അറേബ്യൻ ശീതയുദ്ധം: ഖത്തറിനു മേൽ മറഞ്ഞിരിക്കുന്നത് വെളിവാകാത്ത അപകടം

അഞ്ച് അറബ് രാഷ്ട്രങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം എന്നാൽ ഇത് ഖത്തറിന്റെ സമ്പദ് വ്യവസ്ഥയേയും നിത്യ ജീവിതത്തെയും എങ്ങനെ ബാധിക്കും എന്നാണ് കരുതുന്നത്? അറേബ്യൻ പെനിൻസുലയുടെ വടക്ക്-കിഴക്കൻ തീരത്തുള്ള ഏകദേശം 2.7 ദശലക്ഷം ജനസംഖ്യയുള്ള ഈ പ്രദേശം ഒരു ചെറിയ ഭാഗമല്ല. അതുകൊണ്ടു തന്നെ ഈ പുതിയ സംഭവവികാസങ്ങൾക്കു പിന്നില്‍ ഇനിയും വെളിവാകാത്ത പല അപകടങ്ങളും ഖത്തറിനു മേല്‍ മറഞ്ഞിരിക്കുന്നുണ്ട്.

അറേബ്യൻ ശീതയുദ്ധം: ഖത്തറിനു മേൽ മറഞ്ഞിരിക്കുന്നത്  വെളിവാകാത്ത അപകടം

ബഹ്‌റിന്‍, സൗദി അറേബ്യ, ഈജിപ്ത്, യുഎഇ എന്നീ രാജ്യങ്ങൾക്കു പിന്നാലെ യെമനും ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. ഖത്തര്‍ തീവ്രവാദത്തേയും ഇസ്ലാമിക സംഘടനകളേയും പിന്തുണയ്ക്കുന്നതായും മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ശ്രമിക്കുന്നതായും ആരോപിച്ചാണ് ഈ രാഷ്ട്രങ്ങളുടെ നടപടി.

എന്നാൽ ഇത് ഖത്തറിന്റെ സമ്പത്ത് വ്യവസ്ഥയേയും നിത്യ ജീവിതത്തെയും എങ്ങനെ ബാധിക്കും എന്നാണ് കരുതുന്നത്?

അറേബ്യൻ പെനിൻസുലയുടെ വടക്ക്-കിഴക്കൻ തീരത്തുള്ള ഏകദേശം 2.7 ദശലക്ഷം ജനസംഖ്യയുള്ള ഈ പ്രദേശം ഒരു ചെറിയ ഭാഗമല്ല.

ദേശീയ വിമാനക്കമ്പനിയായ ഖത്തർ എയർവെയ്സ്, അന്തർദേശീയ വാർത്താ സ്റ്റേഷനായ അൽ ജസീറ, കായികരംഗത്ത് പ്രത്യേകിച്ച് 2022 ഫുട്ബോൾ ലോകകപ്പിനു വേദിയായ രാജ്യം, ലോകത്തിലെ ഏറ്റവും പ്രശസ്ത ക്ലബ്ബായ ബാഴ്സലോണയുടെ മുൻ സ്പോൺസര്‍ എന്നീ നിലകളിലായിരുന്നു ഖത്തര്‍ ഇതുവരെ പ്രശസ്തമായിരുന്നത്.

അതുകൊണ്ടു തന്നെ ഈ പുതിയ സംഭവവികാസങ്ങൾക്കു പിന്നില്‍ ഇനിയും വെളിവാകാത്ത പല അപകടങ്ങളും ഖത്തറിനു മേല്‍ മറഞ്ഞിരിക്കുന്നുണ്ട്.

ഭക്ഷണം

ഭക്ഷണം ഉത്പാദിപ്പിക്കാന്‍ അഹോരാത്രം ശ്രമം നടത്തുന്ന ഒരു മരുഭൂമി രാജ്യമാണ് ഖത്തര്‍. ഭക്ഷ്യസുരക്ഷയുടെ കാര്യത്തില്‍ ഇവര്‍ ഇതുവരെ സ്വയം പര്യാപ്തത നേടിയിട്ടില്ല. സൗദി അറേബ്യയുമായുള്ള ഒരൊറ്റ അതിർത്തിയാണ് ഈ രാജ്യത്തിന്‍റെ ഭക്ഷ്യസുരക്ഷയെ നിലനിര്‍ത്തുന്നത് എന്നു പറയാം.

Museum of Islamic Art Park 2014

എല്ലാ ദിവസവും നൂറുകണക്കിനു ലോറികൾ അതിർത്തി കടന്നു ഇവിടേക്ക് എത്തുന്നു. ഖത്തറിലെ 40 ശതമാനം ഭക്ഷണവും ഈ വഴിയിലൂടെയാണ് രാജ്യത്ത് എത്തുന്നത്. സൗദി അറേബ്യ അതിർത്തി അടയ്ക്കുന്നതോടെ ഇനി ഭക്ഷ്യക്ഷാമത്തെ നേരിടാന്‍ ഖത്തർ വ്യോമ/കടൽ ചരക്ക് മാര്‍​ഗങ്ങളെ ആശ്രയിക്കേണ്ടതായി വരും.

"ഇത് ഉടനെ പണപ്പെരുപ്പത്തെ ബാധിക്കും, അത് സാധാരണ ഖത്തരി ജനതയെ നേരിട്ട് ബാധിക്കും"- നസ്സിബി പറഞ്ഞു.

