'ലെബനോനിലേയ്ക്ക് മടങ്ങിപ്പോകൂ'; പഞ്ചാബി വനിതയ്‌ക്കെതിരെ അമേരിക്കയില്‍ മധ്യവയസ്‌കന്റെ വംശീയാധിക്ഷേപം

ഫെബ്രുവരി 22ന് കന്‍സാസില്‍ നടന്ന വംശീയാക്രമണത്തില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടിരുന്നു. ഹൈദരാബാദ് സ്വദേശിയായ ശ്രീനിവാസ് കുചിബോത്‌ല എന്ന എന്‍ജിനീയറാണ് ആദം പ്യൂരിന്റണ്‍ എന്ന മുന്‍ വ്യേമസേനാംഗം നടത്തിയ വെടിവെയ്പില്‍ കൊല്ലപ്പെട്ടത്.

ലെബനോനിലേയ്ക്ക് മടങ്ങിപ്പോകൂ; പഞ്ചാബി വനിതയ്‌ക്കെതിരെ അമേരിക്കയില്‍ മധ്യവയസ്‌കന്റെ വംശീയാധിക്ഷേപം

അമേരിക്കയില്‍ പഞ്ചാബി സ്വദേശിനിെക്കതിരെ വംശീയാധിക്ഷേപം. ലെബനോന്‍ സ്വദേശിനിയാണെന്ന ധാരണയിലാണ് മധ്യവയസ്‌കനായ അമേരിക്കക്കാരന്‍ പഞ്ചാബ് സ്വദേശിനിയായ രാജ്പ്രീത് ഹെയിറിനെ അസഭ്യം പറഞ്ഞത്. ന്യൂയോര്‍ക്കിലെ ഒരു സബ് വേ ട്രെയിനില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. സുഹൃത്തിന്റെ പിറന്നാളാഘോഷത്തിന് പോകുകയായിരുന്ന യുവതിയെ പ്രകോപനമില്ലാതെയാണ് വംശീയമായി അധിക്ഷേപിച്ചതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫോണില്‍ ശ്രദ്ധിച്ചുകൊണ്ടിരിക്കെയാണ് തൊട്ടടുത്തെത്തിയ മധ്യവയസ്‌കന്‍ തന്നോട് അധിക്ഷേപ വാക്കുകള്‍ പറയാന്‍ തുടങ്ങിയതെന്ന് ഹെയിര്‍ പറയുന്നു. ''ഒരു നാവികനെ കണ്ടാല്‍ എങ്ങനെയിരിക്കുമെന്ന് അറിയാമോ? അവരെന്താണ് ഈ രാജ്യത്തിന് വേണ്ടി ചെയ്യുന്നതെന്നറിയാമോ? നിങ്ങളെപ്പോലുള്ളവര്‍ കാരണമാണത്.'' അയാള്‍ ആക്രോശിച്ചു. ലെബനോന്‍ സ്വദേശിനിയാണെന്ന തെറ്റിദ്ധാരണയില്‍ ലെബനോനിലേക്ക് തിരികെ പോകാനും ഇയാള്‍ യുവതിയോടാവശ്യപ്പെട്ടു. ശകാരവര്‍ഷം നിര്‍ത്തി പോകുന്നതിന് മുമ്പ് 'നിങ്ങള്‍ ഈ നാട്ടുകാരിയല്ല' എന്നും അയാള്‍ പറഞ്ഞതായി ഹെയിര്‍ പറയുന്നു. സംഭവത്തെക്കുറിച്ച് ഒരു അമേരിക്കന്‍ സ്വദേശിനി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.

ഫെബ്രുവരി 22ന് അമേരിക്കയിലെ കന്‍സാസില്‍ നടന്ന വംശീയാക്രമണത്തില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടിരുന്നു. ഹൈദരാബാദ് സ്വദേശിയായ ശ്രീനിവാസ് കുചിബോത്‌ല എന്ന എന്‍ജിനീയറാണ് ആദം പ്യൂരിന്റണ്‍ എന്ന മുന്‍ വ്യേമസേനാംഗം നടത്തിയ വെടിവെയ്പില്‍ കൊല്ലപ്പെട്ടത്.

Read More >>