ഇറാന്‍ പാര്‍ലമെന്റിനകത്തും ഖൊമേനി ശവകൂടീരത്തിലും ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്; ഏറ്റുമുട്ടല്‍ തുടരുന്നു

ഇറാന്റെ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖൊമൈനിയുടെ ശവകുടീരത്തിനു നേരെയും ആക്രമണമുണ്ടായി. പാര്‍ലമെന്റിനുള്ളില്‍ കടന്ന മൂന്ന് തീവ്രവാദികള്‍ വെടിവെപ്പ് തുടരുകയാണ്. സുരക്ഷാ സേന പാര്‍ലമെന്റ് മന്ദിരം വളഞ്ഞിരിക്കുകയാണ്.

ഇറാന്‍ പാര്‍ലമെന്റിനകത്തും ഖൊമേനി ശവകൂടീരത്തിലും ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്; ഏറ്റുമുട്ടല്‍ തുടരുന്നു

ഇറാന്‍ പാര്‍ലമെന്റിനകത്തും തെക്കന്‍ ടെഹ്‌റാനിലെ ആയത്തുള്ള ഖൊമേനിയുടെ ശവകുടീരത്തിലുമാണ് ആക്രമണമുണ്ടായത്. ചാവേറാണ് ശവകൂടീരത്തിനു നേരെ ആക്രമണം നടത്തിയതെന്ന് ഇറാന്‍ വാര്‍ത്താ ഏജന്‍സികളായ മെഹ്‌റും ഫാര്‍സുമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പാര്‍ലമെന്റിനകത്ത് നുഴഞ്ഞുകയറിയ ആയുധധാരികള്‍ വെടിവെപ്പ് തുടരുകയാണ്.

ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി സ്ഥരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ശവകുടീരത്തിൽ ആക്രമണം നടത്തിയ ചാവേർ കൊല്ലപ്പെട്ടു. അക്രമികളിൽ ഒരാൾ കീഴടങ്ങി, മറ്റൊരു സ്ത്രീയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവം വിലയിരുത്താൻ ഇറാൻ ആഭ്യന്തര മന്ത്രാലയം അടിയന്തര യോഗം ചേരുന്നുണ്ട്.

പാര്‍ലമെന്റിനകത്ത് ആളുകളെ ബന്ദികളാക്കി വെച്ചതായും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. പാര്‍ലമെന്റ് മന്ദിരത്തിന് 20 കിലോമീറ്റര്‍ അകലെയാണ് ഖൊമേനി മുസോളിയം. ഇറാനിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമാണ്.

ആക്രമണത്തിനു പിന്നില്‍ ആരെന്ന് വ്യക്തമായിട്ടില്ല. രാവിലെ 10.45 ഓടെയാണ് പാര്‍ലമെന്റിന്റെ കവാടത്തിനു സമീപത്തു നിന്ന് വെടിവെയ്ക്കുന്ന ശബ്ദം കേട്ടത്. അക്രമണത്തെ തുടര്‍ന്ന് പാര്‍ലമെന്റ് ഹാളിന്റെ അകത്തേയ്ക്കും പുറത്തേയ്ക്കുമുള്ള കവാടങ്ങളടച്ചു.


Read More >>