ലൈബീരിയയുടെ പ്രസിഡന്റാവാൻ മുൻ ഫുട്ബോൾ താരം ജോര്‍ജ്ജ് വിയ

2005-ല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിയ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും രാഷ്ട്രീയത്തിലെ പരിചയ സമ്പന്നത ഇല്ലെന്ന് കാട്ടി തഴയപ്പെടുകയായിരുന്നു.

ലൈബീരിയയുടെ പ്രസിഡന്റാവാൻ മുൻ ഫുട്ബോൾ താരം ജോര്‍ജ്ജ് വിയ

ഫുട്ബോൾ മെെതാനത്ത് നിന്ന് വിട പറഞ്ഞ ശേഷം രാഷ്ട്രീയത്തിൽ സജീവമായ ജോര്‍ജ്ജ് വിയ ലെെബീരിയയുടെ പ്രസിഡന്റായി വിജയിക്കാൻ സാധ്യത.മാഞ്ചസ്റ്റര്‍ സിറ്റിയിലും ചെൽസിയിലും കളിച്ച ഫുട്‌ബോള്‍ താരം നിലവിൽ സെനറ്റ് ആം​ഗമാണ്. മുൻ ഫുട്‌ബോള്‍ താരമെന്ന ഖ്യാതിയും ജോര്‍ജ്ജ് വിയയ്ക്ക് തെരഞ്ഞെടുപ്പിൽ ​ഗുണ ചെയ്യുമെന്നാണ് വിലയിരുത്തൽ.

2005-ല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിയ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും രാഷ്ട്രീയത്തിലെ പരിചയ സമ്പന്നത ഇല്ലെന്ന് കാട്ടി തഴയപ്പെടുകയായിരുന്നു. ഇന്ന് അദ്ദേഹം രാജ്യത്തെ പ്രധാന രാഷ്ട്രീയ പാർട്ടിയിൽ വലിയ പദവി വഹിക്കുന്ന വ്യക്തിയായി വളർന്നു.നിരവധി ആസ്പത്രികള്‍ക്കുവേണ്ടി സംഭാവന നല്‍കിയും, ദേശീയ ടീമിലേക്ക് അംഗങ്ങള്‍ക്ക് കളിക്കാനുള്ള സൗകര്യവും നല്‍കിയുമെല്ലാമാണ് അദ്ദേഹം രാഷ്ട്രീയത്തിൽ ചുവട് ഉറപ്പിച്ചത്.1995ല്‍ മികച്ച ഫുട്‌ബോളര്‍ക്കുള്ള പുരസ്‌കാരം നേടിയിട്ടുണ്ട് ജോര്‍ജ്ജ്.

Read More >>