നേപ്പാളില്‍ ഭൂചലനം; ആളപായമില്ല

2015ല്‍ നേപ്പാളില്‍ ഉണ്ടായ ഭൂചനത്തില്‍ 9,000 പേര്‍ മരണപ്പെടുകയും 22,000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

നേപ്പാളില്‍ ഭൂചലനം; ആളപായമില്ല

നേപ്പാളിലെ കാഠ്മണ്ഡുവില്‍ ഭൂചലനം. ഇന്ന് രാവിലെ എട്ടുമണിക്കാണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെലിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് നേപ്പാളില്‍ അനുഭവപ്പെട്ടതെന്ന് ഇന്ത്യയുടെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റിപ്പോര്‍ട്ട് ചെയുന്നു.

കാഠ്മണ്ഡുവിലെ ദോലാഖയിലാണ് ഭൂചലനം ഉണ്ടായത്. ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 2015ല്‍ നേപ്പാളില്‍ ഉണ്ടായ ഭൂചനത്തില്‍ 9,000 പേര്‍ മരണപ്പെടുകയും 22,000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.


Story by
Read More >>