ഇന്ത്യൻ നാവിക ഉദ്യോഗസ്ഥന് പാകിസ്താനിൽ വധശിക്ഷ

കഴിഞ്ഞ വർഷം മാർച്ച് മൂന്നിന് ബലൂചിസ്ഥാനിൽ വച്ചാണ് ജാധവ് അറസ്റ്റിലായത്. ഇറാൻ വഴിയായിരുന്നു അദ്ദേഹം ബലൂചിയിൽ എത്തിയത്. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസി ആയ റോ ഏൽപ്പിച്ച ജോലിയുമായാണ് ബലൂചിയിലേയ്ക്ക് എത്തിയത് എന്ന് കുറ്റസമ്മതം നടത്തിയതായി പാക് ആർമിയുടെ പ്രസ്താവനയിൽ പറയുന്നു.

ഇന്ത്യൻ നാവിക ഉദ്യോഗസ്ഥന് പാകിസ്താനിൽ വധശിക്ഷ

കഴിഞ്ഞ വർഷം പാകിസ്ഥാൻ അറസ്റ്റ് ചെയ്ത ഇന്ത്യൻ മുൻ നാവിക ഉദ്യോഗസ്ഥൻ ഗുൽഭൂഷൻ ജാധവിന് വധശിക്ഷ. പാകിസ്ഥാൻ ആർമി ആക്റ്റ് പ്രകാരമാണ് ശിക്ഷ വിധിച്ചത്. ചാരപ്രവർത്തനം, വിധ്വംസകപ്രവർത്തികൾ എന്നിവയാണ് കുറ്റങ്ങൾ.

പാകിസ്താനിൽ നിന്നും ഔദ്യോഗികമായ അറിയിപ്പുകളൊന്നും ലഭിച്ചില്ലെന്നും പാക് സർക്കാരിന്റെ പ്രത്രക്കുറിപ്പ് അടിസ്ഥാനമാക്കിയാണ് ജാധവിന്റെ വധശിക്ഷയെക്കുറിച്ച് അറിയുന്നതെന്നും ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥർ പറഞ്ഞു.

അറസ്റ്റിലായതിനു ശേഷം അദ്ദേഹവുമായി കൂടിക്കാഴ്ച നടത്താൻ ഇന്ത്യൻ ഉദ്യോഗസ്ഥർ ശ്രമിച്ചെങ്കിലും അനുവാദം ലഭിച്ചില്ലെന്ന് സർക്കാർ വൃന്ദങ്ങൾ അറിയിച്ചു.

കഴിഞ്ഞ വർഷം മാർച്ച് മൂന്നിന് ബലൂചിസ്ഥാനിൽ വച്ചാണ് ജാധവ് അറസ്റ്റിലായത്. ഇറാൻ വഴിയായിരുന്നു അദ്ദേഹം ബലൂചിയിൽ എത്തിയത്. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസി ആയ റോ ഏൽപ്പിച്ച ജോലിയുമായാണ് ബലൂചിയിലേയ്ക്ക് എത്തിയത് എന്ന് കുറ്റസമ്മതം നടത്തിയതായി പാക് ആർമിയുടെ പ്രസ്താവനയിൽ പറയുന്നു.

ജാധവിന്റെ കുമ്പസാരം വീഡിയോ ആയി പാക് ആർമി പുറത്തു വിട്ടിട്ടുണ്ട്. അദ്ദേഹം ഇന്ത്യൻ നേവി ഓഫീസർ ആണെന്നാണ് അതിൽ പരിചയപ്പെടുത്തുന്നത്. ജാധവ് ഇന്ത്യൻ നേവിയിൽ ജോലി ചെയ്തിരുന്ന ആളാണെന്ന് ഇന്ത്യ സമ്മതിച്ചെങ്കിലും അദ്ദേഹം റോ ഏജന്റ് ആണെന്നത് നിഷേധിച്ചു.

നാവികസേന ഉദ്യോഗസ്ഥനായിരുന്ന ഗുല്‍ഭൂഷന്‍ സേവന കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് സേനയില്‍ നിന്നു പിരിഞ്ഞ് ബിസിനസുകാരനായി മാറുകയായിരുന്നെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ബിസിനസ് സംബന്ധമായ കാര്യങ്ങള്‍ക്കായി ഇദ്ദേഹം ലോകം ചുറ്റുമായിരുന്നെന്നും സുഹൃത്തുക്കള്‍ വ്യക്തമാക്കി. വിവരമറിഞ്ഞ ഗുല്‍ഭൂഷന്‍ ജാധവിന്റെ കുടുംബാംഗങ്ങള്‍ ഇതുവരെ ഞെട്ടലില്‍ നിന്ന് മോചിതരായിട്ടില്ല.

മുംബൈ പൊലീസില്‍ അസിസ്റ്റന്റ് കമ്മീഷണറായി ജോലി ചെയ്ത് എട്ടു വര്‍ഷം മുമ്പ് വിരമിച്ചയാളാണ് ജാധവിന്റെ പിതാവ് സുധീര്‍ ജാധവ്. ഗുല്‍ഭൂഷന്റെ അമ്മാവന്‍ സുഭാഷ് ജാധവും മുംബൈ പോലീസില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ റോഡരികില്‍ കിടന്നുറങ്ങുകയായിരുന്ന ആളുടെ ശരീരത്തിലൂടെ വാഹനമോടിച്ച കേസില്‍ തുടക്കത്തിലെ അന്വേഷണച്ചുമതല സുഭാഷ് ജാധവിനായിരുന്നു. ശക്തമായ രാഷ്ടീയ ഗൂഢാലോചനയുടെ ഫലമായാണ് ജാധവ് കൊല്ലപ്പെട്ടതെന്ന് കുടുംബം പ്രതികരിച്ചു.

മൂന്നു മാസം മുമ്പാണ് ജാധവ് കുടുംബത്തോട് അവസാനമായി സംസാരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ''സ്വന്തമായി ബിസിനസ് ആരംഭിക്കാനാണ് ജാധവ് നാവികസേനയില്‍ നിന്ന് സ്വയം വിരമിച്ചത്. ബിസിനസിന്റെ ഭാഗമായി ഇദ്ദേഹം ലോകം മുഴുവന്‍ ചുറ്റി സഞ്ചരിച്ചിരുന്നു'' ജാധവിന്റെ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വാര്‍ത്താ ഉറവിടം പറഞ്ഞു. എവിടെ സഞ്ചരിക്കുമ്പോഴും ആവശ്യമായ എല്ലാ രേഖകളും ജാധവ് കൈവശം സൂക്ഷിക്കാറുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജാധവിന്റെ കൈയില്‍ നിന്ന് പിടികൂടിയ പാസ്‌പോര്‍ട്ടുകളിലൊന്ന് ഹുസൈന്‍ മുബാറക്ക് പട്ടേല്‍ എന്നയാളുടെ പേരില്‍ മഹാരാഷ്ട്രയിലെ സംഗ്ലിയില്‍ വ്യാജമായി നിര്‍മിച്ചതാണെന്ന് പാക്കിസ്ഥാന്‍ സൈന്യം ആരോപിച്ചിരുന്നു.