യുഎസ് തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടൽ അന്വേഷിക്കുന്നുവെന്ന് സൂചന; എഫ്ബിഐ തലവനെ ട്രംപ് പുറത്താക്കി

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തന്റെ എതിരാളിയായിരുന്ന ഹിലറി ക്ലിന്‍റനുമായി ബന്ധപ്പെട്ടുള്ള ഇ മെയില്‍ വിവാദം അന്വേഷിക്കുന്നതില്‍ കോമി പരാജയപ്പെട്ടെന്ന അഭിപ്രായം ട്രമ്പിനുണ്ട്. ഇതാണ് പുറത്താക്കലിന് കാരണമായതെന്നും റിപ്പോർട്ടുകൾ ഉണ്ട്. ട്രംപിന്‍റെ തിര‍ഞ്ഞെടുപ്പ് പ്രചാരണത്തിന് റഷ്യന്‍ സഹായം ലഭിച്ചെന്ന ആരോപണം എഫ്ബിഐ അന്വേഷിക്കുന്നുണ്ട്. അന്വേഷണം ട്രംപിന് അനുകൂലമാക്കാനുള്ള ശ്രമമാണ് കോമിയെ മാറ്റിയതിനുപിന്നിലെന്നാണ് രാഷ്ട്രീയ എതിരാളികളുടെ പ്രധാന വിമർശനം. ഇതിനെ ട്രംപ് പക്ഷം നിഷേധിച്ചിട്ടുണ്ട്.

യുഎസ് തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടൽ അന്വേഷിക്കുന്നുവെന്ന് സൂചന; എഫ്ബിഐ തലവനെ ട്രംപ് പുറത്താക്കി

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടലിനെക്കുറിച്ച് അന്വേഷിക്കാൻ എഫ്ബിഐ ഒരുങ്ങുന്നുവെന്ന സൂചനകൾ പുറത്തു വന്നതിനു പിന്നാലെ ഡയറക്ടർ ജെയിംസ് കോമിയെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുറത്താക്കി. എഫ്‌ബിഐയെ നയിക്കാൻ ജെയിംസ് കോമി പ്രാപ്തനല്ലാത്തതിനാലാണ് പുറത്താക്കുന്നത് എന്നാണു ട്രംപ് ഔദ്യോഗികമായി നൽകുന്ന വിശദീകരണം. റഷ്യൻ ഇടപെടലിനെക്കുറിച്ച് അന്വേഷിക്കാനുള്ള നീക്കമാണ് കോമിയെ പുറത്താക്കാനുള്ള കാരണമെന്ന വിമർശനവുമായി ട്രംപിന്റെ രാഷ്ട്രീയ എതിരാളികൾ രംഗത്തുവന്നിട്ടുണ്ട്.

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തന്റെ എതിരാളിയായിരുന്ന ഹിലറി ക്ലിന്‍റനുമായി ബന്ധപ്പെട്ടുള്ള ഇ മെയില്‍ വിവാദം അന്വേഷിക്കുന്നതില്‍ കോമി പരാജയപ്പെട്ടെന്ന അഭിപ്രായം ട്രമ്പിനുണ്ട്. ഇതാണ് പുറത്താക്കലിന് കാരണമായതെന്നും റിപ്പോർട്ടുകൾ ഉണ്ട്. ട്രംപിന്‍റെ തിര‍ഞ്ഞെടുപ്പ് പ്രചാരണത്തിന് റഷ്യന്‍ സഹായം ലഭിച്ചെന്ന ആരോപണം എഫ്ബിഐ അന്വേഷിക്കുന്നുണ്ട്. അന്വേഷണം ട്രംപിന് അനുകൂലമാക്കാനുള്ള ശ്രമമാണ് കോമിയെ മാറ്റിയതിനുപിന്നിലെന്നാണ് രാഷ്ട്രീയ എതിരാളികളുടെ പ്രധാന വിമർശനം. ഇതിനെ ട്രംപ് പക്ഷം നിഷേധിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പിലെ തന്റെ പരാജയത്തിനു കാരണം എഫ്ബിഐ ‍ഡയറക്ടർ ജയിംസ് കോമിയാണെന്ന് ആരോപിച്ച് ഹിലറി ക്ലിന്റൻ ഫലപ്രഖ്യാപനം നടന്നയുടൻ തന്നെ രംഗത്തെത്തിയിരുന്നു. വോട്ടെടുപ്പിനു തൊട്ടുമുൻപേ സ്വകാര്യ ഇ–മെയിൽ കേസ് പുനരന്വേഷിക്കാനുള്ള എഫ്ബിഐ തീരുമാനമാണ് തന്റെ പരാജയത്തിനു കാരണമായതെന്നായിരുന്നു ഹിലാരിയുടെ ആരോപണം.എന്നാൽ ട്രംപിന്റെ തെരഞ്ഞെടുപ്പ് ഉപദേശകനായിരുന്ന മൈക്കിൾ ഫ്ലിൻ ഉൾപ്പെടെയുള്ളവരുടെ റഷ്യൻ ബന്ധം അന്വേഷിക്കാൻ കോമി ഒരുങ്ങിയത് ട്രംപിനെ ചൊടിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. പത്ത് വര്ഷം കാലാവധിയുള്ള നിയമനമാണ് എഫ്ബിഐ തലവന്റേത്. എന്നാൽ നാലു വർഷം പൂർത്തിയാകുമ്പോഴാണ് കോമിക്ക് പടിയിറങ്ങേണ്ടി വരുന്നത്.