ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എമ്മാനുവല്‍ മക്രോണിന് ജയം

വന്‍ ഭൂരിപക്ഷത്തോടെയാണ് മക്രോണിന്റെ ജയം. എന്നാല്‍ ഔദ്യോഗിക ഫല പ്രഖ്യാപനം വ്യാഴാഴ്ചയേ ഉണ്ടാകുവെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോഴത്തെ പ്രസിഡന്റ് ഫ്രാന്‍സ്വ ഒളോന്ദിന്റെ കാലാവധി മെയ് 14നാണ് അവസാനിക്കുന്നത്. അന്നുതന്നെയോ തൊട്ടടുത്ത ദിവസങ്ങളിലോ പുതിയ പ്രസിഡന്റ് അധികാരമേല്‍ക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു...

ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എമ്മാനുവല്‍ മക്രോണിന് ജയം

ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എമ്മാനുവല്‍ മക്രോണിന് ജയം. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായാണ് 39-കാരനായ മക്രോണ്‍ സ്ഥാനമേല്‍ക്കാനൊരുങ്ങുന്നത്. മക്രോണിന് 65.5 ശതമാനം വോട്ടുകള്‍ കിട്ടിയപ്പോള്‍ എതിരാളിയായ ലെ പെന്നിന് 34.5 ശതമാനം വോട്ടുകള്‍ മാത്രമെ നേടാനായുള്ളൂ.

വന്‍ ഭൂരിപക്ഷത്തോടെയാണ് മക്രോണിന്റെ ജയം. എന്നാല്‍ ഔദ്യോഗിക ഫല പ്രഖ്യാപനം വ്യാഴാഴ്ചയേ ഉണ്ടാകുവെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോഴത്തെ പ്രസിഡന്റ് ഫ്രാന്‍സ്വ ഒളോന്ദിന്റെ കാലാവധി മെയ് 14നാണ് അവസാനിക്കുന്നത്. അന്നുതന്നെയോ തൊട്ടടുത്ത ദിവസങ്ങളിലോ പുതിയ പ്രസിഡന്റ് അധികാരമേല്‍ക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

മിതവാദി പാര്‍ട്ടിയെന്നറിയപ്പെടുന്ന ഒന്‍ മാര്‍ഷിന്റെ സ്ഥാനാര്‍ഥിയായിരുന്നു മക്രോണ്‍. തെരഞ്ഞെടുപ്പിനിടെ കഴിഞ്ഞ ദിവസം മക്രോണിന്റെ തിരഞ്ഞെടുപ്പ് പ്രചാരണവിവരങ്ങള്‍ ചോര്‍ന്നിരുന്നു. ഹാക്കര്‍മാര്‍ കമ്പ്യൂട്ടറുകളില്‍ നുഴഞ്ഞുകയറി ചോര്‍ത്തിയ വിവരങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പുറത്തുവിടുകയും ചെയ്തിരുന്നു. ഇക്കാര്യത്തെപ്പറ്റി അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇതിനിടെ പാരീസിലെ ലൂവ്ര് മ്യൂസിയത്തിന്റെ പരിസരത്തുള്ള ചത്വരത്തില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു. ഇവിടെയാണ് മക്രോണ്‍ തിരഞ്ഞെടുപ്പ് വിജയാഘോഷം നടത്തുവാന്‍ തെരഞ്ഞെടുത്തിരുന്നത്. സംശയാസ്പദമായ സാഹചര്യത്തില്‍ പൊതി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പൊലീസ്അടിയന്തിരമായി ആളുകളെ ഒഴിപ്പിച്ചത്.


Read More >>