ഓഫീസ് ട്രിപ്പിനിടെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട യുവാവ് മരിച്ചു; 'ജോലിസ്ഥലത്തെ അപകടം' എന്ന് കോടതി

അതേ സമയം കോടതി വിധിയെ കമ്പനി എതിര്‍ത്തു

ഓഫീസ് ട്രിപ്പിനിടെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട യുവാവ് മരിച്ചു; ജോലിസ്ഥലത്തെ അപകടം എന്ന് കോടതി

ബിസിനസ്സ് ട്രിപ്പിനിടെ, ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ ഹൃദയാഘാതം വന്ന് മരണപ്പെട്ട ഫ്രഞ്ച് യുവാവിന്റെ മരണം 'ജോലിസ്ഥലത്തെ അപകട'മാണെന്ന് പാരീസ് കോടതി. കമ്പനിയുടെ ആവശ്യത്തിനായി നടത്തിയ ബിസിനസ്സ് ട്രിപ്പിനിടെ ഉണ്ടായ അപകടമായത് കൊണ്ട് ജീവനക്കാരന്റെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിച്ചു.

സേവ്യര്‍ എന്നയാളാണ് മരണപ്പെട്ടത്. 2013ലാണ് റെയില്‍വെ കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ ജീവനക്കാരനായ സേവ്യര്‍ ബിസിനസ്സ് യാത്ര നടത്തിയത്. അതിനിടെയാണ് അദ്ദേഹം 'തീര്‍ത്തും അപരിചിതമായ' ആളോട് ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും ഹൃദയാഘാതം വന്ന് മരണപ്പെടുകയും ചെയ്തത്.

അതേ സമയം കോടതി വിധിയെ കമ്പനി എതിര്‍ത്തു. ജോലിയുടെ ഭാഗമായല്ല സേവ്യര്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതെന്നാണ് കമ്പനിയുടെ വാദം. കൂടാതെ കമ്പനി നിര്‍ദേശിച്ച ഹോട്ടലില്‍ വെച്ചായിരുന്നില്ല സേവ്യര്‍ മരണപ്പെട്ടതും അതിനാല്‍ ഇത് കമ്പനിയുടെ ബാധ്യതയല്ലെന്നുമാണ് എതിര്‍വാദം.

Read More >>