പൊലീസുകാരനെ ആക്രമിച്ച പ്രതികൾക്ക്‌ അഞ്ചു മുതൽ 18 വർഷം വരെ തടവും ചാട്ടവാറടിയും

ഒന്നാം പ്രതിയായ സൗദി പൗരനാണു 18 വർഷം തടവ്‌ ശിക്ഷ അനുഭവിക്കേണ്ടത്‌. വിദേശികളായ മറ്റു പ്രതികൾ കുറ്റകൃത്യത്തിലെ പങ്കിനനുസരിച്ച്‌ അഞ്ചുവർഷം മുതൽ 16 വർഷം വരെ തടവ്‌ ശിക്ഷയനുഭവിക്കണം‌. തടവനുഭവിക്കുന്ന ഓരോ വർഷവും 100 ചാട്ടവാറടിയും ലഭിക്കും. ഒരു നൈജീരിയക്കാരൻ, രണ്ടു യമനികൾ, മൂന്നു ഛാഡ്‌ വംശജർ എന്നിവരാണു കൂട്ടുപ്രതികൾ.

പൊലീസുകാരനെ ആക്രമിച്ച പ്രതികൾക്ക്‌ അഞ്ചു മുതൽ 18 വർഷം വരെ തടവും ചാട്ടവാറടിയും

ജിദ്ദ കോർണീഷിൽ പൊലീസുകാരനെ ബൈക്ക്‌ കൊണ്ടിടിച്ച കേസിലെ പ്രതികൾക്ക്‌ അഞ്ചു വർഷം മുതൽ 18 വർഷം വരെ തടവും ഓരോ വർഷവും 100 ചാട്ടവാറടിയും. ജിദ്ദ ക്രിമിനൽ കോടതിയുടേതാണു വിധി.

ഒന്നാം പ്രതിയായ സൗദി പൗരനാണു 18 വർഷം തടവ്‌ ശിക്ഷ അനുഭവിക്കേണ്ടത്‌. വിദേശികളായ മറ്റു പ്രതികൾ കുറ്റകൃത്യത്തിലെ പങ്കിനനുസരിച്ച്‌ അഞ്ചുവർഷം മുതൽ 16 വർഷം വരെ തടവ്‌ ശിക്ഷയനുഭവിക്കണം‌. തടവനുഭവിക്കുന്ന ഓരോ വർഷവും 100 ചാട്ടവാറടിയും ലഭിക്കും. ഒരു നൈജീരിയക്കാരൻ, രണ്ടു യമനികൾ, മൂന്നു ഛാഡ്‌ വംശജർ എന്നിവരാണു കൂട്ടുപ്രതികൾ.

കഴിഞ്ഞ മാർച്ച്‌ മാസത്തിലായിരുന്നു ജിദ്ദ കോർണീഷിൽ വെച്ച്‌ റോഡിൽ അഭ്യാസം നടത്തുകയായിരുന്ന പ്രതികൾ പൊലീസുകാരന്റെ നേരെ ബൈക്ക്‌ ഓടിച്ച്‌ ഇടിപ്പിച്ചത്. അടുത്ത ഫ്ലാറ്റിലെ ഒരു സ്ത്രീ സംഭവം മൊബെയിൽ ക്യാമറയിൽ പകർത്തുകയും സോഷ്യൽ മീഡിയയിലൂടെ ദൃശ്യങ്ങൾ പരക്കുകയുമായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട മക്ക ഗവർണർ ഖാലിദ്‌ അൽ ഫൈസൽ രാജകുമാരൻ ഉടൻ തന്നെ പ്രതികളെ പിടികൂടാൻ നിർദ്ദേശിക്കുകയായിരുന്നു.

Read More >>