൽവാമയിൽ 47 സിആർപിഎഫുകാർ കൊല്ലപ്പെടാൻ ഇടയായ ഭീകരാക്രമണത്തിൽ പാക്കിസ്ഥാന്റെ പങ്കുണ്ടെന്ന ആരോപണത്തെ തള്ളി പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ആക്രമണത്തിൽ തങ്ങൾക്കു പങ്കില്ല. പാക്കിസ്ഥാനെതിരായ ആരോപണങ്ങൾ തെളിവില്ലാത്തതാണ്.

പാക്കിസ്ഥാനിൽ നിന്നുള്ള ആരെങ്കിലുമാണ് പുൽവാമ ആക്രമണത്തിനു പിന്നിലെന്ന് ഇന്ത്യ തെളിയിച്ചാൽ അവർക്കെതിരെ ശക്തമായ നടപടികൾ എടുക്കുമെന്നും ഇമ്രാൻ വ്യക്തമാക്കി.

പു​ൽ​വാ​മ ആ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പാ​ക്കി​സ്ഥാ​നെ​തി​രെ ഒ​രു ആ​ക്ര​മ​ണ​ത്തി​നാ​ണ് ഇ​ന്ത്യ മു​തി​രു​ന്ന​തെ​ങ്കി​ൽ തി​രി​ച്ച​ടി ഉ​റ​പ്പാ​ണെ​ന്നും പാ​ക് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

"എ​ന്തു​ണ്ടാ​യാ​ലും പാ​ക്കി​സ്ഥാ​ൻ പ്ര​തി​ക​രി​ക്കാ​തി​രി​ക്കു​മെ​ന്നാ​ണ് ധാ​ര​ണ​യെ​ങ്കി​ൽ ഇ​ന്ത്യ​യ്ക്ക് തെ​റ്റി. ആ​ക്ര​മി​ച്ചാ​ൽ ഞ​ങ്ങ​ൾ പ്ര​ത്യാ​ക്ര​മ​ണം ന​ട​ത്തി​യി​രി​ക്കും'- ഇ​മ്രാ​ൻ പ​റ​ഞ്ഞു. ഇതാ​ദ്യ​മാ​യാ​ണ് പു​ൽ​വാ​മ ഭീകരാക്രമ​ണ​ത്തി​ൽ പാ​ക് പ്ര​ധാ​ന​മ​ന്ത്രി പ്ര​തി​ക​രി​ക്കു​ന്ന​ത്.