ഒറ്റ ഇ-മെയിലിൽ അറേബ്യൻ രാജ്യങ്ങൾ തകരുമോ? അമേരിക്കയുടെ തന്ത്രം ഫലിക്കുമോ?

യുഎഇ അംബാസ്സഡര്‍ ആയ യൂസഫ് അല്‍-ഒതൈബയുടെ ഇന്‍ബോക്‌സില്‍ നിന്നും ചോര്‍ത്തിയതെന്ന് പറയപ്പെടുന്ന ഇ-മെയിലില്‍ വെളിപ്പെടുന്നത് അല്‍-ഒതൈബയ്ക്ക് ഇസ്രായേല്‍ അനുകൂലിയായ അമേരിക്കന്‍ വിദഗ്ധരുടെ സംഘടനയായ ഫൗണ്ടേഷൻ ഓഫ് ഡിഫന്‍സ് ഓഫ് ഡെമോക്രസീസുമായുള്ള ബന്ധമാണ്. ഗ്ലോബല്‍ ലീക്‌സ് എന്ന പേരിലുള്ള സംഘമാണ് ഇ-മെയില്‍ ഹാക്ക് ചെയ്ത് പുറത്ത് വിട്ടത്.

ഒറ്റ ഇ-മെയിലിൽ അറേബ്യൻ രാജ്യങ്ങൾ തകരുമോ? അമേരിക്കയുടെ തന്ത്രം ഫലിക്കുമോ?

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സൗദി അറേബ്യ സന്ദര്‍ശനത്തിൻ്റെയും രണ്ടു മാസം മുമ്പ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ വാഷിങ്ടൺ സന്ദര്‍ശനത്തിൻ്റെയും ആകെത്തുകയാണ് നാലോളം അറേബ്യൻ രാജ്യങ്ങൾ ദോഹയെ എല്ലാ ബന്ധങ്ങളിൽ നിന്നും മുറിച്ചു മാറ്റിയത്, ദോഹയ്ക്കു മുകളിൽ അറേബ്യൻ രാജ്യങ്ങളുടെ സമ്മർദ്ദം വർധിച്ചുവെന്നും ഹമാസ് നേതാക്കളെ ദോഹയിൽനിന്നു പുറത്താക്കണമെന്നുമാണ് 'ജെറുസലേം പോസ്റ്റ്' റിപ്പോർട്ട് പറയുന്നത്. ഈ വിഷയമായിരുന്നു ട്രംപിന്റെ അറബ് സമ്മേളനത്തിലെ "ബാക്- ഡോർ" സംഭാഷണം.

എമിറാത്തിയുടെ അമേരിക്കൻ അംബാസഡർ അമേരിക്കൻ ഭരണകൂടത്തിന് അയച്ച പല ഇ-മെയിലുകൾ, അതും ഒഫീഷ്യൽ, ഹാക്ക് ആയി അല്ലെങ്കിൽ ലീക്ക് ആയി. ഇതാണല്ലോ എല്ലാത്തിനും വഴി വെച്ചത്!

യുഎഇ അംബാസ്സഡര്‍ ആയ യൂസഫ് അല്‍-ഒതൈബയുടെ ഇന്‍ബോക്‌സില്‍ നിന്നും ചോര്‍ത്തിയതെന്ന് പറയപ്പെടുന്ന ഇ-മെയിലില്‍ വെളിപ്പെടുന്നത് അല്‍-ഒതൈബയ്ക്ക് ഇസ്രായേല്‍ അനുകൂലിയായ അമേരിക്കന്‍ വിദഗ്ധരുടെ സംഘടനയായ ഫൗണ്ടേഷേന്‍ ഓഫ് ഡിഫന്‍സ് ഓഫ് ഡെമോക്രസീസുമായുള്ള ബന്ധമാണ്. ഗ്ലോബല്‍ ലീക്‌സ് എന്ന പേരിലുള്ള സംഘമാണ് ഇ-മെയില്‍ ഹാക്ക് ചെയ്ത് പുറത്ത് വിട്ടത്. ഒതൈബ എഫ്ഡിഡിയുമായി തുടര്‍ച്ചയായി ബന്ധപ്പെടാറുണ്ടെന്ന് ഇ-മെയിലുകള്‍ അവകാശപ്പെടുന്നു. ഇസ്രായേല്‍ പ്രസിഡന്‌റ് ബെഞ്ചമിന്‍ നെതന്യാഹുവിന്‌റെ സുഹൃത്തും കോടീശ്വരനുമായ ഷെല്‍ഡന്‍ ആഡെല്‍സണ്‍ ആണ് എഫ്ഡിഡിയ്ക്ക് സാമ്പത്തികസഹായം നല്‍കുന്നത്.

