സാമ്പത്തിക നോബേല്‍ സമ്മാനം ഇന്ത്യന്‍ വംശജന്,പുരസ്കാരം മൂന്ന് പേര്‍ പങ്കിട്ടു

58 കാരനായ അഭിജിത്‌ ബാനർജി കൊൽക്കത്ത സ്വദേശിയാണ്

സാമ്പത്തിക നോബേല്‍ സമ്മാനം  ഇന്ത്യന്‍ വംശജന്,പുരസ്കാരം മൂന്ന് പേര്‍ പങ്കിട്ടു

2019 സാമ്പത്തിക നോബേല്‍ സമ്മാനം ഇന്ത്യക്കാരന്. ആഗോള ദാരിദ്ര്യം ലഘൂകരിക്കുന്നതിനുള്ള പരീക്ഷണാത്മക സമീപനത്തിന്" അഭിജിത് ബാനർജി, എസ്ഥർ ഡഫ്ലോ, മൈക്കൽ ക്രെമെർ എന്നിവർ സംയുക്തമായാണ് 2019 ലെ സാമ്പത്തിക നോബേല്‍ പങ്കിട്ടെടുത്തത്.

58 കാരനായ അഭിജിത്‌ ബാനർജി കൊൽക്കത്ത സ്വദേശിയാണ്. കൊല്‍ക്കത്ത സർവകലാശാല, ജവഹർലാൽ നെഹ്‌റു സർവകലാശാല, ഹാർവാർഡ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ വിദ്യാഭ്യാസം നേടി. 1988 ൽ പിഎച്ച്ഡി നേടി. നിലവിൽ മസാച്ചുസെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ പ്രൊഫസറാണ്.

"ഈ വർഷത്തെ പുരസ്കാര ജേതാക്കൾ നടത്തിയ ഗവേഷണം ആഗോള ദാരിദ്ര്യത്തിനെതിരെ പോരാടാനുള്ള കഴിവിനെ ഗണ്യമായി മെച്ചപ്പെടുത്തി. വെറും രണ്ട് ദശകത്തിനുള്ളിൽ, അവരുടെ പുതിയ പരീക്ഷണാധിഷ്ഠിത സമീപനം വികസന സാമ്പത്തിക ശാസ്ത്രത്തെ മാറ്റിമറിച്ചു, അത് ഇപ്പോൾ അഭിവൃദ്ധി പ്രാപിച്ച ഗവേഷണ മേഖലയാണ്," നൊബേൽ കമ്മിറ്റി വിലയിരുത്തി.

Read More >>