ആറുവര്‍ഷത്തെ തടവിനു ശേഷം മുന്‍ ഈജിപ്ത്യന്‍ ഏകാധിപതി ഹുസ്‌നി മുബാറക്ക് ജയില്‍മോചിതനായി

കൂട്ടക്കൊലയില്‍ അന്നത്തെ പ്രസിഡന്റായിരുന്ന മുബാറക്കിനു പങ്കുണ്ടെന്നു വ്യക്തമായതിനെ തുടര്‍ന്ന് 2012ല്‍ കോടതി ജീവപര്യന്തം തടവിനു ശിക്ഷിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് മേല്‍ക്കോടതി തുടരന്വേഷണത്തിനു ഉത്തരവിടുകയും തുടര്‍ന്ന് ഹുസ്‌നി മുബാറക്കിനെ വെറുതെ വിടുകയുമായിരുന്നു.

ആറുവര്‍ഷത്തെ തടവിനു ശേഷം മുന്‍ ഈജിപ്ത്യന്‍ ഏകാധിപതി ഹുസ്‌നി മുബാറക്ക് ജയില്‍മോചിതനായി

മുന്‍ ഈജിപ്ത്യന്‍ ഏകാധിപതി ഹുസ്‌നി മുബാറക്ക് ആറുവര്‍ഷത്തെ ജയില്‍ വാസത്തിനു ശേഷം മോചിതനായി. 2011 ലെ ജനകീയ പ്രക്ഷോഭത്തില്‍ പ്രതിഷേധക്കാരെ കൂട്ടക്കൊല ചെയ്ത കേസിലാണ് ഹുസ്‌നി മുബാറക്ക് ജയിലിലായത്. ഈ കേസില്‍ ഹുസ്‌നി മുബാറക്കിനെ കോടതി കുറ്റവിമുക്തനാക്കിയതോടെയാണ് അദ്ദേഹം ജയില്‍മോചിതനായത്.

കൂട്ടക്കൊലയില്‍ അന്നത്തെ പ്രസിഡന്റായിരുന്ന മുബാറക്കിനു പങ്കുണ്ടെന്നു വ്യക്തമായതിനെ തുടര്‍ന്ന് 2012ല്‍ കോടതി ജീവപര്യന്തം തടവിനു ശിക്ഷിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് മേല്‍ക്കോടതി തുടരന്വേഷണത്തിനു ഉത്തരവിടുകയും തുടര്‍ന്ന് ഹുസ്‌നി മുബാറക്കിനെ വെറുതെ വിടുകയുമായിരുന്നു.

ശിക്ഷാ കാലയളവില്‍ കൂടുതല്‍ ദിവസവും ആശുപത്രിയിലാണ് മുബാറക്ക് കഴിഞ്ഞിരുന്നത്. ഹുസ്‌നി മുബാറക്കിന്റെ നാലു പതിറ്റാണ്ടുകാലത്തെ ഏകാധിപത്യ ഭരണത്തിനെതിരെ 18 ദിവസത്തിലധികം നീണ്ടുനിന്ന ജനകീയ പ്രക്ഷോഭത്തിനിടെ നിരവധി പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ ഹുസ്‌നി മുബാറക്കിനു പങ്കുണ്ടെന്നായിരുന്നു കേസ്.

2011ല്‍ ഉണ്ടായ ബഹുജന പ്രക്ഷോഭത്തെ തുടര്‍ന്നാണ് ഹുസ്‌നി മുബാറക്ക് സ്ഥാനഭ്രഷ്ടനാവുന്നത്. ബഹുജനപ്രക്ഷോഭത്തിനു ശേഷം അധികാരത്തിലെത്തിയ മുഹമ്മദ് മുര്‍സി ഭരണകാലത്താണ് മുബാറക്കിനെതിരെ വിചാരണയ്ക്ക് ഉത്തരവിട്ടത്. എന്നാല്‍ പിന്നീട് അട്ടിമറിയിലൂടെ സൈന്യം മുഹമ്മദ് മുര്‍സിയെ പുറത്താക്കുകയായിരുന്നു.

അതേസമയം, കഴിഞ്ഞവര്‍ഷം ജനുവരിയില്‍ അഴിമതി കേസുകളില്‍ മുബാറക്കിനും മക്കളായ അലാ മുബാറക്കിനും ഗമാല്‍ മുബാറക്കിനും കോടതി തടവു ശിക്ഷ വിധിച്ചിരുന്നു. പ്രസിഡന്‍ഷ്യല്‍ പാലസ് നവീകരിക്കുന്നതിനു നീക്കിവെച്ച 1.14 കോടി അപഹരിച്ചെന്നായിരുന്നു മൂവര്‍ക്കുമെതിരായ കേസ്.

Story by