ആദ്യമായി വിവാഹിതനായ മുസ്ലിം ഗേ ജാഹേദിനെതിരെ ഓണ്‍ലൈന്‍ അധിക്ഷേപം

ബ്രിട്ടനിലെ ആദ്യത്തെ മുസ്ലിം ഗേ വിവാഹമായിരുന്നു ജാഹേദിന്റേത്. സ്വവര്‍ഗാനുരാഗിയായ ഒരു മുസ്ലിമിന് വിവാഹിതനാകാന്‍ കഴിയും എന്ന് ലോകത്തിന് കാണിച്ചുകൊടുക്കാന്‍ തങ്ങള്‍ക്ക് കഴിയും എന്നാണ് ജാഹേദ് പറഞ്ഞത്. എന്നാല്‍, ഗേ ആണെങ്കില്‍ നിങ്ങള്‍ക്ക് മുസ്ലിം ആയി തുടരാന്‍ കഴിയില്ല എന്നാണ് ചിലര്‍ ജാഹേദിനോട് പറയുന്നത്.

ആദ്യമായി വിവാഹിതനായ മുസ്ലിം ഗേ ജാഹേദിനെതിരെ ഓണ്‍ലൈന്‍ അധിക്ഷേപം

ബ്രിട്ടനിലെ ആദ്യത്തെ മുസ്ലിം ഗേ വിവാഹം ലോകം ആഘോഷിച്ചു. ജാഹേദ് ചൗധരിയുടെയും സീന്‍ റോഗന്റെയും വിവാഹം ചര്‍ച്ചയായത് ഗേയും മുസ്ലിമും ആയ ഒരാള്‍ക്ക് വിവാഹിതനുമാകാന്‍ കഴിയുമെന്ന് ജാഹേദ് ചൗധരി ലോകത്തോട് പ്രഖ്യാപിച്ചതോടുകൂടിയാണ്. എന്നാല്‍, ജാഹേദിന്റെ വിജയം ഇഷ്ടപ്പെടാത്തവരുമുണ്ട്. ഇപ്പോള്‍ ഓണ്‍ലൈന്‍ അധിക്ഷേപത്തിനിരയാകുകയാണ് ജാഹേദും റോഗനും. ഓണ്‍ലൈനിലെത്തിയ നൂറോളം മെസ്സേജുകള്‍ ഇവരെ അധിക്ഷേപിക്കുകയാണ്.

''ഗേ ആണെങ്കില്‍ നിങ്ങള്‍ ഒരു മുസ്ലിം അല്ല'', ''ഇസ്ലാം ഇതിനെ എതിര്‍ക്കുന്നു. അവര്‍ വേര്‍പിരിയണം എന്നല്ല ഞാന്‍ പറയുന്നത്, പക്ഷേ അയാള്‍ക്ക് ഗേ ആയിരിക്കെ മുസ്ലിം ആയി തുടരാന്‍ കഴിയില്ല'' എന്ന് ഒരാള്‍. ''മാംസം കഴിച്ചുകൊണ്ട് വെജിറ്റേറിയന്‍ ആണെന്ന് പറയുമ്പോലെയാണ് ഇത്'', എന്നിങ്ങനെയാണ് ഇവര്‍ക്കെതിരെ അധിക്ഷേപമുയര്‍ന്നത്. ഇസ്ലാമില്‍ ഗേ മാര്യേജ് എന്ന സങ്കല്‍പമേയില്ല, ഇസ്ലാം ഇതിനെ അംഗീകരിക്കില്ല എന്നിങ്ങനെ പോകുന്നു അധിക്ഷേപങ്ങള്‍.

ഇരുപത്തിനാലുകാരനായ ജാഹേദ് പത്തൊമ്പതുകാരനായ സീന്‍ റോഗനുമായുള്ള വിവാഹത്തെ കണക്കാക്കുന്നത് എല്ലാത്തരം ആക്രമണങ്ങളില്‍ നിന്നും അധിക്ഷേപങ്ങളില്‍ നിന്നും ഒറ്റപ്പെടുത്തലില്‍ നിന്നുമുള്ള രക്ഷയായിട്ടാണ് എന്ന് വിവാഹശേഷം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ ജാഹേദ് പോരാട്ടം തുടരേണ്ടിയിരിക്കുന്നു എന്നാണ് പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്.


Read More >>