ജപ്പാൻ ജനസംഖ്യ കുത്തനെ കുറഞ്ഞു; വിദേശ തൊഴിലാളികളുടെ കുടിയേറ്റം പ്രോത്സാഹിപ്പിക്കാനൊരുങ്ങി സർക്കാർ

തുടര്‍ച്ചയായി പന്ത്രണ്ടാം വർഷമാണ് ജപ്പാനിൽ മരണനിരക്ക‌് ജനന നിരക്കിനെ മറികടക്കുന്നത്.

ജപ്പാൻ ജനസംഖ്യ കുത്തനെ കുറഞ്ഞു; വിദേശ തൊഴിലാളികളുടെ കുടിയേറ്റം പ്രോത്സാഹിപ്പിക്കാനൊരുങ്ങി സർക്കാർ

ജപ്പാനിൽ ജനസംഖ്യയിൽ കഴിഞ്ഞവർഷം വലിയ കുറവുരേഖപ്പെടുത്തി കണക്കുകൾ. ലോകജനസംഖ്യ കുത്തനെ ഉയരുമ്പോഴാണ് ജപ്പാനിൽ തുടർച്ചയായ പത്താംവർഷവും കുറവ് രേഖപ്പെടുത്തുന്നത്. ഏറ്റവും പുതിയ കണക്കുപ്രകാരം ജപ്പാനിലെ ജനസംഖ്യ ഏകദേശം 12.48 കോടിയാണ്. 2018ല്‍മാത്രം കുറഞ്ഞത് 4.3 ലക്ഷത്തിലേറെ പേരുടെ കുറവാണ് ജനസംഖ്യയിൽ ഉണ്ടായിരിക്കുന്നത്.

2018ൽ 9.2 ലക്ഷം പേർ ജനിച്ചു. ഇതേ കാലയളവിൽ 13.6 ലക്ഷം മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തുടര്‍ച്ചയായി പന്ത്രണ്ടാം വർഷമാണ് ജപ്പാനിൽ മരണനിരക്ക‌് ജനന നിരക്കിനെ മറികടക്കുന്നത്. ആകെ ജനസംഖ്യയുടെ രണ്ട‌് ശതമാനം വിദേശീയരാണെന്നതാണ് ശ്രദ്ധേയം. മനുഷ്യവിഭവശേഷിയിലുണ്ടാകുന്ന കുറവ് രാജ്യത്തെ തൊഴിൽ മേഖലയ്ക്ക‌് വലിയ തിരിച്ചടിയാകും. ഇതിനെ മറികടക്കാനായി വിദഗ്ധരായ വിദേശ തൊഴിലാളിക‌ളുടെ കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കാനാണ് ജപ്പാൻ സര്‍ക്കാര്‍ ഒരുങ്ങുന്നത്.

Read More >>