Image Title

അതില്‍ ഒരു ഇ-മെയിലില്‍ പറയുന്നത് തുര്‍ക്കിയിലെ സൈനിക അട്ടിമറി ശ്രമത്തിന്‌റെ പിന്നില്‍ യുഎഇയും എഫ് ഡി ഡിയും ആണെന്നാണ്. എഫ് ഡി ഡി സീനിയര്‍ കൗണ്‍സലര്‍ ആയ ജോണ്‍ ഹന്ന അമേരിക്കന്‍ വൈസ് പ്രസിഡന്‌റ് ആയ ഡിക് ചിനിയ്ക്ക് അയച്ച ഇ-മെയിലിലാണ് ഇക്കാര്യം പറയുന്നത്. ഹന്നയുടെ ഒരു ലേഖനത്തിന്‌റെ തലക്കെട്ട് തന്നെ ഉർ​ദു​ഗാന്‍ പോലെയുള്ള പ്രശ്‌നങ്ങള്‍ എങ്ങിനെ പരിഹരിക്കാമെന്നായിരുന്നു. തുര്‍ക്കിയുടെ സൈന്യം ഉർ​ദു​ഗാനെ കൈകാര്യം ചെയ്യുമെന്ന് അതില്‍ അദ്ദേഹം പറഞ്ഞു. എഫ് ഡി ഡിയും യുഎഇയും തമ്മില്‍ നടക്കാനിരിക്കുന്ന മീറ്റിങ്ങിനെക്കുറിച്ചും ഇ-മെയിലില്‍ പറയുന്നുണ്ട്. തുര്‍ക്കി, ഖത്തര്‍, മുസ്ലീം ബ്രദര്‍ഹുഡ് എന്നിവയെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് മീറ്റിങ് വിളിച്ചിരുന്നത്.

എഫ് ഡി ഡി, സിഇഓ മാര്‍ക്ക് ഡുബോവിറ്റ്‌സ്, ഹന്നാ, ജോനാഥന്‍ ഷാന്‍സര്‍ തുടങ്ങിയവര്‍ ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്നത് പ്രസിഡന്‌റ് ഉർ​ദു​ഗാനെപ്പറ്റിയാണ്. തുര്‍ക്കിയിലെ പട്ടാള അട്ടിമറി ശ്രമത്തിനുശേഷം അതില്‍ യുഎഇയുടെ പങ്കും ചര്‍ച്ച ചെയ്തിരുന്നു. പാലസ്തീന്‍ രാഷ്ട്രീയക്കാരനായ മുഹമ്മദ് ദഹ്ലാന്‍ പട്ടാള അട്ടിമറി ആസൂത്രണം ചെയ്തവര്‍ക്ക് പണമെത്തിച്ചിരുന്നുവെന്ന് ചില മാദ്ധ്യമങ്ങള്‍ ആരോപിച്ചിരുന്നതും ചര്‍ച്ചയില്‍ ഉള്‍പ്പെട്ടു. ദഹ്ലാന്‍ പണം കൈമാറിയെന്ന് ബ്രീട്ടീഷ് മാദ്ധ്യമപ്രവര്‍ത്തകനായ ഡേവിഡ് ഹീസ്റ്റും ആരോപിക്കുന്നുണ്ട്.


Image Title

അട്ടിമറി ശ്രമത്തിന് ശേഷം ദഹ്ലന്‌റെ ഉടമസ്ഥതയിലുള്ള ഈജിപ്റ്റിലെ അല്‍ ഘാദ് ടിവി തുര്‍ക്കിയിലെ തീവ്രവാദിസംഘമായ ഫെറ്റോയുടെ നേതാവ് ഫെത്തുള്ള ഗുലനെ ഇന്റര്‍വ്യൂ ചെയ്തിരുന്നു. അതില്‍ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ തുര്‍ക്കിയുടെ കാര്യത്തില്‍ ഇടപെടണമെന്നും പ്രസിഡന്‌റ് എര്‍ദ്വാനെ പുറത്താക്കണമെന്നും ഗുലന്‍ പറഞ്ഞു.

മിക്കവാറും എല്ലാ ഗള്‍ഫ് അറബ് രാജ്യങ്ങള്‍ക്കും ഇസ്രായേലുമായി പ്രത്യക്ഷത്തിലുള്ള ബന്ധമൊന്നുമില്ല.

സൗദിയും യുഎഇയും ഒരു പത്രത്തില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ഖത്തറിനെതിരേ ആളെക്കൂട്ടുകയാണ്. ഖത്തറിന് ഇസ്രായേലുമായി ബന്ധമുണ്ടെന്നും അവര്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. അതിന് തെളിവായി നല്‍കുന്നത് ഖത്തര്‍ എമിര്‍ ഷേയ്ക്ക് ഹമാദ് ബിന്‍ ഖലീഫ അല്‍ താനി ഇസ്രായേല്‍ പ്രസിഡന്‌റ് ഷിമോണ്‍ പെരെസിന് ഹസ്തദാനം ചെയ്യുന്ന പഴയൊരു ഫോട്ടോയാണ്.

ഖത്തറിനെ ലക്ഷ്യം വച്ച് അയച്ചിട്ടുള്ള ഇ-മെയില്‍ പുറത്തായത് അറബ് രാജ്യങ്ങള്‍ക്കിടയില്‍ വലിയ കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ പോന്നതാണ്.

Read More >>