ഇർമ്മ ചുഴലിക്കാറ്റ്; തങ്ങൾ സുരക്ഷിതരെന്ന് മലയാളികൾ

ചുഴക്കാറ്റ് വീശിയതിനുപിന്നാലെ മരങ്ങൾ കടപുഴകി വീണതല്ലാതെ കാര്യമായ നാശനഷ്ടങ്ങളൊന്നും പ്രദേശത്ത് ഉണ്ടായിട്ടില്ലെന്നും മനുഷ്യർക്കോ വീടുകൾക്കോ നാശം സംഭവിച്ചിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്.

ഇർമ്മ ചുഴലിക്കാറ്റ്; തങ്ങൾ സുരക്ഷിതരെന്ന് മലയാളികൾ

ക്യൂബയിൽ നാശം വിതച്ചശേഷം പ്രഹരശേഷി കുറഞ്ഞ് അമേരിക്കയിലെത്തിയ ഇ‍ർമ്മ ചുഴലിക്കാറ്റ് യുഎസ് തീരം പിന്നിട്ടു. മലയാളികൾ തിങ്ങിപ്പാർക്കുന്ന മിയാമി ഉൾപ്പെടുന്ന ദക്ഷിണ ഫ്ലോറിഡയിൽ ഇർമ്മ കാര്യമായി ബാധിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാർ തിങ്ങിപ്പാർക്കുന്ന സ്ഥലമാണ് ഫ്ലോറിഡ. ഇവിടെനിന്നും ആളുകളെ സുരക്ഷ ഒരുക്കുന്നതിന്റെ ഭാ​ഗമായി മാറ്റിപ്പാർപ്പിച്ചിരുന്നു.

ചുഴക്കാറ്റ് വീശിയതിനുപിന്നാലെ മരങ്ങൾ കടപുഴകി വീണതല്ലാതെ കാര്യമായ നാശനഷ്ടങ്ങളൊന്നും പ്രദേശത്ത് ഉണ്ടായിട്ടില്ലെന്നും മനുഷ്യർക്കോ വീടുകൾക്കോ നാശം സംഭവിച്ചിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്. സ്ഥലത്ത് വൈദ്യുതി ബന്ധം നടസപ്പെട്ടതല്ലാതെ മറ്റ് ബുദ്ധിമുട്ടുകളൊന്നുംതന്നെ ഉണ്ടായില്ലെന്നും ലക്ഷക്കണക്കിന് ആളുകളെ ഒഴിപ്പിച്ചുവെന്നുള്ള റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്നും അമേരിക്കയിലെ മലയാളി സംഘടനകൾ അറിയിച്ചു.

Story by
Read More >>