പെൺകുട്ടികളുടെ സ്തനവളർച്ച തടയാൻ ചൂട് കല്ലുവയ്ക്കൽ ബ്രിട്ടനിലും വ്യാപകമാകുന്നു

ചൂടുള്ള കല്ല് സ്തനങ്ങളില്‍ വച്ച് സ്തനവളര്‍ച്ച മുരടിപ്പിക്കുന്ന മനുഷ്യത്യരഹിതമായ രീതിയാണ് ഇത്.

പെൺകുട്ടികളുടെ സ്തനവളർച്ച തടയാൻ ചൂട് കല്ലുവയ്ക്കൽ ബ്രിട്ടനിലും വ്യാപകമാകുന്നു

പെൺകുട്ടികളുടെ സ്തനവളർച്ച തടയാൻ ആഫ്രിക്കയിൽ നിലനിൽക്കുന്ന ചൂടു കല്ലുവയ്ക്കൽ പ്രക്രിയ വികസിത രാഷ്ട്രമായ ബ്രിട്ടനിലും വ്യാപകമാകുന്നതായി റിപ്പോർട്ട്. പുരുഷന്‍മാരുടെ അനാവശ്യ ശ്രദ്ധ പെണ്‍കുട്ടികളുടെ മേല്‍ പതിക്കുന്നതു ഒഴിവാക്കുക, ബലാത്സംഗം, ലൈംഗികാതിക്രമം തുടങ്ങിയവ ഇല്ലാതാക്കുക എന്നിവയാണ് ഈ ക്രൂരതയ്ക്കു പിന്നിലുള്ള ഉദ്ദേശമായി മാതാപിതാക്കൾ പറയുന്നത്.

ചൂടുള്ള കല്ല് സ്തനങ്ങളില്‍ വച്ച് സ്തനവളര്‍ച്ച മുരടിപ്പിക്കുന്ന മനുഷ്യത്യരഹിതമായ രീതിയാണ് ഇത്. ലണ്ടന്‍, യോര്‍ക് ഷയര്‍, എസ്സക്‌സ്, വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് എന്നിവിടങ്ങളില്‍ കഴിയുന്ന ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് അത്യന്തം ക്രൂരമായ ഈ സ്തനം ചൂടാക്കല്‍ പ്രക്രിയ നടത്തുന്നത്. എന്നാൽ പിന്നീട് ഇത് ബ്രിട്ടനിലേക്കും പടരുകയായിരുന്നു.ദക്ഷിണ ലണ്ടന്‍ നഗരമായ ക്രോയ്ഡണില്‍ മാത്രംഇത്തരം 20 ഓളം സംഭവങ്ങള്‍ നടന്നതായി സന്നദ്ധപ്രവര്‍ത്തക ചൂണ്ടിക്കാട്ടുന്നു. ചൂടു കല്ലു വച്ച് കോശവളര്‍ച്ച മുരടിപ്പിക്കുകയാണ് ഇവർ ചെയ്യുന്നത്. ആഴ്ചയിലൊരിക്കലോ രണ്ടാഴ്ചയിലൊന്നോ ആണ് ഇത് നടക്കുന്നത്.

കൗമാരപ്രായമെത്തുന്ന പെണ്‍മക്കളുടെ സ്തനത്തില്‍ അമ്മയോ അമ്മായിയോ ഒക്കെയാണ് ചൂടുകല്ല് വയ്ക്കുന്നത്. ബ്രിട്ടീഷ് പൗരത്വമുള്ള പെണ്‍കുട്ടികളാണ് ഇത്തരം സമ്പ്രദായത്തിന് ഇരകളായിരിക്കുന്നതെന്ന് സന്നദ്ധപ്രവര്‍ത്തകയായ ലൈല ഹുസയ്ന്‍ പറയുന്നു.