അറബ് വിച്ഛേദം; പന്ത്രണ്ട് മാസത്തേയ്ക്കുള്ള ഭക്ഷ്യ വസ്തുക്കൾ സജ്ജം

40 പ്രമുഖ ഭക്ഷ്യ വിതരണ കമ്പനികളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച്ച നടത്തിയതിനുശേഷമാണ് ഷെയിഖ് ഖലീഫ ബിന്‍ ജാസിം ഇക്കാര്യം വ്യക്തമാക്കിയത്.

അറബ് വിച്ഛേദം; പന്ത്രണ്ട് മാസത്തേയ്ക്കുള്ള ഭക്ഷ്യ വസ്തുക്കൾ സജ്ജം

പന്ത്രണ്ട് മാസം അധിജീവിക്കാനുള്ള ഭക്ഷണ ശേഖരം തങ്ങളുടെ കൈവശമുണ്ടെന്നു ഖത്തര്‍. ഖത്തര്‍ ചേമ്പര്‍ ചെയര്‍ന്മാന്‍ ഷെയിഖ് ഖലീഫ ബിന്‍ ജാസിം ബിന്‍ മുഹമ്മദ് അല്‍ താനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഖത്തറിലേയ്ക്കുള്ള 95 ശതമാനത്തോളം ഭക്ഷണ സാധനങ്ങളും മറ്റ് ഉത്പന്നങ്ങളും ആകാശമാര്‍ഗ്ഗവും കടല്‍മാര്‍ഗ്ഗവുമാണ് ഇറക്കുമതി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

40 പ്രമുഖ ഭക്ഷ്യ വിതരണ കമ്പനികളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച്ച നടത്തിയതിനുശേഷമാണ് ഷെയിഖ് ഖലീഫ ബിന്‍ ജാസിം ഇക്കാര്യം വ്യക്തമാക്കിയത്.

ഖത്തറിനുമേല്‍ ഗള്‍ഫ് രാജ്യങ്ങളേര്‍പ്പെടുത്തിയ ഉപരോധത്തെ തുടര്‍ന്നാണ് ഭക്ഷ്യവിതരണക്കാരുമായി ഖത്തര്‍ ചെയര്‍ന്മാന്‍ ചര്‍ച്ച നടത്തിയത്.

സൗദി അറേബ്യ, യുഎഇ, ബഹറിന്‍ എന്നീ അയല്‍ രാജ്യങ്ങളിലെ കമ്പനികളെ ഒഴിവാക്കി മറ്റ് രാജ്യങ്ങളിലെ കമ്പനികളെ ആശ്രയിക്കാനും ചര്‍ച്ചയില്‍ തീരുമാനമായി.


കമ്പനി പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽനിന്നും


ചര്‍ച്ചയില്‍ പങ്കെടുത്ത കമ്പനികള്‍ താങ്ങളുടെ കൈവശം ആവശ്യത്തിനു ഭക്ഷണ സാധനങ്ങളുണ്ടെന്നു ഉറപ്പുവരുത്തി. കൂടാതെ ഭക്ഷണ സാധനം ഇറക്കുമതി ചെയ്യുന്നതിനു തടസ്സം നേരിട്ടാലുള്ള പരിഹാര മാര്‍ഗ്ഗങ്ങളും ചര്‍ച്ചചെയ്തുവെന്നാണ് വിവരം. പ്രാദേശിക കമ്പോളത്തെ നിലവിലുള്ള ഉപരോധം ബാധിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

ഉപരോധം ഏര്‍പ്പെടുത്തിയ രാജ്യങ്ങളിലെ കമ്പനികള്‍ക്ക് ഖത്തറില്‍ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനാവില്ല. ഇത് അവരെ നഷ്ടത്തിലാക്കുമെന്നാണ് ഖത്തര്‍ വിലയിരുത്തിയത്. നിലവില്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് ഖത്തറില്‍ ക്ഷാമം ഉണ്ടാക്കാനിടയില്ലെന്നാണ് വിലയിരുത്തല്‍.

സൗദി അറേബ്യ, യുഎഇ, ബഹറിന്‍ എന്നീ അയല്‍ രാജ്യങ്ങള്‍ ഖത്തറിനുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിനുമേല്‍ ഷെയിഖ് ഖലീഫ ബിന്‍ ജാസിം ഖേദം രേഖപ്പെടുത്തി.


Story by