പോര്‍ച്ചുഗലില്‍ കാട്ടുതീ പടരുന്നു: മരണം 57 കവിഞ്ഞു

പെഡറാഗോ ഗ്രാന്‍ നഗരത്തിന്റെ അമ്പത് കിലോമീറ്റര്‍ വ്യാപ്തിയിലാണ് കാട്ടുതീ കത്തി പടരുന്നത്

പോര്‍ച്ചുഗലില്‍ കാട്ടുതീ പടരുന്നു: മരണം 57 കവിഞ്ഞു

സെന്ററല്‍ പോര്‍ച്ചുഗലില്‍ ശക്തമായ കാട്ടുതീയില്‍ 57 പേര്‍ മരിച്ചു. പെഡറാഗോ ഗ്രാന്‍ നഗരത്തിന്റെ അമ്പത് കിലോമീറ്റര്‍ വ്യാപ്തിയിലാണ് കാട്ടുതീ കത്തി പടരുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ശക്തമായ കാട്ടു തീയാണ് ഉണ്ടായിരിക്കുന്നതെന്നും അപകടത്തില്‍ 57 പേര്‍ മരിച്ചതായും പ്രസിഡന്റ് അന്റോണിയോ കോസ്റ്റാ പറഞ്ഞു.

കാടിന്റെ സമീപത്തുളളവരും റോഡ് മാര്‍ഗം വണ്ടിയില്‍ സഞ്ചരിക്കുന്നവര്‍ക്കുമാണ് കൂടുതല്‍ അപകടം ഉണ്ടായത്. വീടുകള്‍ പലതും അഗ്നിക്കിരയായി. ഇനിയും കൂടുതല്‍ ആളുകള്‍ അകപ്പെട്ടിരിക്കാന്‍ സാധ്യതയുണ്ടെന്നും ജനങ്ങളുടെ സുരക്ഷയാണ് വലുതെന്നും അപകടത്തില്‍ പെട്ടവരെ ഉടന്‍ രക്ഷിക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഖ്യരാജ്യങ്ങളോട് പോര്‍ച്ചുഗല്‍ സഹായം തേടിയിട്ടുണ്ട്. ആയിരക്കണക്കിനാളുകളെ ഇതുവരെ വീടുകളില്‍ നിന്നും ഒഴിപ്പിച്ചിച്ചത്. കഴിഞ്ഞ ദിവസമാണ് തീപ്പിടിത്തമുണ്ടായത്. പിന്നീടുള്ള ദിവസങ്ങളില്‍ കാറ്റ് ശക്തമായതോടെ തീ കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടരുകയായിരുന്നു.

തീ നിയന്ത്രണ വിധേയമാക്കാന്‍ ഹെലികോപ്റ്റടറുകളില്‍ വെള്ളം തളിക്കുന്നുണ്ട്. തീപിടിത്തം ഏറെക്കുറെ നിയന്ത്രണ വിധേയമായെങ്കിലും കാട്ടുതീ ഇപ്പോഴും പടരുകയാണ്അടിയന്തിര സാഹചര്യം വിലയിരുത്താന്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റാ ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട. പോര്‍ച്ചുഗലിന്റെ സഹായത്തിനായി മറ്റ് രാജ്യങ്ങളില്‍ നിന്നും മെഡിക്കല്‍ സംഘം എത്തിയിട്ടുമുണ്ട്.


Image Title


കാട്ടു തീ ആളി പടര്‍ന്നതോടെ അന്തരീക്ഷത്തില്‍ ശക്തമായ പുകപടലവും ഊഷ്മാവ് 40 ഡിഗ്രിയ്ക്ക് മുകളില്‍ എത്തിയതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. 1500 ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് തീയണക്കുന്നത്. 3400 ഹെക്ടർ പ്രദേശത്താണ് തീപടര്‍ന്ന് പിടിച്ചത്. കാറ്റിന്റെ ശക്തി കൂടുന്നതിനാല്‍ തീ ആളിപ്പടരുകയാണ്. നഗരത്തിന്റെ 50 കിലോമീറ്റര്‍ അപ്പുറത്തുള്ള വിട്രോളസില്‍ വീടുകള്‍ അഗ്‌നിക്കിരയായിട്ടുണ്ട്.


Image Title


ഇവിടെ ആയിരത്തിലധികമാളുകളെ പ്രാദേശിക സ്‌പോര്‍ട്‌സ് കേന്ദ്രത്തിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ഹോരോള്‍ട്ടില്‍ വാഹനത്തിന് തീപ്പിടിച്ചതിനെ തുടര്‍ന്ന് നാല് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു. കാട്ടു തീ ആളിപ്പടര്‍ന്നത് കാരണം വിമാന, റോഡ് ഗതാഗതത്തെ ബാധിച്ചിരിക്കുകയാണ്.


Read More >>