2017 ൽ ലോകത്തെ മാറ്റിമറിച്ച പ്രധാന സംഭവങ്ങള്‍

2017ല്‍ ലോകത്ത് ഉണ്ടായ ചില പ്രധാന സംഭവങ്ങള്‍ ഇതാ

2017 ൽ ലോകത്തെ മാറ്റിമറിച്ച പ്രധാന സംഭവങ്ങള്‍

അമേരിക്കയില്‍ ട്രംപ് വര്‍ഷം

കഴിഞ്ഞ ജനുവരിയിലാണ് അമേരിക്കന്‍ 45ാമത് പ്രസിഡന്റായി ഡോണൾഡ് ട്രംപ് ചുമതലയേറ്റത്. അധികാരത്തില്‍ വന്നതിന് ശേഷം ബരാക് ഒബാമയുടെ ഓരോ നയങ്ങളും ക്രമേണ ഒഴിവാക്കുകയായിരുന്നു. കാലാവസ്ഥ, സ്വതന്ത്ര വ്യാപാര, കുടിയേറ്റം, യുനെസ്‌കോ തുടങ്ങിയ അന്താരാഷ്ട്ര നയങ്ങളില്‍ നിന്ന് ട്രംപ് പതിയെ പിന്മാറുകയായിരുന്നു. ഡിസംബര്‍ 6ന് ഇസ്രായേലിന്റെ തലസ്ഥാനമായി ജെറുസലേമിനെ പ്രഖ്യാപിക്കുകയും ചെയ്തു.ബ്രെക്‌സിറ്റ്

ചരിത്രപരമായ വോട്ടെടുപ്പിലൂടെ യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള ബ്രിട്ടന്റെ തീരുമാനം രാജ്യാന്തര സമൂഹത്തെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. ഒന്‍പത് മാസം മുമ്പ് നടത്തിയ ഒരു വോട്ടെടുപ്പിലൂടെ യൂറോപ്യന്‍ യൂണിയന്‍ വിട്ട് പുറത്തുപോകാനുള്ള നടപടികള്‍ മാര്‍ച്ച് 29 ന് ലണ്ടന്‍ ആരംഭിച്ചു. ജൂണ്‍ 8 ന് നടന്ന പൊതു തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി തെരേസ മേയുടെ കണ്‍സര്‍വേറ്റിവ്‌സിന് വലിയ തിരിച്ചടി നേരിട്ടുകൊണ്ട് അവരുടെ ഭൂരിപക്ഷം നഷ്ടപ്പെട്ടിരുന്നു. ഡിസംബര്‍ 8ന് ബ്രസല്‍സും ലണ്ടനും പിരിഞ്ഞുപൊകുന്നതിനുള്ള നടപടികള്‍ പരസ്പരം അംഗീകരിച്ചിരുന്നു.ഫ്രാന്‍സ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്

ഫ്രാന്‍സില്‍ ഇമ്മാനുവല്‍ മാക്രോ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് 2017ലാണ്. 39 വയസുകാരനായ മാക്രോ ഫ്രാന്‍സിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റാണ്. ഫ്രാന്‍സിന്റെയും യൂറോപ്പിന്റെയും ഭാവി തീരുമാനിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പോളിങ് ശതമാനത്തില്‍ ഇടിവുണ്ടായിരുന്നു.ഖത്തര്‍ ഉപരോധം

ഭീകരവാദികള്‍ക്ക് പിന്തുണ നല്‍കുന്നു എന്നാരോപിച്ച് നാല് ഗള്‍ഫ് രാജ്യങ്ങളും ഈജിപ്്തും ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചു. സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍ ,യെമന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളാണ് ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചത്. യെമനില്‍ ഹൂതി വിമതര്‍ക്കെതിരെ പോരാട്ടം നടത്തുന്ന അറബ് സഖ്യ സേനയില്‍ നിന്നു ഖത്തറിനെ ഒഴിവാക്കി. ഖത്തറുമായുള്ള കര, നാവിക, വ്യോമ ബന്ധങ്ങളും നിര്‍ത്തി വയ്ക്കുകയാണെന്ന് ഈ നാലു രാജ്യങ്ങളും പ്രഖ്യാപിച്ചു.

