ഫിലിപ്പീന്‍സിലെ ചൂതാട്ട കേന്ദ്രത്തിന് ആയുധധാരി തീവെച്ചു: 34 പേര്‍ കൊല്ലപ്പെട്ടു

അക്രമത്തില്‍ 54 പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണ്.

ഫിലിപ്പീന്‍സിലെ ചൂതാട്ട കേന്ദ്രത്തിന് ആയുധധാരി തീവെച്ചു: 34 പേര്‍ കൊല്ലപ്പെട്ടു

ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയിലെ ചൂതാട്ട കേന്ദ്രത്തിലുണ്ടായ തീവെയ്പില്‍ 34 പേര്‍ കൊല്ലപ്പെട്ടു. മോഷണശ്രമത്തിന്റെ ഭാഗമായാണ് തീവെയ്പുണ്ടായതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അക്രമത്തില്‍ 54 പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണ്.

വേള്‍ഡ് മനില എന്റര്‍ടൈന്‍മെന്റ് കോംപ്ലക്‌സിലെ ചൂതാട്ടകേന്ദ്രത്തില്‍ ഇന്ന് പുലര്‍ച്ചെയാണ് തീവെയ്പുണ്ടായത്. അക്രമത്തിന് ശേഷം, കീഴടക്കാനെത്തിയ പൊലീസുകാര്‍ക്കു നേരെ വെടിയുതിര്‍ത്ത അക്രമി സ്വയം വെടിവെച്ച് ജീവനൊടുക്കി.

വെടിവെയ്പിനെത്തുടര്‍ന്ന് രക്ഷപെടാനായുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് ചിലര്‍ മരിച്ചതെന്ന് എഎന്‍സി ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അപകടത്തില്‍ മരിച്ച എല്ലാവരേയും തിരിച്ചറിഞ്ഞിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

പുലര്‍ച്ചെയോടെയാണ് നിനോയ് ആക്വിനോ വിമാനത്താവളത്തിന് സമീപമുള്ള കെട്ടിടത്തില്‍ പൊലീസ് അക്രമിയെ കണ്ടെത്തിയത്. ഇതോടെ പൊലീസിന് നേരെ വെടിയുതിര്‍ത്ത ശേഷം ഇയാള്‍ സ്വയം വെടിയുതിര്‍ത്ത് ജീവനൊടുകയായിരുന്നു.