പാകിസ്ഥാനില്‍ ദുരഭിമാനക്കൊലയ്ക്കു ശ്രമം: പതിനഞ്ചുകാരന്റെ ലിംഗം അറുത്തു; കണ്ണു പൊട്ടിച്ചു

സമൂഹത്തിനോ കുടുംബത്തിനോ അഭിമാനനഷ്ടം ഉണ്ടാക്കിയെന്ന കുറ്റം ചുമത്തി കുടുംബാംഗങ്ങള്‍ തന്നെ ഒരാളെ കൊല്ലുന്നതാണ് ദുരഭിമാനക്കൊല. സാധാരണ ഇത്തരം ക്രൂരതയ്ക്ക് ഇരയാകാറുള്ളത് പെണ്‍കുട്ടികളും യുവതികളുമാണ്.

പാകിസ്ഥാനില്‍ ദുരഭിമാനക്കൊലയ്ക്കു ശ്രമം: പതിനഞ്ചുകാരന്റെ ലിംഗം അറുത്തു; കണ്ണു പൊട്ടിച്ചു

മകളെ പ്രണയിച്ചതിന്റെ പേരില്‍ പതിനഞ്ചു വയസ്സുകാരനെ ക്രൂരമായി മുറിപ്പെടുത്തി. പാകിസ്ഥാനിലെ ലാഹോറില്‍ ആണു സംഭവം. ദുരഭിമാനക്കൊലയാണെന്നാണ് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞത്.

ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ഥിയാണ് മുറിവേറ്റ കുട്ടി. കണ്ണുകള്‍ കുത്തിപ്പൊട്ടിക്കുകയും ലിംഗം മുറിച്ചു മാറ്റുകയും ചെയ്തു. പെണ്‍കുട്ടിയുടെ പിതാവ് കുട്ടിയെ തട്ടിക്കൊണ്ട് പോയി വിജനമായ ഒരിടത്തു വച്ചാണ് ഈ ക്രൂരത കാണിച്ചത്.

മാരകമായി മുറിവേല്‍പിച്ച ശേഷം കുട്ടിയെ മരിക്കാന്‍ വിടുകയായിരുന്നു. വഴിപോക്കരിലൊരാള്‍ കണ്ടതു കൊണ്ട് മാത്രം ജീവന്‍ തിരിച്ചു കിട്ടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ലാഹോര്‍ പൊലീസ് അറിയിച്ചു.

സമൂഹത്തിനോ കുടുംബത്തിനോ അഭിമാനനഷ്ടം ഉണ്ടാക്കിയെന്ന കുറ്റം ചുമത്തി കുടുംബാംഗങ്ങള്‍ തന്നെ ഒരാളെ കൊല്ലുന്നതാണ് ദുരഭിമാനക്കൊല എന്നറിയപ്പെടുന്നത്. കല്ലെറിഞ്ഞ് കൊല്ലുക, തല വെട്ടുക, ജീവനോടെ കത്തിക്കുക, കഴുത്തറക്കുക തുടങ്ങി പ്രാകൃതരീതികളാണ് ദുരഭിമാനക്കൊലയിൽ പ്രയോഗിക്കാറുള്ളത്.

കുട്ടി മരിച്ചിരുന്നെങ്കില്‍ പാകിസ്ഥാനിലെ 'ദുരഭിമാനക്കൊലപാതകങ്ങളില്‍' മറ്റൊരു ഏടാകുമായിരുന്നു അത്. ഒരു ആണ് ദുരഭിമാനക്കൊലയ്ക്കു വിധേയനാകുന്നത് പതിവുള്ളതല്ല. സാധാരണ ഇത്തരം ക്രൂരതയ്ക്ക് ഇരയാകാറുള്ളത് പെണ്‍കുട്ടികളും യുവതികളുമാണ്.

2015 ല്‍ മാത്രം പാകിസ്ഥാനിൽ 1100 സ്ത്രീകള്‍ ദുരഭിമാനക്കൊലയ്ക്ക് ഇരയായിട്ടുണ്ടെന്ന് കണക്കുകള്‍ പറയുന്നു. കുടുംബത്തിനു മാനഹാനി വരുത്തിയെന്ന് ആരോപിച്ച് ബന്ധുക്കള്‍ തന്നെയാണ് ഇത്തരം കൊലപാതകങ്ങള്‍ ചെയ്യുക.

കഴിഞ്ഞ വര്‍ഷമാണ് പാകിസ്ഥാനില്‍ ഇത്തരം കൊലപാതകങ്ങള്‍ നിയമപരമായി ശിക്ഷാര്‍ഹമാക്കിയത്. 25 വര്‍ഷം വരെ തടവും കുടുംബാംഗങ്ങള്‍ക്ക് കൊലപാതകം നടത്തിയവരോട് നിയമം മൂലം ക്ഷമിക്കാനുള്ള അവകാശം നിഷേധിക്കലും നിര്‍ബന്ധമാക്കിയിരുന്നു.

loading...