കരുത്ത് തെളിയിക്കുന്ന ഉത്തര കൊറിയ

ട്രംപ് അധികാരമേറ്റതിനു പിന്നാലെ യുഎസിനും യുഎസ് പ്രസിഡന്റിനും വെല്ലുവിളി ഉയര്‍ത്തുന്ന രാജ്യമാണ് ഉത്തരകൊറിയ. ലോകരാജ്യങ്ങളുടെ എതിര്‍പ്പിനെ വകവയ്ക്കാതെ ഉത്തര കൊറിയ ഉപഗ്രഹ റോക്കറ്റ് വിക്ഷേപണം നടത്തിയിരുന്നു. പലതവണ ഭൂഖണ്ഡാനന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണവും നടത്തി. ഇതിനുപിന്നാലെ ട്രംപും ഉത്തര കൊറിയന്‍ നേതാവും കിമ്മില്‍ പരസ്പരം വാക്യുദ്ധം നടത്തുന്നതിനും ലോകം സാക്ഷിയായി. നവംബര്‍ 29ന് ഏറ്റവും ആധുനിക ഭൂഖണ്ഡാനന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തി. യുഎസിനെ മൊത്തം തകര്‍ക്കാന്‍ ശേഷിയുള്ള മിസൈലാണ് അതെന്നായിരുന്നു ഉത്തര കൊറിയയുടെ വാദം. തുടര്‍ന്ന്, ഐക്യരാഷ്ട്ര സഭ ഡിസംബര്‍ 22ന് യുഎസിനെതിരെ ശക്തമായ ഉപരോധം ഏര്‍പ്പെടുത്തി.ജര്‍മ്മനിയില്‍ സ്വവര്‍ഗ വിവാഹത്തിന് അനുമതി

സ്വവര്‍ഗ വിവാഹത്തിന് ജര്‍മ്മനി നിയമസാധുത നല്‍കി. ഇത്തരം വിവാഹങ്ങള്‍ നിയമപരമായി പ്രഖ്യാപിക്കുന്ന 23ാമത് രാജ്യമാണ് ജര്‍മ്മനി. ജര്‍മ്മനിയില്‍ 2001 മുതല്‍ സ്വവര്‍ഗാനുരാഗികള്‍ക്ക് ഒരുമിച്ച് ജീവിക്കാനുള്ള അനുവാദം ഉണ്ട്. എന്നാല്‍ രാജ്യത്ത് വിവാഹിതര്‍ക്ക് നല്‍കുന്ന എല്ലാ അവകാശങ്ങളും സ്വവര്‍ഗാനുരാഗികള്‍ക്ക് നല്‍കിയിരുന്നില്ല. നെതര്‍ലാന്റ്, സ്‌പെയിന്‍, ബ്രിട്ടന്‍, അയര്‍ലാന്റ് തുടങ്ങി 13 യൂറോപ്യന്‍ രാജ്യങ്ങള്‍ ഇതിനകം നിയമം പാസാക്കിയിരുന്നു. സ്വവര്‍ഗ ദമ്പതികള്‍ക്ക് കുട്ടികളെ ദത്തെടുക്കാനും പുതിയ നിയമം അംഗീകാരം നല്‍കി.അഭയാര്‍ത്ഥികളാകാന്‍ വിധിക്കപ്പെടുന്ന രോഹിങ്ക്യ ജനത

റോഹിംഗാഭാഷ സംസാരിക്കുന്നവരും ഇസ്ലാം മതം പിന്തുടരുന്ന ഭൂരിപക്ഷവും ഹിന്ദു മതം പിന്തുടരുന്ന ന്യൂനപക്ഷവും ചേര്‍ന്ന മ്യാന്മാറിലെ ഒരു വംശീയ ജനവിഭാഗമാണ്. 2016-17 പ്രതിസന്ധിക്ക് മുന്‍പ് മ്യാന്‍മറില്‍ ഏകദേശം ഒരു ദശലക്ഷം റോഹിങ്ക്യന്‍ വംശജര്‍ ജീവിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലയി പീഡിത ന്യൂനപക്ഷങ്ങളില്‍ ഒന്നായി 2013 ല്‍ ഐക്യരാഷ്ട്രസഭ വിശേഷിപ്പിച്ചവരാണ് റോഹിങ്ക്യന്‍ ജനത. 1982 ലെ മ്യാന്‍മര്‍ ദേശീയ നിയമപ്രകാരം ഇവര്‍ക്ക് പൗരത്വം നിഷേധിക്കപ്പെട്ടിരുന്നു.

