അമേരിക്കയിൽ ഗുരുതര സാമ്പത്തിക പ്രതിസന്ധി; മാന്ദ്യത്തിനും തൊഴിൽ നഷ്ടത്തിനും സാധ്യത

അഞ്ചുവര്‍ഷത്തിനിടെ രണ്ടാം തവണയാണ് അമേരിക്കയില്‍ സാമ്പത്തിക അടിയന്തരാവസ്ഥ നേരിടുന്നത്. 2013ല്‍ ഒബാമ സര്‍ക്കാരിന്റെ കാലത്താണ് അമേരിക്കയിൽ ഇതിന് മുമ്പ് സമാനമായ പ്രതിസന്ധി ഉണ്ടായത്. അന്ന് പതിനാറ് ദിവസത്തോളം സര്‍ക്കാരിന്റെ പ്രവര്‍ത്തനം നിലച്ചിരുന്നു. എട്ടരലക്ഷം പേര്‍ക്ക് 2013 ൽ തൊഴിൽ നഷ്ടമായിരുന്നു.

അമേരിക്കയിൽ ഗുരുതര സാമ്പത്തിക പ്രതിസന്ധി; മാന്ദ്യത്തിനും തൊഴിൽ നഷ്ടത്തിനും സാധ്യത

ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിട്ട് അമേരിക്ക. അടിയന്തര ആവശ്യങ്ങള്‍ക്കുള്ള ധനബില്‍ പാസാക്കലിൽ ഉണ്ടായ തടസ്സമാണ് സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക് നീങ്ങിയത്. ട്രംപ് പ്രസിഡന്റായി അധികാരമേറ്റ് ഒരു വര്‍ഷം തികയുമ്പോഴാണ് രാജ്യം സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക് കൂപ്പുകുത്തിയത്.

വോട്ടെടുപ്പില്‍ സെനറ്റര്‍മാര്‍ തമ്മിലുണ്ടായ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് ബില്‍ പാസ്സാകാതിരുന്നത്. ഇതോടെ അടുത്ത ഒരു മാസത്തെ പ്രവര്‍ത്തനത്തിനുള്ള ബജറ്റിന് സെനറ്റിന്റെ അനുമതി ലഭിച്ചില്ല. ബില്‍ പാസാക്കുന്നതിനുള്ള അവസാന സമയം കഴിഞ്ഞ ദിവസം രാത്രിയായിരുന്നു. എന്നാല്‍ ഡെമോക്രാറ്റുകളുമായി ഭരണകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് സമവായത്തിലെത്താനായില്ല. ഈ കാരണത്താൽ ബില്‍ പാസാക്കാൻ വേണ്ട ഭൂരിപക്ഷം ലഭിക്കാതെ പോകുകയായിരുന്നു.

ബില്‍ പാസാക്കാന്‍ 60 വോട്ടുകളാണ് വേണ്ടിയിരുന്നത്. എന്നാല്‍ 50 വോട്ടുകള്‍ മാത്രമാണ് റിപ്പബ്ലിക്കൻ അംഗങ്ങൾക്ക് ലഭിച്ചത്. അഞ്ച് ഡെമോക്രറ്റ് സെനറ്റര്‍മാര്‍ ബില്ലിനെ പിന്തുണച്ചപ്പോള്‍ നാലു റിപ്പബ്ലിക് അംഗങ്ങള്‍ എതിര്‍ത്തു വോട്ടു ചെയ്തു. സർക്കാരിന്റെ പ്രവർത്തനവും ബജറ്റിന്റെ ആവശ്യവും കോൺഗ്രസ് അംഗങ്ങൾ സെനറ്റിനെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. അതിനു സാധിച്ചില്ലെങ്കില്‍ പണം പാസാക്കലിന് സെനറ്റ് അനുമതി നൽകില്ല.

അഞ്ചുവര്‍ഷത്തിനിടെ രണ്ടാം തവണയാണ് അമേരിക്കയില്‍ സാമ്പത്തിക അടിയന്തരാവസ്ഥ നേരിടുന്നത്. 2013ല്‍ ഒബാമ സര്‍ക്കാരിന്റെ കാലത്താണ് അമേരിക്കയിൽ ഇതിന് മുമ്പ് സമാനമായ പ്രതിസന്ധി ഉണ്ടായത്. അന്ന് 16 ദിവസത്തോളം സര്‍ക്കാരിന്റെ പ്രവര്‍ത്തനം നിലച്ചിരുന്നു. എട്ടരലക്ഷം പേര്‍ക്ക് 2013 ൽ തൊഴിൽ നഷ്ടമായിരുന്നു.

ആഭ്യന്തര സുരക്ഷ, എഫ്ബിഐ തുടങ്ങിയ അടിയന്തര സര്‍വീസുകളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ പണമാണ് പാസാക്കാന്‍ സാധിക്കാതിരുന്നത്. 'ഷട്ട് ഡൗണി'ന്റെ സമയത്ത് 40 ശതമാനത്തോളം പേര്‍ക്കുള്ള ശമ്പളവിതരണം തടസ്സപ്പെടുകയും ജോലി നഷ്ടപ്പെടുകയും ചെയ്യും. സൈനിക മേഖലകളില്‍ ജോലി ചെയ്യുന്നവരെ പ്രശ്‌നങ്ങള്‍ ബാധിക്കില്ലെന്നാണ് റിപ്പോർട്ട്.

Read More >>