ഫ്രാന്‍സിലെ സ്‌കൂളില്‍ വെടിവെയ്പ്, ഐഎംഎഫ് ഓഫീസില്‍ ലെറ്റര്‍ ബോബ് സ്‌ഫോടനം; രാജ്യം അതീവ ജാഗ്രതയില്‍

ഐഎംഎഫിന്റേയും ലോക ബാങ്കിന്റേയും ഓഫീസുകളില്‍ അന്വേഷണത്തിന്റെ ഭാഗമായി പോലീസ് പരിശോധന നടത്തുകയാണ്

ഫ്രാന്‍സിലെ സ്‌കൂളില്‍ വെടിവെയ്പ്, ഐഎംഎഫ് ഓഫീസില്‍ ലെറ്റര്‍ ബോബ് സ്‌ഫോടനം; രാജ്യം അതീവ ജാഗ്രതയില്‍

ഫ്രാന്‍സിലെ സ്‌കൂളിലുണ്ടായ വെടിവെയ്പിലും ഇന്റര്‍നാഷണല്‍ മോണിറ്ററിംഗ്‌ഫണ്ട് ഓഫിസിലെ ലെറ്റര്‍ ബോബ് സ്‌ഫോടനത്തിലും രണ്ട് പേര്‍ക്ക് പരിക്കേറ്റു. വെടിവെയ്പുമായി ബന്ധപ്പെട്ട് ഒരു 17കാരനെ പോലീസ് അറസ്റ്റുചെയ്തു. കിഴക്കന്‍ ഫ്രെഞ്ച് നഗരമായ ഗ്രാസേയിലെ സ്‌കൂളിലാണ് വെടിവെയ്പ്‌നടന്നത്. സംഭവത്തിന് ശേഷം തോക്കും ഗ്രനേഡുമായി കാണപ്പെട്ട 17കാരനെ അറസ്റ്റുചെയ്യുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

രണ്ട് വിദ്യാര്‍ത്ഥികളാണ് സ്‌കൂളില്‍ വെടിവെയ്പ് നടത്തിയതെന്ന് ദൃക്‌സാക്ഷികളിലൊരാള്‍ പറഞ്ഞു. അക്രമികളെക്കണ്ടാല്‍ ഭീകരരെപ്പോലെ തോന്നുമായിരുന്നില്ലെന്നും ഇയാള്‍ പറഞ്ഞു.


മറ്റൊരു സംഭവത്തില്‍ ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ ഓഫീസില്‍ ലെറ്റര്‍ ബോംബ് സ്‌ഫോടനമുണ്ടായി. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ഓഫീസില്‍ ലഭിച്ച ഒരു കത്ത് തുറന്നുനോക്കുമ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഐഎംഎഫിന്റേയും ലോക ബാങ്കിന്റേയും ഓഫീസുകളില്‍ പോലീസ് അന്വേഷണത്തിന്റെ ഭാഗമായി പരിശോധന നടത്തുകയാണ്.