ബംഗ്ലാദേശ് അതിര്‍ത്തി പ്രവിശ്യയായ രാഖൈനില്‍ വസിക്കുന്ന റോഹിംഗ്യാ വംശജരെ മ്യാന്‍മര്‍ ഭരണകൂടവും പൊതു സമൂഹവും ഒന്നടങ്കം ആട്ടിയോടിക്കുകയെന്ന കൊടുംക്രൂരതയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. മ്യാന്‍മറില്‍ സൈനികരുടെയും റാഖൈന്‍ ബുദ്ധമതക്കാരുടെയും വംശീയ ആക്രമണത്തെ തുടര്‍ന്നാണ് റോഹിംഗ്യന്‍ മുസ്ലിങ്ങള്‍ പലായനം ചെയ്യുന്നത്. 655000ത്തോളം റോഹിംഗ്യന്‍ ജനത ഇപ്പോള്‍ അഭയാര്‍ത്ഥികളായി ബംഗ്ലാദേശിലുണ്ട്.ഹാര്‍വി വെയിന്‍സ്റ്റീനെതിരെ ലൈംഗികാരോപണം

ഹോളിവുഡ് നിര്‍മ്മാതാവാണ് ഹാര്‍വി വെയിന്‍സ്റ്റീന്‍. കഴിഞ്ഞ 30 വര്‍ഷങ്ങളായി നിരവധി പെണ്‍കുട്ടികളെ വെയിന്‍സ്റ്റീന്‍ ലൈംദികമായി ഉപയോഗിച്ചുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

സഹപ്രവര്‍ത്തകരായ വനിതകളെയും നടികളെയും ലൈംഗികമായി പീഡിപ്പിപ്പിച്ചുവെന്നും വിന്‍സ്റ്റീനു മേല്‍ ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഹോളിവുഡിലെ പ്രമുഖ അഭിനേതാക്കളായ ആഷ്‌ലി ജുഡ്, റോസ് മക്ഗാവന്‍, ആഞ്ജലീന ജോളി, ഗില്‍വെത് പാല്‍ത്രോ എന്നിവരും ഇദ്ദേഹം നടത്തിയ ലൈംഗിക അക്രമങ്ങളെക്കുറിച്ച് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരുന്നു.

ഒക്ടോബര്‍ 11ന് ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആന്റ് ടെലിവിഷന്‍ ആര്‍ട്ട്‌സിന്റെ ഔദ്യോഗിക പദവിയില്‍ നിന്ന് ഹാര്‍വിയെ നീക്കം ചെയ്തിരുന്നു. ഒക്ടോബര്‍ 14ന് അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സസ് വിന്‍സ്റ്റീനെ പുറത്താക്കുകയും ചെയ്തിരുന്നു. ഇതിനിടെ വീന്‍സ്റ്റീന്‍ സഹസ്ഥാപകനായ കമ്പനിയില്‍ നിന്നും അദ്ദേഹം പുറത്താക്കപ്പെട്ടു. ഹോളിവുഡ് സുന്ദരിമാരെല്ലാം ഹാര്‍വിയ്‌ക്കെതിരായി എത്തിയതോടെയാണ് സ്വന്തം സ്ഥാപനമായ വെയ്ന്‍സ്റ്റീന്‍ കമ്പനിയില്‍ നിന്നുതന്നെ അദ്ദേഹത്തിന് പുറത്തുപോകേണ്ടി വന്നത്.
റോബര്‍ട്ട് മുഖാബെയുടെ 37 വര്‍ഷത്തെ ഭരണത്തിന് അന്ത്യം

ബ്രിട്ടീഷ് കോളനി വാഴ്ച്ചയില്‍ നിന്നും ഗറില്ലാ യുദ്ധത്തിലൂടെ സിംബാബ്വേക്ക് മോചനം നേടിക്കൊടുത്തതിന് ശേഷം പ്രസിഡന്റ് പദവിയില്‍ ആധിപത്യമുറപ്പിച്ച റോബര്‍ട്ട് മുഖാബെ രാജിവെച്ചു. 37 വര്‍ഷത്തെ പ്രസിഡന്റ് സ്ഥാനത്തിന് ശേഷമാണ് അദ്ദേഹം രാജി വെച്ചത്. മുഗാബെ തന്നെ പുറത്താക്കിയ വൈസ് പ്രസിഡന്റ് എമേഴ്സണ്‍ എംനാന്‍ഗ്വെയാണ് പുതിയ പ്രസിഡന്റായി ചുമതലയേറ്റത്.

മുഗാബെയുടെ രാജിക്ക് മുമ്പ് തന്നെ ഭരണകക്ഷിയായ സാനു പിഎഫ് പാര്‍ട്ടി നേരത്തേതന്നെ മുഗാബെയെ പുറത്താക്കിയിരുന്നു. പട്ടാളം മുഗാബെയെ വീട്ടുതടങ്കലിലാക്കി ഭരണം പിടിച്ചെടുത്തതിനേത്തുടര്‍ന്നായിരുന്നു ഇത്

Read More >>