അമേരിക്കൻ ദേശീയ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി ഇന്ത്യാക്കാരൻ സൌരഭ് നേത്രാവൽക്കർ

2010 അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നത് സൗരഭായിരുന്നു

അമേരിക്കൻ ദേശീയ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി ഇന്ത്യാക്കാരൻ സൌരഭ് നേത്രാവൽക്കർ

അമേരിക്കൻ ദേശീയ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട് മുൻ ഇന്ത്യൻ അണ്ടർ 19 താരം സൌരഭ് നേത്രാവൽക്കർ. 2010 അണ്ടർ 19 ലോകകപ്പിൽ കളിക്കുകയും ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ വിക്കറ്റുകൾ പിഴുതെടുക്കുകയും ചെയ്ത താരം ക്രിക്കറ്റ് കളി പാതിവഴിയിൽ ഉപേക്ഷിച്ച് പഠനത്തിനായി അമേരിക്കയിലേയ്ക്ക് പോവുകയായിരുന്നു.

അമേരിക്കയിൽ എഞ്ചിനീയറിംഗ് മാസ്റ്റേഴ്സ് പഠനവും കഴിഞ്ഞ് അതേ രാജ്യത്ത് സോഫ്റ്റ്‌വെയർ എഞ്ചിനീയറായി ജോലി ചെയ്യുകയും ചെയ്ത ഈ മുംബൈ സ്വദേശി പക്ഷേ ക്രിക്കറ്റിനെ മറന്നില്ല. ക്രിക്കറ്റ് കളി തുടർന്ന താരം ഈ വർഷമാദ്യം അമേരിക്കൻ ദേശീയ ടീമിലെത്തി. ഇപ്പോൾ ക്യാപ്റ്റനുമായി.

2010ലെ അണ്ടർ 19 ലോകകപ്പ് കഴിഞ്ഞ് മൂന്നു വര്‍ഷത്തിന് ശേഷം മുംബൈയ്ക്കായി രഞ്ജി കളിച്ച സൗരഭ് കര്‍ണാടകയ്ക്കെതിരെ മൂന്ന് വിക്കറ്റ് നേടിയിരുന്നു. 2015ലാണ് സൌരഭ് നേത്രാവൽക്കർ അമേരിക്കയിലെ കോര്‍ണല്‍ സര്‍വകലാശാലയിലേക്ക് മാസ്റ്റേഴ്സ് പഠനത്തിനായി പോകുന്നത്. അവിടെ നിന്ന് മാസ്റ്റേഴ്സ് പഠനം കഴിഞ്ഞ് ജോലി തുടരുന്നതിനിടയിലാണ് ദേശീയ ടീമിലേയ്ക്ക് എത്തുന്നത്.

Read More >>