പല ദരിദ്രരായ ഖത്തരികളും ദിവസേനയോ ആഴ്ചതോറുമുള്ള അവരുടെ ഷോപ്പിങ് നടത്താനായി സൌദിയിലേക്ക് പോകുന്നതും പതിവാണ്. വിലകുറഞ്ഞ ഷോപ്പിങ് നടത്താന്‍ സൗദിയില്‍ സാധിക്കും എന്നുള്ളതു കൊണ്ടുകൂടിയായിരുന്നു ഈ യാത്രകള്‍ ഉണ്ടായിരുന്നത്. അതിർത്തി അടയ്ക്കുന്ന സാഹചര്യത്തില്‍ ഇനി അതും സാധ്യമല്ല.

ഫ്ലൈറ്റുകൾ

അബുദാബിയിലെ ഇത്തിഹാദ് എയർവെയ്സ്, ദുബായ് എമിറേറ്റ്സ് എന്നിവിടങ്ങളിൽ നിന്ന് വ്യാഴാഴ്ച മുതൽ ദോഹയിൽ നിന്നും എല്ലാ സർവീസും സസ്പെന്റ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇരു കമ്പനികളും ദോഹയിലേക്ക് ദിവസേന നാലു ദിശയിലേയ്ക്ക് സർവ്വീസ് നടത്തുന്നുണ്ട്.

ബഹ്റൈൻ ഗൾഫ് എയർ, ഈജിപ്റ്റ് എന്നിവയുൾപ്പെടെയുള്ള വിമാനക്കമ്പനികളും ഇതേ തീരുമാനം കൈക്കൊണ്ടിരിക്കുന്നു.

സൗദി അറേബ്യ, യുഎഇ, ബഹ്റിൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ ഖത്തർ ടിക്കറ്റ് വില്പന നിര്‍ത്തി വച്ചുകഴിഞ്ഞു. ദുബൈ, അബുദാബി, റിയാദ്, കെയ്റോ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ സർവീസ് ഇല്ലാതാകുന്നതോടെ ഖത്തറിന്റെ വ്യോമയാന മേഖലയിലും കനത്ത നഷ്ടം ഉണ്ടാകും.

Related image

ഒരു ദിവസം ഡസൻ കണക്കനു വിമാനങ്ങളായിരിക്കും ഇല്ലാതെയാകുക. നിരോധിത രാജ്യങ്ങളില്‍ പറക്കുന്നതിനും വിലക്കുണ്ടാകുന്നതോടെ ദീര്‍ഘ ദൂരെയാത്രകള്‍ക്ക് വിമാനത്തില്‍ ഇന്ധനം നിറയ്ക്കാനും മറ്റും ഖത്തര്‍ മറ്റു മാര്‍​ഗങ്ങള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു. ഇത് യാത്രക്കാരെ അലോസരപ്പെടുത്തുന്നതും എന്നതിൽ സംശയമില്ല.

ഖത്തർ എയർവെയ്സിന്റെ വരവോടെ ഏഷ്യയെ യൂറോപ്പ്/ അമേരിക്കന്‍ രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന ഒരു പ്രധാന എയര്‍ ഹബ്ബ് കൂടിയായിരുന്നു ദോഹ. ഇനി അതിനും മാറ്റമുണ്ടാകുമെന്നു കരുതാം. എന്നിവിടങ്ങളിൽ "ആറുമണിക്കൂർ നേരത്തേക്ക് യൂറോപ്പിലേക്കുള്ള യാത്ര ഇപ്പോൾ എട്ട് അഥവാ ഒമ്പതു മണിക്കൂർ എടുക്കും, കാരണം അത് പല റൂട്ടുകളായി മാറ്റേണ്ടി വരുന്നു, ഉപദേശക കമ്പനിയായ കോർണേർസ്ടോൺ ഗ്ലോബൽ ഡയറക്ടർ ഘനീം നൂസിബി പറഞ്ഞു.

നിർമാണം

ഒരു തുറമുഖം, ഒരു മെഡിക്കൽ സോൺ, ഒരു മെട്രോ പദ്ധതി, 2022 ലോകകപ്പിനു വേണ്ടി എട്ടു സ്റ്റേഡിയങ്ങൾ തുടങ്ങിയവയാണ് ഖത്തറിൽ ഇപ്പോള്‍ നടന്നുവരുന്ന പ്രധാന നിർമാണ പദ്ധതികൾ. ഇതിനു വേണ്ട കോൺക്രീറ്റ്, സ്റ്റീൽ എന്നിവ സൗദിയില്‍ നിന്നാണ് കൊണ്ടുവരുന്നത്. അതിര്‍ത്തി അടയ്ക്കുന്നതോടെ നിര്‍മാണമേഖല സ്തംഭനാവസ്ഥയിലാവും. അതിർത്തി അടച്ചാൽ ഭക്ഷണത്തിനൊപ്പം നിര്‍മാണ സാധനങ്ങളുടെ വിലയും വർധിക്കും.

Image result for qatar construction

ജനജീവിതം

ഈജിപ്ത് സമാനമായ നിരോധനം പുറപ്പെടുവിച്ചാൽ കൂടുതൽ പ്രതിസന്ധി ഉണ്ടാകും. അടുത്തിടെ പുറത്തിറക്കിയ ഒരു റിപ്പോർട്ട് പ്രകാരം 180,000 ഈജിപ്തുകാരാണ് ഖത്തറിൽ താമസിക്കുന്നത് - എൻജിനീയറിങ്, മെഡിസിൻ, നിയമം, നിർമാണം എന്നീ മേഖലകളിൽ നിരവധി പേർ പ്രവാസികളായി കഴിയുന്നുണ്ട്. കൂടാതെ ഗൾഫ് രാജ്യങ്ങളിലെ പ്രാദേശിക, അന്തർദേശീയ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുടെ തൊഴിലവസരങ്ങളെയും ഇത് ബാധിക്കുന്നതോടെ ജനജീവിതത്തെയും ബാധിക്കും.


Image Title


കടപ്പാട്- ബിബിസി

Read More >>